National

തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്: ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ പരിശോധന

തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വൈദ്യുതി വകുപ്പ് കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ പരിശോധന പുരോഗമിക്കുന്നു. മന്ത്രി സെന്തിൽ ബാലാജിയുടെ മുൻ സെക്രട്ടറി കാശിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് (ടിഎൻഇബി), ടാംഗേഡോ (തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ) എന്നിവയുടെ കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പ് പരിശോധന. ആദായനികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ചെന്നൈയിലെ ദുരൈ പാക്കം, പള്ളികരണൈ, […]

HEAD LINES National

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാര്‍ഥിനിയായ മീര (16) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കുട്ടി ചികിത്സയിലായിരുന്നെന്ന് റിപ്പോര്‍ട്ട്.

Latest news National

വാഹന പരിശോധനയ്ക്കിടെ ആക്രമിക്കാൻ ശ്രമം; ചെന്നൈയിൽ ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു

ചെന്നൈയിൽ ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. ചെന്നൈ സ്വദേശികളായ വിനോദ്, രമേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണ്. വാഹനപരിശോധനയ്ക്കിടെ സംഘം കത്തികൊണ്ട് പൊലീസിനെ ആക്രമിക്കുകയായിരുന്നു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു.കൊല്ലപ്പെട്ട വിനോദിന് മൂന്ന് കൊലക്കേസുകളിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. വാഹന പരിശോധനയ്ക്കിടെ അമിതവേഗതയിൽ വന്ന കറുത്ത സ്‌കോഡ കാർ പോലീസ് ജീപ്പിൽ ഇടിക്കുകയും കാറിൽ നിന്ന് നാല് പേർ ആയുധങ്ങളുമായി ഇറങ്ങി പോലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവർ പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ഇൻസ്‌പെക്ടർ വെടിയുതിർത്തത്. […]

National

പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രഹ്ലാദിന് വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ദാമോദർദാസ് മുൽചന്ദ് മോദിക്കും ഭാര്യ ഹീരാബെന്നും ജനിച്ച അഞ്ച് മക്കളിൽ നാലാമനാണ് പ്രഹ്ലാദ് മോദി. നരേന്ദ്ര മോദിയേക്കാൾ രണ്ട് വയസ്സിന് ഇളയതാണ് പ്രഹ്ലാദ് മോദി. ഗുജറാത്തിലെ അഹമ്മദാബാദിൽ അദ്ദേഹത്തിന് പലചരക്ക് കടയും ടയർ ഷോറൂമുമുണ്ട്.

Entertainment

‘ആരാധകരെ മാസത്തിൽ ഒരിക്കൽ നേരിട്ടുകാണും’; തീരുമാനവുമായി വിജയ്

മാസത്തിൽ ഒരിക്കൽ ആരാധകരോടൊത്ത് ചെലവഴിക്കാനുള്ള തീരുമാനവുമായി തമിഴ് താരം വിജയ്. വിജയ്‌യുടെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്കമാണ് വെബ്സൈറ്റിലൂടെ നടന്റെ തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് തുടക്കമിട്ട് ഇന്നലെ ആരാധകരും ഫാൻസ് അസോസിയേഷൻ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തി. 5 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ആരാധകരുടെ മുന്നിലെത്തുന്നത്. പൊങ്കലിനോട് അനുബന്ധിച്ച് പുതിയ ചിത്രമായ ‘വാരിസ്’ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ആരാധകരെ സജീവമാക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം.ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടിൽ ‍താരം നേരിൽ ‍കാണുമെന്ന് അറിയിച്ചതിനെ തുടർന്ന് […]

India

ചെന്നൈയിലെ മണിചെയിന്‍ തട്ടിപ്പുകേസ്: മലയാളികള്‍ ഉള്‍പ്പെടെ ഇരകളായി; പരാതികളുമായി കൂടുതല്‍ നിക്ഷേപകരെത്തും

