National

മിന്നൽ വേഗത്തിൽ സുപ്രീം കോടതി; കഴിഞ്ഞ കഴിഞ്ഞ നാല് ദിവസത്തിനിടെ തീർപ്പാക്കിയത് 1,842 കേസുകൾ

കഴിഞ്ഞ നാല് ദിവസത്തിനിടെ സുപ്രീം കോടതി 1,842 കേസുകൾ തീർപ്പാക്കിയതായി ചീഫ് ജസ്റ്റിസ് യു യു ലളിത്. മിന്നൽ വേഗത്തിലാണ് സുപ്രീം കോടതി കേസുകൾ തീർപ്പാക്കിയത്. “വിവിധ കേസുകളിലായി കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 1,296 ഉം പതിവ് കാര്യങ്ങൾ 106 കേസുകളുമാണ് തീർപ്പാക്കിയത് എന്ന് കോടതി ജീവനക്കാർ എന്നെ അറിയിച്ചിട്ടുണ്ട്. കോടതി എത്ര വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് ഇത് കാണിക്കുന്നത്. കൂടാതെ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 440 ട്രാൻസ്ഫർ ഹർജികളും കോടതി തീർപ്പാക്കി”. രാജ്യത്തെ അഭിഭാഷകവൃത്തിയെ നിയന്ത്രിക്കുന്ന ബാർ […]

India

പീഡനക്കേസ് പ്രതിയോട് ഇരയെ വിവാഹം ചെയ്യുമോ എന്ന ചോദ്യം : ചീഫ് ജസ്റ്റിസിന് പിന്തുണയുമായി ബാർ കൗൺസിൽ

പീഡന കേസിലെ പ്രതിയോട് ഇരയെ വിവാഹം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച വിഷയത്തിൽ ചീഫ് ജസ്റ്റിസിന് ശക്തമായ പിന്തുണയുമായി ബാർ കൗൺസിൽ. ഒരു കൂട്ടം രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരെന്ന് പറയപ്പെടുന്നവരും സുപ്രീം കോടതി ജഡ്ജിമാർക്കുനേരെ വ്യക്തിപരമായ അക്രമങ്ങൾ നടത്തുകയാണെന്ന് ബാർ കൗൺസിൽ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിദ്വേഷജനകമായ മാധ്യമ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടികളുണ്ടാകണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടു. തന്റെ ഇടക്കാല ജാമ്യം റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് നടപടി ചോദ്യം ചെയ്ത് പീഡനകേസ് പ്രതി […]

India National

സമയം ഇന്നു തീരും; മാപ്പു പറയാനില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍

ജഡ്‌ജിമാരെ വിമർശിച്ചതുവഴി കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ചവരെയാണ് സുപ്രീംകോടതി സമയം നൽകിയത് കോടതിയലക്ഷ്യമെന്നു സുപ്രീം കോടതി കണ്ടെത്തിയ ട്വീറ്റുകളുടെ പേരില്‍ ഖേദപ്രകടനം നടത്തില്ലെന്ന്, സീനിയര്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ആ ട്വീറ്റുകള്‍ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതില്‍ പറയുന്ന കാര്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഭൂഷണ്‍ കോടതിയെ അറിയിച്ചു. ആത്മര്‍ഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്ന് കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. […]

India National

‘വെർച്വൽ വാദം കേൾക്കൽ’ മഹാഭാരത കാലം മുതലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

വെര്‍ച്വല്‍ ഹിയറിങ് മഹാഭാരത കാലം മുതലേ ഉള്ളതാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ. ഡോ. കഫീല്‍ ഖാന്റെ മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.ഡോ. കഫീല്‍ ഖാന്റെ മോചനവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. കക്ഷികള്‍ ഹാജരായി 15 ദിവസത്തിനുള്ളില്‍ എന്നും കോടതി നിര്‍ദേശിച്ചു. ഹാജരാവല്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായാലും മതിയെന്ന് കൂട്ടിച്ചേര്‍ക്കാനാവുമോ എന്ന് ഹരജിക്കാരിയ്ക്കു വേണ്ടി ഹാജരായ […]