രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പേര് മാറ്റുമെന്ന വിവാദം വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കുമെന്ന് നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതവിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിലപാടുണ്ടെങ്കില്‍ കേന്ദ്രം അറിയിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ജി 20 […]
Tag: central governement
ലൈബ്രറികൾ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര നീക്കം ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ: സിപിഐഎം
രാജ്യത്തെ പൊതു ലൈബ്രറികളെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര നീക്കം ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമെന്ന് സിപിഐഎം. ലൈബ്രറികളെ നിയന്ത്രണത്തിലാക്കി സംഘപരിവാര്‍ പ്രസിദ്ധീകരണ ശാലയുടെ പുസ്‌തകങ്ങള്‍ക്കൊണ്ട് നിറക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ശാസ്ത്രീയ ബോധവും, പുരോഗമന ചിന്തയും ലൈബ്രറികളില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച ഫെസ്റ്റ്‌വെല്‍ ഓഫ് ലൈബ്രറീസിലാണ് ലൈബ്രറികളെ നിയന്ത്രിക്കാനുള്ള പ്രഖ്യാപനം വന്നത്. ഭരണഘടനയുടെ 7-ാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാന നിയന്ത്രണത്തിലുള്ള ലൈബ്രറികളെ സമവര്‍ത്തി പട്ടികയില്‍ കൊണ്ടുവരാനുള്ള നീക്കമാണ് […]
മാസ്കിലെങ്കിൽ ഇനി കേസില്ല; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രം. ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിർദേശം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ആൾക്കൂട്ടങ്ങൾ മറ്റ് കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസെടുക്കരുതെന്ന് കേന്ദ്ര നിർദേശങ്ങളിൽ വ്യക്തമാക്കുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയാൽ മാത്രമേ ഇളവ് നിലവിൽ വരൂ. അതേസമയം മാസ്ക് ധരിക്കേണ്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. സാമൂഹ്യ അകലം ഉൾപ്പെടെയുള്ള […]