Kerala

സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി പൊളിച്ചുമാറ്റേണ്ടി വരിക രാജ്യത്തെ ചരിത്ര പ്രധാനമായ മൂന്ന് കെട്ടിടങ്ങള്‍

മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി പൊളിച്ചുമാറ്റേണ്ടി വരിക രാജ്യത്തെ ചരിത്ര പ്രധാനമായ മൂന്ന് കെട്ടിടങ്ങള്‍. ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം, നാഷണല്‍ ആര്‍ക്കൈവ്‌സ്, ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് (ഐ.ജി.എന്‍.സി.എ) എന്നിവ 20,000 കോടി രൂപയുടെ പദ്ധതിക്കായി പൊളിച്ചുമാറ്റേണ്ടി വരും. കൊവിഡ് ദുരിതത്തിനിടയിലെ സെന്‍ട്രല്‍ വിസ്ത നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് എഴുപതോളം പ്രമുഖ ഗവേഷകരും ചരിത്രകാരന്‍മാരും ഉള്‍പ്പെടുന്ന സംഘം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. മഹാമാരിക്കിടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. […]

India National

“ആ 20,000 കോടിയുണ്ടെങ്കില്‍ 62 കോടി വാക്‌സിന്‍ വാങ്ങാം”: സെന്‍ട്രല്‍ വിസ്തയ്‌ക്കെതിരെ പ്രിയങ്ക ഗാന്ധി

രാജ്യത്ത് നിലവിലുള്ള കോവിഡ് സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി കോടികള്‍ ചെലവഴിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. പദ്ധതിക്ക് ചെലവാക്കുന്ന 20,000 കോടിയുണ്ടെങ്കില്‍ 62 കോടി വാക്സിൻ ഡോസുകൾ ശേഖരിക്കുന്നതിനും ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും ഉപയോഗിക്കാമായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിലാണ് പ്രിയങ്കയുടെ പരാമര്‍ശം. പിന്നീട് ഇതേകാര്യം പ്രിയങ്ക ട്വീറ്റ് ചെയ്യുകയും ചെയ്തു. 20,000 കോടി ഉണ്ടായിരുന്നെങ്കില്‍ 62 കോടി വാക്‌സിന്‍, 22 കോടി റെംഡിസിവര്‍, 3 കോടി 10 ലിറ്റര്‍ ഓക്‌സിജന്‍ […]