Kerala

ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്ന കുറ്റിപ്പുറത്തെ വാഹനാപകടം; ഇന്നോവ ഓടിച്ചയാൾ പിടിയിൽ

കുറ്റിപ്പുറം മഞ്ചാടിയിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഇന്നോവ ഓടിച്ചിരുന്നയാൾ അറസ്റ്റിലായി. പട്ടാമ്പി കാരക്കോട് സ്വദേശി ബഷീർ ആണ് പിടിയിലായത്. ശനിയാഴ്ച്ചയാണ് എല്ലാവരെയും ഞെട്ടിച്ച അപകടം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടത്തിന്റെ തീവ്രത വ്യക്തമായത്. ബൈക്ക് യാത്രക്കാരൻ അബ്ദുൾ ഖാദർ തൽക്ഷണം മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ റുഖിയ സ്‌കൂട്ടറിൽ നിന്നും തെറിച്ചു വീണ് ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.  ഇന്നലെ രാവിലെയാണ് അപകടം നടന്നത്. ഇതിന് തൊട്ടടുത്തുള്ള കടയിലെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡിന്റെ ഇടതുവശം ചേർന്ന് സ്കൂട്ടിയിൽ […]

Kerala

സുബൈറിന്റെ പോസ്റ്റുമോർട്ടം നടന്ന ആശുപത്രിയിൽ പ്രതികളുടെ സാന്നിധ്യം; നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

പാലക്കാട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളികൾ ആദ്യം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പോസ്റ്റുമോർട്ടം സമയത്ത് ആശുപത്രിയിൽ എത്തിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.15-ാം തീയതിയാണ് സുബൈർ കൊല്ലപ്പെടുന്നത്. 16 -ാം തീയതി രാവിലെയാണ് പോസ്റ്റ്മോർട്ടം നടന്നത്. ഈ സമയത്ത് രാവിലെ ഒമ്പത് മണിയോടെയാണ് പ്രതികൾ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്. അതേ ദിവസം ഉച്ചക്ക് ഒരു മണിയോടെയാണ് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം ഉണ്ടായത്. […]

Kerala

വെഞ്ഞാറമ്മൂട് കൊലപാതകം സിപിഎമ്മിന്റെ രണ്ട് ഗുണ്ടാ ചേരികൾ തമ്മിലുണ്ടായ സംഘർഷം : തിരുവനന്തപുരം ഡിസിസി : ദൃശ്യങ്ങളിൽ വിശദീകരണവുമായി ഡിസിസി

വെഞ്ഞാറമ്മൂട് കൊലപാതകം സിപിഐഎമ്മിന്റെ രണ്ട് ഗുണ്ടാ ചേരികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഫലമാണെന്ന് കോൺഗ്രസ് നേതാക്കൾ. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വിശദീകരിച്ചുകൊണ്ടായിരുന്നു ആരോപണം. കോൺഗ്രസ് നേതാക്കളായ എം.എം.ഹസ്സൻ, കെ എസ് ശബരീനാഥൻ, പാലോട് രവി, നെയ്യാറ്റിൻകര സനൽ എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. പ്രതികളെ ജാമ്യത്തിലിറക്കാൻ പോയത് സിപിഐഎമ്മുകാരനായ അഭിഭാഷകനാണ്. ചേരിപ്പോരിന്റെ ഫലമായി ഉണ്ടായ കൊലപാതകമാണെന്നും സിസിടിവി ദൃശ്യങ്ങളിലുള്ള പ്രതികളുള്ളത് എഎ റഹീമിന്റെ കസ്റ്റഡിയിലാണെന്നും നേതാക്കൾആരോപിച്ചു. കേരള പൊലീസ് അന്വേഷിച്ചാൽ യഥാർത്ഥ പ്രതികളെ പിടികൂടാനാകില്ല. […]