സ്വർണക്കടത്ത് കേസില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ എല്ലാം ശരിയെന്ന് തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെയും ശിവശങ്കറെയും വെള്ള പൂശാൻ അന്ന് ശ്രമിച്ചു. സ്വപ്നയുടെ വെളിപ്പെടുത്തൽ തങ്ങളുടെ ആരോപണങ്ങളെ ശരിവെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിൽ ഇടപെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു. ബാഗേജ് വിട്ടു കിട്ടാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇടപെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. പുനരന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അന്നത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ട്. ശിവശങ്കറെ സർവീസിൽ നിന്ന് […]
Tag: chennithala
മന്ത്രി രാജിവയ്ക്കണം,ഗവർണറുടെ കത്ത് ഗൗരവമുള്ളത്; ലോകായുക്തയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല
കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കാന്‍ കത്ത് നല്‍കിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. മന്ത്രിയ്ക്കെതിരെ ലോകായുക്തയെ സമീപിക്കും. മന്ത്രി നടത്തിയത് അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്ത് അതീവ ഗൗരവമുള്ളതാണ്. കണ്ണൂർ വിസിയുടെ നിയമനത്തിൽ ഗവർണർ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. പ്രതിപക്ഷ ആരോപണം ശരിവയ്ക്കപ്പെട്ടിരിക്കുകയാെന്നും സര്‍വകലാശാലകളെ പാര്‍ട്ടി ഓഫീസുകളാക്കി മാറ്റുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സുധാകരനെതിരായ സി.പി.എം പ്രസ്താവന നീചമായ രാഷ്ട്രീയ ലക്ഷ്യത്തോടെ: രമേശ് ചെന്നിത്തല
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ ബി.ജെ.പി ബന്ധം ആരോപിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന നീചമായ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് തലപ്പത്തെത്തുന്ന ഒരാളെ ബി.ജെ.പി മുദ്രകുത്തി അപമാനിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. നേരത്തെയും ഇത് ചെയ്തിരുന്നതാണ്. ഇതുവഴി ന്യൂനപക്ഷങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് അവരെ തങ്ങളുടെ പക്ഷത്ത് എത്തിക്കുക എന്ന ഹീനലക്ഷ്യമാണെന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനിൽ ബി.ജെ.പി ബന്ധം ആരോപിക്കാന്‍ ശ്രമിക്കുന്നത് സി.പി.എമ്മിന്റെ കപട തന്ത്രത്തിന്റെ […]
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ ലോക്ക്ഡൗണിനോട് യോജിപ്പില്ല : രമേശ് ചെന്നിത്തല
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ ലോക്ക്ഡൗണിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മെയ് രണ്ടിന് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചുള്ള ആഘോഷങ്ങളെ പാടുള്ളു എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു. ലോക്ക്ഡൗൺ കേരളത്തെ വലിയ രീതിയിൽ ബാധിക്കുമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. സമ്പൂർണ അടച്ചിൽ വേണ്ട. ‘ഞായറാഴ്ച നിയന്ത്രണം നന്നായി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുക്കണം. കച്ചവടക്കാരുടെ സമയക്രമത്തിൽ വ്യക്തത വേണം. കടകൾ അടയ്ക്കുന്ന സമയം 9 മണി വരെയാക്കുന്നതിൽ തെറ്റില്ല’- പ്രതിപക്ഷ നേതാവ് പറഞ്ഞു. സാഹചര്യം വിലയിരുത്തി ഗവൺമെന്റ് അഭിപ്രായം […]
‘ഐസക്കിന്റെ ഫ്യൂസ് പിണറായി ഊരി’; പിണറായിയോടുള്ള ദേഷ്യം ഐസക്ക് തനിക്കെതിരെ തീർക്കുകയാണെന്ന് ചെന്നിത്തല
