India

‘റിപ്പോർട്ട് അപൂർണം, ഉദ്യോഗസ്ഥരെ രക്ഷിക്കാൻ നീക്കം’; അതൃപ്തിയറിയിച്ച് കേന്ദ്രം

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് അപൂർണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റിപ്പോർട്ടിൽ ഉദ്യോഗസ്ഥരെ വെള്ളപൂശാനായി അടിസ്ഥാന വസ്തുതകൾ പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ. റിപ്പോർട്ടിന്മേൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ഇന്ന് തീരുമാനമെടുക്കും. പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയിൽ പരസ്പരം പഴിചാരി കേന്ദ്രവും പഞ്ചാബ് സർക്കാരും. വിഷയത്തിൽ പഞ്ചാബ് സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. അടിസ്ഥാന വസ്തുതകൾ പോലും റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരെ വെള്ളപൂശാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ബ്ലൂ ബുക്ക് നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടത്തും, […]

Kerala

ബേബി ഡാമിലെ മരം മുറി; വിശദീകരണം തേടി കേന്ദ്രം

മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട് കേരളത്തോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ. ഐ.എഫ്.എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത വിവരം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് കേന്ദ്രം ചോദിച്ചു. സസ്പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസിൽ കേന്ദ്രം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ കേന്ദ്ര ഫോറസ്റ്റ് ഐജിയെ സർക്കാർ കൃത്യമായി അറിയിച്ചില്ല. സസ്‌പെൻഡ് ചെയ്ത വിവരം 48 മണിക്കൂറിനുള്ളിൽ അറിയിച്ചിരിക്കണമെന്നാണ് ചട്ടം. […]