Kerala

പാറശാല ഷാരോണ്‍ വധക്കേസ്; കുറ്റപത്രം സമർപ്പിക്കും, കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

പാറശാല ഷാരോണ്‍ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ കുറ്റപത്രം. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നൽകുന്നത്. കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ , ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് […]

Kerala

മോഫിയ പർവീൻ ഗാർഹീക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയായി

നിയമവിദ്യാർത്ഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുഹൈൽ ഒന്നാം പ്രതിയെന്ന് കുറ്റപത്രം. മോഫിയയുടെ മരണത്തിൽ സുഹൈലിന്റെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളാണെന്ന് കുറ്റപത്രം. ഗാർഹീക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മോഫിയ ഇരയായെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. മോഫിയയെ സുഹൈൽ നിരന്തരം മർദിച്ചിരുന്നുവെന്നും ഈ മർദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. സുഹൈലിന്റെ അമ്മയും മൊഫിയയെ നിരന്തരം മർദിച്ചുവെന്നാണ് കുറ്റപത്രം. പിതാവ് യൂസഫ് മർദനത്തിന് കൂട്ടുനിന്നു. ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം […]

Kerala

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം വൈകിയേക്കും

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയേക്കും. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രതികള്‍ക്ക് കസ്റ്റംസ് ഷോക്കോസ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരില്‍ പലരും കൊവിഡ് ബാധിതരായതും, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും മൂലം കുറ്റപത്രം സമര്‍പ്പിക്കല്‍ വൈകുമെന്നാണ് നിലവിലെ വിവരം. കുറ്റപത്രത്തിന്റെ ഡ്രാഫ്റ്റ് തയ്യാറായതായും പരിശോധനയ്ക്കായി ഇത് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയെന്നും പ്രോസിക്യൂഷന്‍ ചുമതലയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കെ.രാംകുമാര്‍ അന്തിമ പരിശോധന നടത്തിയ ശേഷം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം സ്വപ്നയെയും […]

Kerala

കൊടകര കള്ളപ്പണ കവർച്ചാക്കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം

കൊടകര കള്ളപ്പണ കവർച്ചാക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 625 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം നൽകിയത്. കവർച്ചാക്കേസുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് നിലവിൽ അന്വേഷണ സംഘം സമർപ്പിച്ചരിക്കുന്നത്. കെ സുരേന്ദ്രൻ, മകൻ ഹരികൃഷ്ണൻ ഉൾപ്പെടെയുള്ള ആളുകൾ കേസിൽ സാക്ഷികളാണ്. 219 സാക്ഷികളാണ് കേസിൽ ആകമാനം ഉള്ളത്. കവർച്ചാകേസിൽ അറസ്റ്റിലായിട്ടുള്ള 22 പ്രതികൾ മാത്രമാണ് കുറ്റപത്രത്തിലും പ്രതികളായിട്ടുള്ളത്. മുൻപ് പണത്തിന്റെ ഉറവിടം കണ്ടെത്താനായി ചോദ്യം ചെയ്തിരുന്ന ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരെ സാക്ഷി പട്ടികയിലാണ് […]