ചെല്ലാനത്തിന്റെ ആശങ്കകള്‍ക്ക് പരിഹാരമായി തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ടെട്രാപ്പോഡ് ഉപയോഗിച്ചുള്ള 344.2 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് നാളെ മുതല്‍ ആരംഭിക്കുക. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതി പ്രഖ്യാപനം നിര്‍വഹിക്കും. കടലോര സംരക്ഷണത്തിനൊപ്പം ടൂറിസം സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം തീരപ്രദേശത്തെ ജനങ്ങളെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. കടലാക്രമണ രൂക്ഷത കൂടിവരുന്ന പ്രദേശമാണ് ചെല്ലാനം. ഇതിന് സ്ഥായിയായ […]
Tag: chellanam
കൊവിഡിനും കടലിനുമിടയില്‍ ചെല്ലാനത്തുകാര്‍
കൊവിഡിനും കടലിനുമിടയില്‍ ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയ ചെല്ലാനത്തെ മനുഷ്യരാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയം. കൊവിഡ് വ്യാപനത്തിനൊപ്പം കടലാക്രമണം രൂക്ഷമായപ്പോള്‍ അഭയമില്ലാതായ ഈ മത്സ്യത്തൊഴിലാളികളായിരുന്നു പ്രളയകാലത്തെ നമ്മുടെ സൂപ്പര്‍ ഹീറോസ്. അന്ന് അവരെ ആരും വിളിച്ചതല്ല. തലയ്ക്കുമിതെ വെള്ളം എത്തിയപ്പോള്‍ വള്ളങ്ങളില്‍ പാഞ്ഞെത്തിയതാണ്. കരതേടി കടലെത്തുമ്പോള്‍ സാധാരണ ബന്ധുവീടുകളില്‍ അഭയം പ്രാപിക്കുകയായിരുന്നു ചെല്ലാനത്തുകാരുടെ പതിവ്. കൊവിഡ് ഭീതി കാരണം അതിനും പറ്റിയില്ല. ഇത്തവണ കൊവിഡിനും കടലിനുമിടയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലായി ഈ തീരപ്രദേശം. 16 കിലോ മീറ്ററോളം വ്യാപിച്ചു […]
എറണാകുളത്ത് ആശങ്കയേറുന്നു; സമ്പര്‍ക്ക രോഗികള്‍ കൂടുന്നു, ചെല്ലാനം അതീവ ജാഗ്രതയില്‍
ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരില്‍ ഒരാളുടെ ഉറവിടവും കണ്ടെത്തിയിട്ടില്ല എറണാകുളത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ കൂടുതലും ചെല്ലാനം സ്വദേശികള്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരില്‍ ഒരാളുടെ ഉറവിടവും കണ്ടെത്തിയിട്ടില്ല. ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും യോഗം മന്ത്രി വി.എസ് സുനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ ഇന്ന് ചേരും. ഏറ്റവുമൊടുവില്‍ സ്ഥിരീകരിച്ച 70 കോവിഡ് രോഗബാധിതരില്‍ 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതിലേറെ പേരും ചെല്ലാനത്ത് നിന്നുളളവരാണ്. ആകെ രോഗബാധിതരുടെ കണക്കെടുത്താലും ചെല്ലാനം […]