India National

നിരോധിത ഗ്രൂപ്പുമായി ബന്ധം; ചാനലിന്റെ വെബ്‌സൈറ്റും ആപ്പും തടഞ്ഞ് കേന്ദ്രം

‘പഞ്ചാബ് പൊളിറ്റിക്‌സ് ടിവി’യുടെ ആപ്പുകൾ, വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ തടഞ്ഞ് കേന്ദ്ര സർക്കാർ. ചാനലിന് നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടന ‘സിഖ്‌സ് ഫോർ ജസ്റ്റീസ്സു’മായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പൊതുക്രമം തകർക്കാൻ ചാനൽ, ഓൺലൈൻ മാധ്യമങ്ങളെ ഉപയോഗിക്കാൻ ശ്രമിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. വിദേശ അധിഷ്ഠിത ചാനൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് നൽകുന്ന ഉള്ളടക്കത്തിന് സാമുദായിക പൊരുത്തക്കേടും വിഘടനവാദവും പ്രോത്സാഹിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ചാനൽ രാജ്യത്തിൻറെ […]

India

‘പെഗസിസ് പുതിയ വേര്‍ഷന്‍ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇത് പറ്റിയ സമയം’; പരിഹാസവുമായി പി ചിദംബരം

പെഗസിസ് സ്‌പൈവെയര്‍ ഇന്ത്യ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പെഗസിസിന്റെ കൂടിതല്‍ അഡ്വാന്‍സ്ഡ് ആയ വേര്‍ഷന്‍ ലഭിക്കുമായിരുന്നെങ്കില്‍ 2024ലെ തെരഞ്ഞെടുപ്പ് മനസില്‍കണ്ട് നരേന്ദ്രമോദി അത് 4 ബില്യണ്‍ ഡോളര്‍ നല്‍കി വാങ്ങുമായിരുന്നുവെന്ന് ചിദംബരം ആക്ഷേപിച്ചു. ഇന്ത്യ-ഇസ്രയേല്‍ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ഏറ്റവും മികച്ച സമയമാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പെഗസിസ് പുതിയ വേര്‍ഷന്‍ ഇറങ്ങിയിട്ടുണ്ടോ എന്ന് ചോദിക്കാനും ഇത് തക്ക സമയമാണെന്ന് പി ചിദംബരം പരിഹസിച്ചു. മനസുവെച്ചാല്‍ […]

India National

“നിങ്ങൾക്ക് 24 മണിക്കൂർ തരുന്നു”: മലിനീകരണത്തിൽ ഡൽഹിക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിൽ ഡൽഹി സർക്കാരിന് കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. മലിനീകരണം വർധിക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് കോടതി വിമർശിച്ചു. അന്തരീക്ഷക മലിനീകരണം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് വായു പ്രതിസന്ധിയെക്കുറിച്ച് വാദം കേൾക്കുന്നത്. സമയം പാഴാക്കുകയാണെന്നും, മറ്റൊന്നും സംഭവിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ കുറ്റപ്പെടുത്തി. ലോക്ക്ഡൗണിന് തയ്യാറാണെന്ന് അറിയിച്ചിട്ട് എന്തു സംഭവിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു. കോടതിയിൽ ആദ്യദിനം മുതൽ ഉറപ്പുകൾ […]

India

കുട്ടികള്‍ക്കും ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും; ഗതാഗതമന്ത്രാലയം

ഇരുചക്ര വാഹനങ്ങളില്‍ നാലുവയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം. 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികള്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കണം. ഇത് വാഹനം ഓടിക്കുന്നയാള്‍ ഉറപ്പാക്കണമെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍. കുട്ടികളുമായി ഓടിക്കുന്ന വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ അധികമാകാന്‍ പാടില്ല. ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്ന നാലു വയസില്‍ താഴെയുള്ള കുട്ടികളെ ഡ്രൈവറുമായി സുരക്ഷാ ബെല്‍റ്റുകൊണ്ട് ബന്ധിപ്പിച്ചിരിക്കണമെന്നും നിര്‍ദേശിക്കുന്നു. ഒരു കുട്ടി ധരിക്കേണ്ട സുരക്ഷാ വസ്ത്രം ക്രമീകരിക്കാവുന്ന […]

India

കൊവിഡ് മരണം; നഷ്ടപരിഹാര തുക അനുവദിച്ച് കേന്ദ്രസർക്കാർ

കൊവിഡിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സർക്കാർ വിഹിതം അനുവദിച്ചു. 7,274.4 കോടി രൂപയാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുക. നേരത്തെ അഞ്ച് സംസ്ഥാനങ്ങൾക്ക് 1,550.20 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയില്‍ നിര്‍ദേശിച്ചിരുന്നു . ദുരന്തനിവാരണ ഫണ്ടിൽ നിന്ന്‌ സംസ്ഥാനങ്ങൾ വേണം ഇത്‌ നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്‌മൂലത്തിൽ പറഞ്ഞിരുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രിംകോടതി നിര്‍ദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി […]

India

കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ വിറ്റഴിക്കാൻ നിർദേശം നൽകി പ്രധാനമന്ത്രി

കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ വിറ്റഴിക്കാൻ നിർദേശം നൽകി പ്രധാനമന്ത്രി. ആർഎസ്എസ് സംഘപരിവാർ സംഘടനകളുടെ സമ്മർദം കണക്കാക്കേണ്ടതില്ലെന്ന് നരേന്ദ്ര മോദി. ദേശിയ ധന സമാഹരണ മന്ത്രാലയത്തിന് നിർദേശം നൽകി പ്രധാനമന്ത്രി.12 മന്ത്രാലയങ്ങൾക്ക് കീഴിലുള്ള ഇരുപതിലധികം ആസ്‌തികളാണ് വിൽക്കുന്നത്. കൂടാതെ സർക്കാർ വസ്തുവകകൾ രാജ്യത്ത് വലിയ തോതിൽ സ്വകാര്യവൽക്കരിക്കാൻ പോകുന്നതായും റിപോർട്ടുകൾ വന്നിരുന്നു . ധനമന്ത്രി നിർമ്മലാ സീതാരാമൻ 6 ലക്ഷം കോടി രൂപയുടെ ദേശീയ ധനസമ്പാദന പൈപ്പ്ലൈൻ (NMP) പ്രഖ്യാപിച്ചു. എൻ‌എം‌പിക്ക് കീഴിൽ, പാസഞ്ചർ ട്രെയിനുകൾ, റെയിൽവേ […]

India

കേന്ദ്രമന്ത്രിസഭ പുനഃസംഘടന തീരുമാനം ഇന്ന്

നിര്‍ണായക കേന്ദ്രമന്ത്രിസഭ യോഗം ഇന്ന്. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് യോഗം ചേരുന്നത്. മുതിര്‍ന്ന മന്ത്രിമാരുടെ യോഗം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ ഉണ്ടായ തീരുമാനങ്ങളും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. കശ്മീര്‍ വിഷയവും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് പരിഗണനയ്ക്ക് വരും. മന്ത്രിസഭാ യോഗത്തിന് തുടര്‍ച്ചയായി കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സും ഇന്ന് ചേരും. സഹമന്ത്രിമാര്‍ ഉള്‍പ്പെടുന്ന എല്ലാ മന്ത്രിമാരും പങ്കെടുക്കുന്ന യോഗമാണ് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് മന്ത്രിസഭയില്‍ നിന്ന് ആരെയൊക്കെ നിയോഗിക്കണമെന്ന് […]

India

കൊവിഡിനെ പിടിച്ചുകെട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന; കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനല്ല, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങി കൊവിഡിനെ പിടിച്ചുക്കെട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. നഷ്ടപരിഹാരം നല്‍കാന്‍ പദ്ധതികള്‍ രൂപീകരിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ നിലപാട് അറിയിച്ചത്. നഷ്ട പരിഹാരം നല്‍കാന്‍ പണമില്ല എന്നതല്ല വിഷയമെന്ന് സോളിസിറ്റര്‍ ജനറല്‍ […]

India National

4077 കോടിയുടെ ഡീപ്പ് ഓഷ്യന്‍ ദൗത്യം; ആഴക്കടല്‍ സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് അടിയറ വയ്ക്കുന്ന നടപടിയെന്ന് പ്രതിപക്ഷം

സമുദ്ര പര്യവേഷണത്തിനായുള്ള ഡീപ്പ് ഓഷ്യന്‍ ദൗത്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദവും ശക്തമായി. അഞ്ച് വര്‍ഷം ദൈര്‍ഘ്യമേറിയ ഏകദേശം 4077 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്ന പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. സമുദ്ര പര്യവേഷണ മേഖലയിലെ വികസനം ലക്ഷ്യമിട്ട് കേന്ദ്ര ഭൗമ മന്ത്രാലയമാണ് ഡീപ്പ് ഓഷ്യന്‍ മിഷനുളള നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്. ആറ് പ്രധാന ഘടകങ്ങള്‍ അടങ്ങിയതാണ് ഡീപ്പ് ഓഷ്യന്‍ ദൗത്യം. സമുദ്ര ഖനനത്തിനായുള്ള സാങ്കേതിക വിദ്യയുടെ വികസനം, സമുദ്ര കാലാവസ്ഥാ മാറ്റം […]

India National

നിലപാട് കടുപിച്ച് കേന്ദ്രം; ഒടുവിൽ താത്കാലിക കംപ്ലയൻസ് ഓഫീസറെ നിയമിച്ച് ട്വിറ്റർ

രാജ്യത്തെ പുതിയ ഐടി നയത്തെ ചൊല്ലി കേന്ദ്ര സർക്കാരുമായി തർക്കങ്ങൾ തുടരുന്നതിനിടെ താത്കാലികമായെങ്കിലും താത്കാലിക കംപ്ലയൻസ് ഓഫീസറെ നിയമിച്ച് ട്വിറ്റർ. ഇതിന്റെ വിവരങ്ങൾ ഉടൻ തന്നെ കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ ഐടി നിയമം മേയ് 25നാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. അതേസമയം, ഐടി നിയമപ്രകാരമുള്ള പരിരക്ഷ കേന്ദ്രം ഒഴിവാക്കി. കംപ്ലയൻസ് ഓഫിസറെ നിയമിച്ചത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചില്ലെന്നാണ് കേന്ദ്ര നിലപാട്. നിയമ പരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ യുപിയിൽ ട്വിറ്ററിനെതിരെ കേസെടുത്തു. […]