Kerala

ആറുവയസുകാരനെ മര്‍ദിച്ച സംഭവം; ഇടപെട്ട് ദേശീയ ബാലാവകാശ കമ്മിഷന്‍

തലശേരിയില്‍ കാറില്‍ ചാരിനിന്ന ആറുവയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍. കണ്ണൂര്‍ കളക്ടര്‍ക്കും എസ്പിക്കും ബാലാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കാനാണ് നിര്‍ദേശം. ഏഴ് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ബാലാവകാശ കമ്മിഷന്റെ നിര്‍ദേശം. വിഷയത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കുട്ടിയെ മര്‍ദിച്ച പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തിയാണ് തലശേരി പൊലീസ് പ്രതിയെ അറസ്റ്റ് […]

Kerala

പോക്‌സോ-ബാലനീതി നിയമം: സംസ്ഥാന ബാലവകാശ കമ്മീഷൻ യോഗം ചേർന്നു

പോക്‌സോ-ബാലനീതി നിയമവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെയും ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. . ഭേദഗതി വരുത്തിയ പോക്‌സോ നിയമവുമായി ബന്ധപ്പെട്ട്, യോഗത്തിലെ നിർദേശങ്ങളും അഭിപ്രായങ്ങളും വിലയിരുത്തലുകളും റിപ്പോർട്ടായി സർക്കാരിന് സമർപ്പിക്കുമെന്ന് കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു. ഇതിൽ പോരായ്മകളുണ്ടെങ്കിൽ അവ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോക്‌സോ കേസുകളിലെ വിവര ശേഖരണത്തിനായി ബാലവകാശ കമ്മീഷൻ തയാറാക്കിയ പരിഷ്‌കരിച്ച മാതൃകാ ചോദ്യാവലി സംബന്ധിച്ച് യോഗത്തിലെ […]

Kerala

സംസ്ഥാനത്തെ അംഗീകാരമില്ലാത്ത എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് ബാലാവകാശ കമ്മീഷന്‍

സംസ്ഥാനത്തെ അംഗീകാരമില്ലാത്ത എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് ബാലാവകാശ കമ്മീഷന്‍. സര്‍ക്കാരിന്റെയോ സിബിഎസ്ഇയുടെയോ അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകളെ സംബന്ധിച്ച പരാതിയിലാണ് നടപടി. സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയും അനധികൃതമായും സംസ്ഥാനത്ത് അണ്‍എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതികളിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അംഗീകാരമില്ലാത്ത സ്‌കൂളുകളെ സംബന്ധിച്ച നാല് ഹര്‍ജികളിലാണ് കമ്മീഷന്‍ ഉത്തരവ്. നീര്‍ച്ചാലിന്റെ ഭിത്തിയിലും പാലത്തിന്റെ തൂണുകള്‍ക്കിടയിലും പുറമ്പോക്ക് കൈയേറിയും സ്‌കൂളുകള്‍ നിര്‍മിച്ചിരിക്കുന്നു. സിബിഎസ്ഇ , ഐസിഎസ്ഇ, സംസ്ഥാന സര്‍ക്കാര്‍ സിലബസുകള്‍ പഠിപ്പിക്കുന്ന പല […]