അദാനിയുമായുള്ള കേരള സർക്കാരിന്റെ കാറ്റാടിക്കൊള്ളയിൽ മന്ത്രി തോമസ് ഐസക് എന്തൊക്കെയോ പുലമ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിരോധം പ്രതിപക്ഷ നേതാവിന്റെ ചുമലിൽ ചാരി തീർക്കുകയാണ് ഐസക്ക്. പ്രത്യക്ഷത്തിൽ പിണറായി വിജയനെതിരെയാണ് ഐസക്കിന്റെ ഒളിയമ്പുകളെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യവിദഗ്ധനായി ചമഞ്ഞു നടക്കുന്ന തോമസ് ഐസക്കിന്റെ ഫ്യൂസ് മുഖ്യമന്ത്രി ഊരി വിട്ടതിന്റെ ദേഷ്യം തീർക്കുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത്. അല്ലെങ്കിൽ പിന്നെ അദാനിയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി […]
ഒരാൾക്ക് ഒന്നിലധികം വോട്ടർ ഐഡി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ റിപ്പോർട്ട് തേടി
ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പരാതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് തേടി. വേട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേര് ചേർക്കാൻ ബോധപൂർവമുള്ള ശ്രമമുണ്ടായോയെന്ന് പരിശോധിച്ച് 20 ന് അകം റിപ്പോർട്ട് നൽകണമെന്ന് കാസർഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയത്. അരോപണം ശരിയാണെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകി. പ്രതിപക്ഷ നേതാവ് […]
മുഖ്യമന്ത്രി ചെയ്തതും രാജ്യദ്രോഹക്കുറ്റം തന്നെയെന്ന് ചെന്നിത്തല
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തത്. കോടതിയില്‍ തെളിവായി സ്വീകരിക്കുന്ന സ്വപ്നയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ട് രണ്ട് മാസത്തോളമായി. എന്നാല്‍ ഇതുവരെ ഇതിനെതിരെ ഒരു ചെറുവിരലനക്കാനുള്ള ശ്രമം പോലും ഉണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു. ആരുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം മരവിപ്പിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് കേസന്വേഷണം മരവിപ്പിച്ചത്. ഇത് മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മിലുള്ള […]
”ശുദ്ധ അസംബന്ധം”; ചെന്നിത്തലക്ക് മറുപടിയുമായി മേഴ്‌സിക്കുട്ടിയമ്മ
ഇ.എം.സി.സി വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഇ.എം.സി.സിയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ചർച്ച നടന്നിട്ടില്ല. അമേരിക്കയിലേക്ക് പോയത് യു.എൻ പരിപാടിക്കാണ്. പ്രതിപക്ഷ നേതാവ് സ്വപ്നയെ കണ്ടാൽ അതിന് അർഥം സ്വർണക്കടത്തിന് പിന്നിൽ അദ്ദേഹമെന്നാണോയെന്നും മന്ത്രി ചോദിച്ചു. കേരളത്തിൽവെച്ച് ഇ.എം.സി.സി അധികൃതർ തന്നെ വന്ന് കണ്ടിരുന്നു. എന്നാൽ അപ്പോൾ തന്നെ പറ്റില്ലെന്ന് പറഞ്ഞിരുന്നു. വിദേശട്രോളുകൾ കേരള തീരത്ത് പാടില്ലെന്നാണ് നയം. ആഴക്കടൽ മത്സ്യബന്ധ നയം മാറ്റികൊണ്ട് […]
‘മുഖ്യമന്ത്രി പദവി; ഒരു ടേം ഉമ്മന്‍ ചാണ്ടിക്കെന്നത് പ്രചരണം മാത്രം, പദവി പങ്ക് വെക്കുമെന്നത് അഭ്യൂഹം’ ചെന്നിത്തല
മുഖ്യമന്ത്രി പദം പങ്കുവെക്കുമെന്ന വാർത്തകളെ തള്ളി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയായി ഒരു ടേം നൽകുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണ് ഇതെന്നും അന്തരീക്ഷത്തിൽ പല അനാവശ്യ ചർച്ചകളും നടക്കുന്നതായും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യാനാണ് ഡൽഹിയിൽ എത്തിയത്’ മാധ്യമങ്ങളോട് ചെന്നിത്തല പറഞ്ഞു. നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികള്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, അധികാരത്തിലെത്തിയാല്‍ ഒരു […]
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നിത്തലയുടെ ഭാര്യക്കും മകനും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അദ്ദേഹം ക്വാറന്‍റീനിലായിരുന്നു. തിങ്കളാഴ്ച മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ അധ്യക്ഷനുമായിരുന്ന വി.എം. സുധീരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് സുധീരൻ.