National

ഗോഡൗൺ തീപിടിത്തത്തിൽ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവം; അനുശോചനം അറിയിച്ച് തെലങ്കാന മുഖ്യമന്ത്രി

സെക്കന്തരാബാദിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ ബിഹാറിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സെക്കന്തരാബാദിലെ ബോയ്ഗുഡ ആക്രിക്കടയിലാണ് തീപിടിത്തം. അപകടത്തിൽ 11 പേര്‍ വെന്തു മരിച്ചു. ഷോപ്പില്‍ 12 പേരാണ് ഉണ്ടായിരുന്നത്. ജീവനക്കാര്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു തീപിടുത്തമുണ്ടായത്. അഗ്നിബാധയെത്തുടര്‍ന്ന് ഗോഡൗണിന്റെ ഭിത്തി ഇടിഞ്ഞു വീണത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. തീപിടുത്തത്തില്‍ […]

Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രി കളക്ടറേറ്റിലേക്ക് എത്തിയത്. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചായിരുന്നു പത്രികാ സമര്‍പ്പണം. ജനങ്ങളില്‍ നിന്നു ലഭിക്കുന്ന ആത്മാര്‍ത്ഥമായ പിന്തുണ നല്‍കുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി പത്രികസമര്‍പ്പണത്തിന് ശേഷം ഫേസ്ബുക്കില്‍ കുറിച്ചു. പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ നടപ്പിലാക്കിയ വികസന […]

Kerala

സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ക്രൈസ്തവസഭകളെ തള്ളിയ കെ.ടി ജലീലിന്‍റെ നിലപാടിനെ പ്രതിരോധിക്കാതെ മുഖ്യമന്ത്രി

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ക്രൈസ്തവസഭകളെ തള്ളിയ കെടി ജലീലിന്‍റെ നിലപാടിനെ പ്രതിരോധിക്കാതെ മുഖ്യമന്ത്രി. ആനുകൂല്യങ്ങള്‍ ഒരു വിഭാഗം കൈയ്യടക്കുന്നുവെന്ന ക്രൈസ്തവ സഭകളുടെ നിലപാട് തെറ്റിദ്ധാരണ മൂലമാണെന്നായിരിന്നു ജലീലിന്‍റെ പ്രതികരണം. എന്നാല്‍ ക്രൈസ്തവ സഭകള്‍ ഉന്നയിച്ച് പ്രശ്നങ്ങള്‍ പഠിക്കാനുള്ള കമ്മീഷന്‍റെ റിപ്പോര്‍ട്ട് ലഭ്യമായ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ക്രൈസ്തവ സമൂഹത്തെ അടുപ്പിക്കാന്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ചിലരാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തല്‍ ഇടത് മുന്നണിക്കുണ്ട്. അതുകൊണ്ട് ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്നോക്ക അവസ്ഥ പഠിക്കുന്ന […]

Kerala

‘ഉമ്മന്‍ ചാണ്ടിക്ക് ഏത് സ്ഥാനം കിട്ടുന്നതിലും സന്തോഷിക്കുന്ന ആളാണ് ഞാന്‍’ വിശദീകരണവുമായി ചെന്നിത്തല

അധികാരത്തിൽ എത്തിയാൽ ഉമ്മൻ ചാണ്ടി ഒരു ടേം കൂടി മുഖ്യമന്ത്രി പദവിയിൽ വരുമെന്നത് മാധ്യമങ്ങളുടെ പ്രചാരണമാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ചെന്നിത്തല. താൻ പറയാത്ത കാര്യങ്ങളാണ് വാർത്തയായി നൽകുന്നത്. ഉമ്മൻചാണ്ടി ഏത് സ്ഥാനത്ത് വരുന്നതിലും എതിർപ്പില്ലെന്നും അദ്ദേഹത്തിന് സ്ഥാനം കിട്ടുന്നതില്‍ സന്തോഷിക്കുന്ന ആളാണ് താനെന്നും ചെന്നിത്തല പറഞ്ഞു. ഒരു തരത്തിലുമുള്ള ചർച്ചകളും നടന്നിട്ടില്ലെന്നാണ് താൻ പറഞ്ഞത്, തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കാറില്ല, ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഉമ്മൻ ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടു […]

Kerala

‘മുഖ്യമന്ത്രി പദവി; ഒരു ടേം ഉമ്മന്‍ ചാണ്ടിക്കെന്നത് പ്രചരണം മാത്രം, പദവി പങ്ക് വെക്കുമെന്നത് അഭ്യൂഹം’ ചെന്നിത്തല

മുഖ്യമന്ത്രി പദം പങ്കുവെക്കുമെന്ന വാർത്തകളെ തള്ളി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയായി ഒരു ടേം നൽകുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണ് ഇതെന്നും അന്തരീക്ഷത്തിൽ പല അനാവശ്യ ചർച്ചകളും നടക്കുന്നതായും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യാനാണ് ഡൽഹിയിൽ എത്തിയത്’ മാധ്യമങ്ങളോട് ചെന്നിത്തല പറഞ്ഞു. നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികള്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, അധികാരത്തിലെത്തിയാല്‍ ഒരു […]

Kerala

”നിങ്ങള്‍ക്ക് ഒരുപാട് ചോദ്യം ഉണ്ടാകും, പിന്നെയാകാം”

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. ശിവശങ്കറുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റ ഉത്തരത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കി ഒഴിഞ്ഞ് മാറി ആറ് മണിയോടെ ആരംഭിച്ച ആരംഭിച്ച വാര്‍ത്തസമ്മേളത്തിന്‍റെ ആദ്യഘട്ടത്തില്‍ പതിവ് പോലെ മുഖ്യമന്ത്രി കോവിഡ് കണക്കുകള്‍ വിശദീകരിച്ചു. പിന്നീട് സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളും. 6.40ഓടെ മുഖ്യമന്ത്രിക്ക് പറയാനുള്ള കാര്യങ്ങള്‍ അവസാനിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളിലേക്ക് കടന്നു. ആദ്യ ചോദ്യം തന്നെ […]

India National

കോവിഡ് രൂക്ഷമായ 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായ 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, തമിഴ്നാട്, യുപി, ഡല്‍ഹി , പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. രാജ്യത്തെ രോഗികളില് 65 ശതമാനവും മരണത്തിന്‍റെ 77 ശതമാനവും ഈ ഏഴ് സംസ്ഥാനങ്ങളിലാണ്. നിലവില്‍ രാജ്യത്തെ രോഗികള്‍ 56 ലക്ഷവും മരണം 89000ഉം കടന്നു. രോഗബാധ രൂക്ഷമായ മഹാരാഷ്ട്രയില്‍ 18,390 പുതിയ കേസും […]