മതിയായ രേഖകൾ നേരെ ചൊവ്വെ സമ൪പ്പിച്ചില്ലെങ്കിൽ പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ ലാവ്ലിൻ കേസിലെ വിധികൾ പരിശോധിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് സി.ബി.ഐക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. രണ്ട് കോടതികൾ കുറ്റവിമുക്തമാക്കിയ കേസാണിതെന്നും സുപ്രീംകോടതി. കൂടുതൽ രേഖകൾ സമ൪പ്പിക്കാനുണ്ടെന്ന സി.ബി.ഐ വാദം അംഗീകരിച്ച് കേസ് പരിഗണിക്കുന്നത് ഈ മാസം പതിനാറിലേക്ക് മാറ്റിവെച്ചു. വിശദമായ നോട്ടടക്കം കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്ന് ലാവ്ലിൻ കേസ് പരിഗണിച്ച് തുടങ്ങിയപ്പോൾ തന്നെ സി.ബി.ഐ കോടതിയെ അറിയിക്കുകയായിരുന്നു. സി.ബി.ഐക്ക് വേണ്ടി സോളിസിറ്റ൪ ജനറൽ തുഷാ൪മേത്തയാണ് ഹാജരായത്. നിലവിലുള്ള […]
Tag: CBI
സുശാന്ത് സിങ്ങിന്റേത് കൊലപാതകമല്ലെന്ന് ഡൽഹി എയിംസ്
ബോളിവുഡ് താരം സുശാന്ത് സിങ് കൊല്ലപ്പെട്ടതാകാമെന്ന വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഡൽഹി എയിംസിലെ വിദഗ്ധ സംഘം. സുശാന്ത് സിങ് ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നന്നാണ് എയിംസ് ഡോക്ടർമാർ സി.ബി.ഐയോട് പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരത്തെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതാകാമെന്ന വാദവും സംഘം തള്ളി. കഴിഞ്ഞ ജൂൺ പതിനാലിനാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബെെയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം തെളിവുകളുടെ അടിസ്ഥാനത്തിൽ താരം ആത്മഹത്യ ചെയ്തതാണെന്ന് മുംബെെ പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും, പ്രശ്നം പിന്നീട് രാഷ്ട്രീയ പോരിന് കാരണമായി. […]
പെരിയ കേസില്‍ നിലപാട് കടുപ്പിച്ച് സി.ബി.ഐ
പെരിയ കേസില്‍ നിലപാട് കടുപ്പിച്ച് സി.ബി.ഐ. കേസ് ഡയറിയും രേഖകളും അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ക്രൈം ബ്രാഞ്ചിന് കത്ത് നല്‍കി. അന്വേഷണ ഏജന്‍സിക്ക് രേഖകള്‍ പിടിച്ചെടുക്കാനുള്ള അധികാരം നല്‍കുന്ന സി.ആര്‍.പി.സി 93 പ്രയോഗിക്കുന്നതിന് മുന്നോടിയായാണ് നീക്കം. ഇരട്ടക്കൊല കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. 2019 ഫെബ്രുവരി 17-നാണ് പെരിയ […]
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് എല്‍.ഡി.എഫ്
സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാരും ചില നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത് സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തേയും തള്ളിപ്പറഞ്ഞ് ഇടത് മുന്നണി. എല്ലാ കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് സംസ്ഥാന ഭരണം തടസ്സപ്പെടുത്താൻ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നെന്നാണ് ഇടതുമുന്നണിയുടെ പരാതി. ലൈഫിലെ സി.ബി.ഐ അന്വേഷണത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും സ്വർണക്കടത്തിന്റെ ആദ്യ നാളുകളിൽ അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്ത ഇടതുമുന്നണി നിലപാട് മാറ്റിയെന്ന് വ്യക്തമാക്കുന്നതാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ വാക്കുകള്‍. യാഥാര്‍ത്ഥ പ്രതികളിലേക്ക് […]
പെരിയ ഇരട്ട കൊലക്കേസ് അന്വേഷണം തുടരാനാകുന്നില്ല: സിബിഐ കോടതിയില്‍
സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി പറയാത്തതിനാല്‍ പെരിയ ഇരട്ട കൊലപാതകക്കേസ് അന്വേഷണം തുടരാനാകുന്നില്ലെന്ന് സിബിഐ. അപ്പീലിലെ ഉത്തരവ് വന്നാല്‍ മാത്രമേ അന്വേഷണവുമായി മുന്നോട്ട് പോകാനാകൂ എന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. വാദം പൂര്‍ത്തിയായി ഒമ്പത് മാസം പിന്നിട്ടിട്ടും ഡിവിഷൻ ബഞ്ച് വിധി പറയാത്ത സാഹചര്യത്തിലാണ് സിബിഐ കോടതിയെ സമീപിച്ചത്. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവായത് 2019 സെപ്തംബര്‍ 30നാണ്. ക്രൈംബ്രാഞ്ച് […]