സമൂഹ മാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന പൊതു അഭിപ്രായത്തിന്റെ സ്വാധീനത്തിൽ ജഡ്ജിമാർ അകപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം ജുഡീഷ്യറിയെ എങ്ങനെ ബാധിക്കുന്നു എന്നതിൽ സംവാദം അത്യാവശ്യമാണെന്നും എൻ. വി രമണ പറഞ്ഞു. നിയമനിർമാണ സഭയ്ക്കും, എക്‌സിക്യൂട്ടീവിനും ജുഡീഷ്യറിയെ പ്രത്യക്ഷമായും, പരോക്ഷമായും നിയന്ത്രിക്കാനാകില്ല. അങ്ങനെയുണ്ടായാൽ നിയമവാഴ്ച സങ്കൽപം മാത്രമാകുമെന്നും എൻ.വി. രമണ പറഞ്ഞു. പതിനേഴാമത് ജസ്റ്റിസ് പി.ഡി. ദേശായ് അനുസ്മരണ പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.