ചെന്നൈ കേന്ദ്രീകരിച്ച് ഹിജാവു അസോസിയേറ്റ്‌സ് നടത്തിയ മണിചെയിന്‍ തട്ടിപ്പ് കേസില്‍ ഇന്ന് കൂടുതല്‍ പരാതികളുമായി നിക്ഷേപകരെത്തും. ചെന്നൈയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലാണ് പരാതി നല്‍കുക. ഒന്നര ലക്ഷത്തോളം ആളുകള്‍ തട്ടിപ്പിന് ഇരയായതിനാല്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികളെത്തുമെന്നാണ് സൂചന. ഡിഎസ് പി മഹേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചെയര്‍മാന്‍ സൗന്ദരരാജന്‍, മകനും എംഡിയുമായ അലക്‌സാണ്ടര്‍ സൗന്ദരരാജന്‍, ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ, 21 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചെന്നൈയില്‍ കൂടുതല്‍ പേരെ […]

India

‘ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം’; ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി, ഇരുവരും മരിച്ചു

ചെന്നൈ അയനവാരത്ത് ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി തർക്കം, ദമ്പതികളുടെ മരണത്തില്‍ കലാശിച്ചു. തര്‍ക്കം മൂത്തപ്പോള്‍ ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 70കാരിയായ പത്മാവതിയാണ് മരിച്ചത്. ദേഹത്ത് തീ പടര്‍ന്നപ്പോള്‍ ഇവര്‍ ഭര്‍ത്താവ് കരുണാകരനെ(74) കെട്ടിപ്പിടിക്കുകയും അയാളിലേക്കും തീ പടരുകയായിരുന്നു.കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്മാവതി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നല്‍കിയ മൊഴിയാണ് യഥാര്‍ഥ സംഭവം പുറത്തുവന്നത്. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. കരുണാകരന്‍ റസ്റ്റോറന്‍റില്‍ നിന്നും ബിരിയാണി വാങ്ങിക്കൊണ്ടുവന്ന് ഒറ്റയ്ക്ക് കഴിച്ചതാണ് […]

National

ചെസ് ഒളിമ്പ്യാഡിന് ഇന്ന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ചെസ് ഒളിംപ്യാഡിന് ഇന്ന് തമിഴ്നാട്ടിലെ മഹാബലിപുരത്ത് തുടക്കമാകും. വൈകിട്ട് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്യും. നാല് വേദികളിലായി നാളെ മുതലാണ് മത്സരങ്ങൾ നടക്കുക. ഓഗസ്റ്റ് 10 വരെയാണ് മത്സരങ്ങൾ. 187 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. സുരക്ഷയ്ക്കായി 22000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒളിമ്പ്യാഡിന്റെ ദീപശിഖാപ്രയാണം ഇന്നലെ വൈകിട്ട് മത്സര വേദിയിലെത്തി.

National

‘ജയ് ഭീം’ വിവാദം: സൂര്യ, ജ്യോതിക, ജ്ഞാനവേൽ എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തമിഴ് ചിത്രം ജയ് ഭീമിൻ്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയർ സേന നൽകിയ ഹർജിയിന്മേലാണ് കോടതി നടപടി. നിർമ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകൻ ടി ജെ ജ്ഞാനവേൽ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനായാണ് പൊലീസിന് നൽകിയ നിർദ്ദേശം. ജയ് ഭീം നിരോധിക്കണമെന്ന് സിനിമയുടെ റിലീസ് സമയത്ത് വണ്ണിയർ സമുദായവും ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിൽ നിന്ന് ആക്ഷേപകരമായ രംഗങ്ങൾ നീക്കണം. അഞ്ച് കോടി രൂപ നഷ്ടപരിഹാരം […]

India

ചെന്നൈയിൽ കനത്തമഴ; ദുരിതാശ്വാസത്തിന് കേന്ദ്രസഹായം വാഗ്ധാനം ചെയ്ത് പ്രധാനമന്ത്രി

കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറിയ സാഹചര്യത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിളിച്ച് സഹായം വാഗ്ധാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റാലിനുമായി സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാവരും സുരക്ഷിതമായിരിക്കാൻ പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി സ്റ്റാലിൻ പ്രളയ സാധ്യതാ മേഖലകൾ സന്ദർശിച്ചു. ചെന്നൈയിൽ മാത്രം അമ്പതോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിനെ വിന്യസിച്ചു. മൂന്നു ദിവസത്തേക്ക് ചെന്നൈ നഗരത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മൂന്ന് […]