HEAD LINES Kerala

വെള്ളറടയിൽ വയോധികയെയും മകളെയും വീടുകയറി മർദിച്ചു; സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം വെള്ളറടയിൽ വയോധികയേയും മകളേയും ഒരു സംഘം ആൾക്കാർ വീട് കയറി മർദ്ദിച്ചു. മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവരെയാണ് ക്രൂരമായി മർദ്ദിച്ചത്. മർദനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ശബ്ദേ കേട്ട് പുറത്തേക്ക് വരുന്ന ​ഗീതയെ വെള്ള ഷർട്ടും മുണ്ടും ധരിച്ചയാൾ മർദിക്കുന്നത് കാണാം. ഇത് കണ്ട് വീട്ടിൽ നിന്ന് ഓടി വന്ന വയോധികയെയും ഇവർ മർദിക്കുന്നുണ്ട്. വഴി തർക്കത്തിന്റെ പേരിൽ സമീപവാസികളാണ് തങ്ങളെ ആക്രമിച്ചതെന്ന് മർദനമേറ്റവർ […]

Kerala

പുരാവസ്തു തട്ടിപ്പ്; മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കും

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിക്കും. മോൻസണിന്റെ കലൂരിലെ വീട്ടിൽ എത്തിയവരുടെ കൂടുതൽ വിവരങ്ങൾ അറിയുകയാണ് ലക്ഷ്യം. മോൻസൺ മാവുങ്കലിനെ കാണാൻ ഉന്നതരെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ചുമതലയുള്ള ഐ ജി സ്പർജൻ കുമാർ ഇന്ന് കൊച്ചിയിലെത്തും. അതേസമയം വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിൽ മോൻസണിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുക. […]

Kerala

മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്‍റെ അപകട മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്‍റെ അപകട മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. അപകടമുണ്ടാക്കിയത് പ്രദീപിന്‍റെ പിന്നില്‍ വന്ന ടിപ്പറാണെന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായി തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ വി. ഗോപിനാഥ് പറഞ്ഞു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിലാണ് മാധ്യമ പ്രവര്‍ത്തകനായ എസ്.വി പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. സിസി ടിവി ദൃശ്യങ്ങളില്‍ പ്രദീപിന്‍റെ സ്കൂട്ടറിന്‍റെ പിന്നില്‍ ടിപ്പര്‍ ലോറി വരുന്നത് […]

Kerala

ചെലവ് 1,40,00000 രൂപ: സിസിടിവി ദൃശ്യങ്ങള്‍ എൻ.ഐ.എക്ക് കൈമാറാനാകില്ലെന്ന് പൊതുഭരണവകുപ്പ്

ദൃശ്യങ്ങള്‍ മാറ്റാന്‍ 400 ടിബിയുടെ രണ്ട് ഹാര്‍ഡ് ഡിസ്കുകള്‍ വേണം. ഇതിന് ഒരു കോടി നാൽപ്പത് ലക്ഷം രൂപയാണെന്നും ഇത് ആര് വഹിക്കുമെന്നുമാണ് പൊതുഭരണ വകുപ്പ് ഉന്നയിക്കുന്ന പ്രശ്നം. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎക്ക് കൈമാറാതിരിക്കാന്‍ പുതിയ വാദവുമായി പൊതുഭരണ വകുപ്പ്. ദൃശ്യങ്ങള്‍ മാറ്റാന്‍ 400 ടിബിയുടെ രണ്ട് ഹാര്‍ഡ് ഡിസ്കുകള്‍ വേണം. ഇതിന് ഒരു കോടി നാൽപ്പത് ലക്ഷം രൂപയാണെന്നും ഇത് ആര് വഹിക്കുമെന്നുമാണ് പൊതുഭരണ വകുപ്പ് ഉന്നയിക്കുന്ന പ്രശ്നം. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻ.ഐ.എക്ക് […]