HEAD LINES Kerala

അർഹരായവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് പരാതി; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ് അയച്ച് ചാണ്ടി ഉമ്മൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയ്‌ക്കെതിരെ യുഡിഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ രം​ഗത്ത്. അർഹരായ പലരെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ഓഗസ്റ്റ്10നു ശേഷമുള്ള അപേക്ഷകരിൽ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് ചാണ്ടി ഉമ്മൻ പറയുന്നു. അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി വോട്ടർപട്ടിക പുനപ്രസിദ്ധീകരിക്കണമെന്നാണ് ചാണ്ടി ഉമ്മന്റെ ആവശ്യം. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. വരാനിരിക്കുന്ന അവധി ദിവസങ്ങൾ […]

HEAD LINES

വാഹന പര്യടനത്തിനിറങ്ങാന്‍ ചാണ്ടി ഉമ്മന്‍; ഗൃഹസന്ദര്‍ശനം തുടര്‍ന്ന് ജെയ്കും ലിജിനും

പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനം ഇന്ന് ആരംഭിക്കും. രാവിലെ ഏഴിന് പാമ്പാടിയില്‍ നിന്നാണ് തുടക്കം. ഗൃഹ സന്ദര്‍ശന പരിപാടികളില്‍ തുടരുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക് സി തോമസും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ അവസാനിക്കും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിക്കാനുള്ള നടപടികളും ആരംഭിക്കും. 10 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതില്‍ ഏഴെണ്ണമാണ് അംഗീകരിച്ചത്. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 1,76,412 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ […]

Kerala

വികസന സംവാദത്തിന് ചാണ്ടി ഉമ്മന് ഭയമെന്ന് ജെയ്ക് സി തോമസ്; എതിരാളികളുടെ കൈയിൽ മറ്റ് ആയുധമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അച്ചു ഉമ്മൻ

സ്ഥാനാർത്ഥികളെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് പ്രചാരണം നടത്തുന്നത് തെറ്റാണെന്ന് അച്ചു ഉമ്മൻ. താൻ രാഷ്ട്രീയത്തിലേക്കില്ലെന്നും അവധി കഴിഞ്ഞയുടൻ ദുബായിലേക്ക് മടങ്ങുമെന്നും അച്ചു ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിൽ വികസനമില്ല എന്ന പ്രചാരണത്തിനെതിരെയും അച്ചു ഉമ്മൻ പ്രതികരിച്ചു. പുതുപ്പള്ളിയിൽ താമസിക്കുന്ന വ്യക്തികൾക്കറിയാം ഈ മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി എന്തെല്ലാം വികസനം നടത്തിയെന്നത്. എതിരാളികളുടെ കൈയിൽ മറ്റ് ആയുധമില്ലാത്തതുകൊണ്ടാണ് ഇതെല്ലാം പറയുന്നതെന്ന് അച്ചു ഉമ്മൻ പറഞ്ഞു. വികസന സംവാദത്തിന് ചാണ്ടി ഉമ്മന് ഭയമെന്ന് ജെയ്ക് സി തോമസ് പറഞ്ഞു. വികസനം തന്നെയാവും പുതുപ്പള്ളിയിലെ […]