Kerala

11 വര്‍ഷമായിട്ടും പട്ടയമില്ല; ചെങ്ങറ വീണ്ടും സമര മുഖത്തേക്ക്

പത്തനംതിട്ട ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത ഒരു വിഭാഗം പേര്‍ വീണ്ടും സമരം ആരംഭിച്ചു. സര്‍ക്കാരുമായി ഒത്തു തീര്‍പ്പിനു വഴങ്ങി 11 വര്‍ഷം പിന്നിട്ടിട്ടും പട്ടയം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സമരം. പത്തനംതിട്ട കലക്ട്രേറ്റിന് മുന്നിലാരംഭിച്ച സമരം സാമൂഹ്യ സംഘടനയായ ബോധിയുടെ ചെയര്‍മാന്‍ കരകുളം സത്യകുമാര്‍ ഉദ്ഘാടനം ചെയ്തു. പട്ടയം ലഭിച്ച മുഴുവന്‍ ആളുകള്‍ക്കും വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി അനുവദിക്കുക, ആദിവാസി-ദലിത് സമൂഹത്തോടുള്ള അവഗണ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് ചെങ്ങറ സമരത്തില്‍ പങ്കെടുത്ത ഒരു വിഭാഗം പേര്‍ വീണ്ടും സമരം […]