Kerala

ജില്ലാ അതിര്‍ത്തികളിലെ ക്യാമറകളില്‍ പതിയാതെ കാര്‍; റിമോട്ട് ഏരിയകള്‍ കേന്ദ്രീകരിച്ചും അന്വേഷണം

കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസും നാട്ടുകാരും. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തുകയാണ് വെല്ലുവിളി. കാര്‍ ജില്ലാ അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത പക്ഷം റൂറല്‍ ഏരിയകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. അതേസമയം ജില്ല വിട്ട് കാര്‍ പോയിട്ടില്ലെന്ന് ഉറപ്പിക്കുന്നുമില്ല പൊലീസ്. ഒറ്റപ്പെട്ട വിജനമായ ഇടങ്ങളിലും പൊലീസ് പരിശോധന ശക്തമാണ്. ഓയൂരില്‍ നിന്ന് ആറ് വയസുള്ള പെണ്‍കുട്ടിയെ ഇന്നലെ വൈകുന്നേരത്തോടെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പതിനാറ് മണിക്കൂര്‍ പിന്നിടുമ്പോഴും കുട്ടിയെ […]

Kerala

ദത്ത് വിവാദം; പ്രതിപക്ഷം സഭയിലുന്നയിക്കും

തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. അടിയന്തരപ്രമേയമായി വിഷയം ഉന്നയിക്കാനാണ് നീക്കം. വിഷയത്തിൽ മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കാൻ സാധ്യത ഉണ്ട്. നേരത്തെ വിവാദത്തില്‍ സിപിഎം ജില്ലാഘടകം സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ പാർട്ടി സംസ്ഥാന നേതൃത്വം വിളിച്ചുവരുത്തി. ആനാവൂര്‍ നാഗപ്പൻ എകെജി സെന്ററിലെത്തി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ കണ്ടു. ഉച്ചയ്ക്ക് ശേഷം എ.കെ.ജി സെന്ററിലെത്തിയ ആനവൂര്‍ നാഗപ്പന്‍ അര […]

Kerala

ദത്ത് വിവാദം; അനുപമയുടെ പരാതി സർക്കാർ കോടതിയെ അറിയിക്കും

തിരുവനന്തപുരം പേരൂർക്കടയിലെ ദത്ത് വിവാദത്തിൽ നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കോടതിയിൽ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി. കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വനിത ശിശുവികസന വകുപ്പിന് നിര്‍ദേശം നല്‍കി. അതേസമയം സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. ഇന്ന് കോടതിയിൽ പോകാൻ ഇരുന്നതാണെന്നും, അതിന് മുമ്പാണ് സർക്കാർ ഇടപെടൽ ഉണ്ടായതെന്നും […]