Kerala

മസാല ബോണ്ടിനെ ചീഫ് സെക്രട്ടറി എതിര്‍ത്തിരുന്നതായി രേഖകള്‍

മസാല ബോണ്ടിനെ അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിര്‍ത്തുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. വിദേശ വിപണയില്‍ പലിശ നിരക്ക് കുറഞ്ഞ് നില്‍ക്കുമ്പോള്‍ മസാല ബോണ്ടിന് നിരക്ക് കൂടുതലാണെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ എതിര്‍പ്പിനുള്ള കാരണം. രാജ്യത്തിനകത്ത് ഇതിലും കുറഞ്ഞ പലിശയ്ക്ക് ബോണ്ടിറക്കാനാകുമെന്നായിരുന്നു ധനകാര്യ സെക്രട്ടറിയുടെ നിലപാട്. ഈ എതിര്‍പ്പുകളെ മറികടന്നത് ധനമന്ത്രിയുടെ അനുകൂല നിലപാടിലൂടെയാണെന്ന് തെളിയിക്കുന്ന മിനിട്സ് മീഡിയവണിന് ലഭിച്ചു. 2018 ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു മസാല ബോണ്ട് ഇറക്കി പണം സമാഹരിക്കാനുള്ള […]