HEAD LINES Kerala

‘ഇടത് സർക്കാർ പൂർണ പരാജയം, പുതുപ്പള്ളിയിലുണ്ടാവുക സർക്കാരിനെതിരായ വിധി’; ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിലുണ്ടാവുക സർക്കാരിനെതിരായ വിധിയെന്ന് ചാണ്ടി ഉമ്മൻ. ഇടത് സർക്കാർ പൂർണ പരാജയമാണ്, സർക്കാർ എന്ത് ചെയ്തു. ഉമ്മൻ ചാണ്ടി കൊലയാളികളുടെ രക്ഷകർത്താവെന്ന സിപിഐഎം നേതാവ് കെ അനിൽകുമാറിന്റെ പരാമർശം ശരിയാണോയെന്ന് ചിന്തിക്കണം. ഇത്രയും നാൾ ആർക്കും ഒന്നും പറയാനില്ലായിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇങ്ങനെ പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. താൻ മണ്ഡലത്തിൽ ഇല്ലായിരുന്നു എന്ന് പറയാൻ അനിൽകുമാർ ആരാണെന്ന് അദ്ദേഹം ചോദിച്ചു. ഈ മണ്ഡലത്തിൽ പോലുമല്ലാത്ത ആളാണ് വിമർശനം ഉന്നയിക്കുന്നത്.താൻ എന്ത് ചെയ്‌തുവെന്ന് ഇവിടുത്തെ നാട്ടുകാരോട് ചോദിക്കണമെന്ന് ചാണ്ടി […]

Kerala

‘ഒരു മകൻ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വേദനയാണ് ഇത്’; ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് വിഡിയോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കുടുംബം വേണ്ട ചികിത്സ നൽകുന്നില്ലെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇന്നലെ വാർത്ത തള്ളി ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോഴിതാ മകൻ ചാണ്ടി ഉമ്മനും വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരം വ്യാജ പ്രചാരണങ്ങൾ ദുഃഖകരമാണെന്നാണ് ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു. ‘അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോയ കഥയുണ്ട്. ആ ഗതികേടിലാണ് ഇന്ന് ഞാൻ. കേരള സമൂഹത്തിൽ മറ്റൊരു മകനും ഇത് ഉണ്ടാകാതിരിക്കട്ടെ’ […]

Kerala

ജര്‍മനിയിലെ ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി

ജര്‍മനിയിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി. ബര്‍ലിനിലെ ചാരിറ്റ് ആശുപത്രിയില്‍ വച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ശസ്ത്രക്രിയ. ജര്‍മനിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും തിരിച്ചെത്തിയത്. ലേസര്‍ ശസ്ത്രക്രിയ വ്യാഴാഴ്ചയാണ് പൂര്‍ത്തിയായത്. കഴിഞ്ഞ ആറാം തീയതിയാണ് ഉമ്മന്‍ചാണ്ടി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയത്. തൊണ്ടയ്ക്കായിരുന്നു ശസ്ത്രക്രിയ. ബര്‍ലിനില്‍ നിന്നും ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ ദോഹ വഴിയാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും കേരളത്തില്‍ തിരിച്ചെത്തിയത്. മക്കളായ മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍, എന്നിവരും ഒപ്പമുണ്ട്. ശസ്ത്രക്രിയ […]

Kerala

ഡി.സി.സി. പ്രസിഡന്റാകാൻ ശ്രമം നടത്തിയിട്ടില്ല; നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ

സംസ്ഥാനനേതൃമാറ്റവും ഡി.സി.സി. അധ്യക്ഷ പ്രഖ്യാപനവുമടക്കം കോൺഗ്രസിനുള്ളിലെ പുതിയ പൊട്ടിത്തെറികളിൽ നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ രംഗത്ത്. ഡി.സി.സി പ്രസിഡന്റാകാൻ താൻ ശ്രമം നടത്തിയിട്ടില്ലെന്നാണ് ചാണ്ടി ഉമ്മാന്റെ വാദം. മാത്രമല്ല ആർക്കും പദവി വാങ്ങി കൊടുക്കാൻ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക് ലിവിലൂടെയാണ് ചാണ്ടി ഉമ്മൻ തന്റെ നിലപാട് വ്യക്തമാക്കിയത്. അതേസമയം, മുതിർന്ന നേതാക്കൾ തമ്മിലടിക്കാതിരുന്നാലേ കോൺഗ്രസ് രക്ഷപ്പെടൂവെന്ന് ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി […]