Kerala

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്ത് ചുമതലയേറ്റു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി സംവിധായകൻ രഞ്ജിത്ത് ചുമതലയേറ്റു. കഴക്കൂട്ടം കിൻഫ്ര പാർക്കിലുള്ള ചലച്ചിത്ര അക്കാദമി ഓഫീസിലെത്തിയാണ് ചാർജ് എടുത്തത്. ഏറ്റെടുത്തത് വലിയ ഉത്തരവാദിത്തം ആണെന്നും മുന്നോട്ടു പോകാൻ പൊതുസമൂഹത്തിന്റെ പിന്തുണ വേണം എന്നും രഞ്ജിത്ത് പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായില്ലെങ്കിൽ ചലച്ചിത്ര മേള മുൻനിശ്ചയിച്ചത് പ്രകാരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പിന്തുണയുണ്ടെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു രഞ്ജിത്തിനെ നിയമിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയത്. 1987ൽ ഒരു […]

Entertainment Kerala

സംവിധായകൻ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയർമാനായേക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംവിധായകൻ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയർമാനായേക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. പുതിയ മന്ത്രിസഭയുടെതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കണം ഉണ്ടാകുമെന്ന് സംവിധായകൻ രഞ്ജിത്ത് അറിയിച്ചു. നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാദമി ചെയർമാൻ. 2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്.1987ൽ ഒരു ‘മെയ് മാസ പുലരി’ എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമ രചനയിലേക്ക് എത്തുന്നത്. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. 2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്.1987ൽ ഒരു ‘മെയ് മാസ പുലരി’ […]

Kerala

സ്പ്രിങ്ക്ളര്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിച്ച സമിതി ചെയര്‍മാന് ശമ്പളം 75,000 രൂപ

സ്പ്രിങ്കളർ റിപ്പോർട്ട് പഠിക്കാനായി ചുമതലപ്പെടുത്തിയ സമിതിക്ക് വേതനം നിശ്ചയിച്ചു. ചെയർമാൻ കെ. ശശിധരൻ നായർക്ക് 75000 രൂപ പ്രതിമാസം നൽകും. കമ്മറ്റി അംഗം സുമേഷ് ദിവാകരന് ഒരു സിറ്റിങ്ങിന് 3000 രൂപ വീതം. ചെയമാൻ്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ച് ഉത്തരവിറങ്ങി. സ്പ്രിങ്കളർ കരാറിലെ അപാകതകൾ കണ്ടെത്തിയ മാധവൻ നായർ കമ്മറ്റി റിപ്പോർട്ട് പഠിക്കാനായിരുന്നു പുതിയ സമിതിയെ നിശ്ചയിച്ചത്.