Uncategorized

ചന്ദ്രനോനടുത്ത് ചന്ദ്രയാൻ 3; അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരം

ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3. ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നാളെയാണ്. ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക ഈ മാസം 23 നാണ്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്‌ത്തലാണ് ഇന്നു നടന്നത്. ഇത് പൂർത്തിയായതോടെ ലാൻഡറും–പ്രൊപ്പൽഷൻ മൊഡ്യൂളും വേർപിരിയുന്നതിനായുള്ള നടപടികൾക്ക് ഐഎസ്ആർഒ തുടക്കമിട്ടു. നിലവിൽ ചന്ദ്രനിൽ നിന്ന് 163 കിലോമീറ്റർ അകലെയാണ് പേടകം. വ്യാഴാഴ്ച പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു വേർപെടുന്ന ലാൻഡർ […]

Technology

കുതിപ്പ് തുടര്‍ന്ന് ചാന്ദ്രയാന്‍; നാലാം ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ ഇന്ന്

ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ ഇന്ന് നടക്കും. രാവിലെ 11.30നും 12.30നും ഇടയിലാണ് ഭ്രമണപഥമാറ്റം നടക്കുക. നിലവില്‍ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ നിന്ന് പരമാവധി 1437 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭ്രമണപഥത്തില്‍ ചന്ദ്രനെ വലം വയ്ക്കുക ആണ്. ഇന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് താഴ്ത്തുന്നതോടെ പേടകം ചന്ദ്രന്റെ ആയിരം കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പ്രവേശിക്കും. അവസാന ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ മറ്റന്നാള്‍ ആണ് നടക്കുക അതോടെ ചന്ദ്രയാന്‍ മൂന്ന് പേടകം ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം […]

HEAD LINES India Technology

ചന്ദ്രനരികിൽ.. ചന്ദ്രയാൻ 3 രണ്ടം ഘട്ട ഭ്രമണപഥ താഴ്‌ത്തലും വിജയകരം

ചന്ദ്രയാൻ മൂന്ന് പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയയും വിജയകരമെന്നറിയിച്ച് ഐഎസ്ആർഒ. അടുത്ത ഭ്രമണപഥം താഴ്‌ത്തൽ 14-ന് രാവിലെ 11.30-നും 12.30-നും ഇടയിൽ നടക്കും.നിലവിൽ ചന്ദ്രനിൽ നിന്ന് 1,474 കിലോമീറ്റർ അകലെയാണ്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം പ്രവേശിച്ചതിന് ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപെടുത്തുന്നത്. ഈ മാസം 17-ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപെടും. 23-ന് വൈകുന്നേരം 5.47-ന് ചന്ദ്രോപരിതലത്തിൽ ലാൻഡറിന് ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച രാത്രി ആദ്യഘട്ട […]

Technology World

സ്വപ്നനേട്ടത്തിലേക്ക് ഇനി അധികദൂരമില്ല; സോഫ്റ്റ് ലാന്റിം​ഗിലേക്ക് അടുത്ത് ചന്ദ്രയാൻ 3, ആദ്യദൃശ്യങ്ങള്‍ പുറത്ത്

ശ്രീഹരിക്കോട്ട: ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങ് നടത്തുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ചന്ദ്രയാൻ മൂന്ന്. ആദ്യഘട്ട ചാന്ദ്ര ഭ്രമണപഥ താഴ്ത്തൽ ഇന്നലെ രാത്രി പൂ‌‌ർത്തിയായി. പേടകത്തിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങളും ഇന്നലെ ഇസ്രൊ പുറത്തുവിട്ടു. സ്വപ്ന നേട്ടത്തിലേക്ക് ഇനി അധിക ദൂരമില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.  ആ​ഗസ്റ്റ് അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പേടകത്തിലെ ക്യാമറകൾ‍ ചന്ദ്രനെ ഇങ്ങനെ ഒപ്പിയെടുത്തത്. മിഴിവേറിയ കാഴ്ചകൾ ഇനി വരാനിരിക്കുന്നതേ ഉള്ളൂ.  ആ​ദ്യ ഭ്രമണപഥ താഴ്ത്തലിന് ശേഷം ചന്ദ്രനിൽ നിന്ന് നിന്ന് […]

HEAD LINES National

ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്; നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ 3

നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ 3 പേടകത്തെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്കെത്തിക്കുന്ന ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ പൂര്‍ത്തിയാക്കി. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ ഉയര്‍ത്തി. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ മോട്ടോര്‍ ജ്വലിപ്പിച്ചാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേത്ത് പേടകത്തെ ഉയര്‍ത്തിയത്. അഞ്ചു ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ട്രി എന്ന പഥത്തിലാണ് പേടകം സഞ്ചരിക്കുക. ഓഗസ്റ്റ് അഞ്ചിന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കും. ചന്ദ്രോപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടും. […]