Kerala

അധികാരം പ്രോചാന്‍സലര്‍ക്ക് നല്‍കാം; തുടരാന്‍ ആഗ്രഹമില്ല: ഗവർണർ

ചാന്‍സലറുടെ അധികാരം പ്രോ ചാന്‍സലര്‍ക്ക് കൈമാറാന്‍ തയാറെന്ന് ഗവര്‍ണര്‍. സര്‍ക്കാരിന് ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാം. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. ഇത് തന്റെയും സർക്കാരാണ്. തെറ്റ് ആവർത്തിക്കാൻ താൻ ഇനി ഇല്ല. എല്ലാം തീരുമാനിക്കുന്നത് സർക്കാർ ആണ്. ഈ സാഹചര്യത്തിൽ ചാൻസിലറായി തുടരില്ല. സർക്കാർ മാപ്പ് പറഞ്ഞാൽ നിലപാട് മയപ്പെടുത്തുമോ എന്ന ചോദ്യങ്ങളിൽ കാര്യമില്ല. അത്തരം ചോദ്യങ്ങൾ ഊഹാപോഹമാണ്. പല ഗുരുതരമായ പ്രശ്നങ്ങളും ഉണ്ട്. എല്ലാം തുറന്ന് പറയുന്നില്ല. രാജ്യത്തിന്റെ അന്തസ്സ് തന്നെ ഉൾപ്പെടുന്ന കാര്യങ്ങൾ ഉണ്ട്. ചർച്ചയ്ക്ക് തന്നെ […]

Kerala

ധാർമികതയ്ക്കും നിയമത്തിനും നിരക്കാത്ത ചിലത് ചെയ്യേണ്ടി വന്നു; സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ല; ഗവർണർ

സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകൾ സംരക്ഷിക്കപ്പെടണം. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. സർവകലാശാലകൾക്ക് പൂർണ പിന്തുണ ഉറപ്പാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഗവർണർ തന്നെ ചാൻസലർ ആകണമെന്നത് ഭണഘടനാപരമല്ല. ധാർമികതയ്ക്കും നിയമത്തിനും നിരക്കാത്ത ചിലത് തനിക്ക് ചെയ്യേണ്ടി വന്നെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് ഓഫീസിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.