India National

സി.ബി.ഐ ആസ്ഥാനത്ത് റെയ്ഡ് നടത്തി സി.ബി.ഐ

സ്വന്തം ആസ്ഥാനത്ത് റെയ്ഡ് നടത്തി സി.ബി.ഐ. കൈക്കൂലി വാങ്ങിയ സഹപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ആസ്ഥാനത്ത് നടന്ന റെയ്ഡില്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സി.ബി.ഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് കേസെടുത്തത്. ബാങ്ക് തട്ടിപ്പ് ആരോപിക്കപ്പെടുന്ന കമ്പനിക്ക് അനുകൂലമായി നടപടി സ്വീകരിച്ചുവെന്നും എല്ലാ മാസവും നല്‍കുന്ന കൈക്കൂലിക്ക് പകരമായി കേസ് വിവരങ്ങള്‍ കൈമാറി എന്നുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം. വ്യാഴാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് ഗാസിയാബാദിലെ സി.ബി.ഐ അക്കാദമയില്‍ റെയ്ഡ് നടന്നിരുന്നു. ഡി.വൈ.എസ്.പിമാരായ ആര്‍.കെ റിഷി, ആര്‍.കെ സാങ്‌വാന്‍, സ്റ്റെനോഗ്രാഫര്‍ സമീര്‍ കുമാര്‍ […]

Kerala

വിധിയിൽ സന്തോഷമെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ്

വിധിയിൽ ഏറെ സന്തോഷം. കുറ്റം തെളിഞ്ഞുവെന്ന് പറഞ്ഞപ്പോൾ സത്യം ജയിച്ചുവെന്ന് മുൻ സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ്. ശിക്ഷ കൂടിയാലും കുറഞ്ഞാലും അതിൽ പ്രാധാന്യമില്ല. നീതി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. അഭയ കേസുമായി ബന്ധപ്പെട്ട് സമ്മർദ്ദത്തിന് വഴങ്ങേണ്ട സാഹചര്യത്തിൽ സ്വയം വിരമിച്ച സിബിഐ ഉദ്യോഗസ്ഥനാണ് വർഗീസ് പി തോമസ്. വിആർഎസ് എടുത്തതിൽ വിഷമമില്ല. സത്യത്തിന് വേണ്ടി നിലകൊണ്ടതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു. സത്യ സന്ധമായി ജോലി ചെയ്യാൻ കഴിയില്ലെന്ന് കണ്ടപ്പോൾ വിട്ട് പോന്നതാണ് […]

Kerala

സ്റ്റാർ പദവി നേടാൻ, കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥർക്ക്‌ ഹോട്ടലുടമകൾ കോഴ നൽകിയെന്ന് സി.ബി.ഐ

സ്‌റ്റാർ പദവി കിട്ടാൻ കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥർക്ക്‌ ഹോട്ടൽ ഉടമകൾ കോഴ നൽകിയതായി സി.ബി.ഐ കണ്ടെത്തൽ. കേരളം ഉൾപ്പടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകളിലും ഏജന്‍റുമാരുടെ വീടുകളിലും സി.ബി.ഐ റെയ്‌ഡ്‌ നടത്തി. റെയ്ഡില്‍ 31 ലക്ഷം രൂപയും പിടിച്ചെടുത്തു. ഹോട്ടലുകളുടെ ക്ലാസിഫിക്കേഷനായി, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴില്‍ വരുന്ന ഇന്ത്യാ ടൂറിസത്തിന്‍റെ ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ‍ര്‍ക്ക്, കോഴ നല്‍കുന്നുവെന്ന പരാതി സി.ബി.ഐക്ക് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു മാസമായി സി.ബി.ഐ രഹസ്യ അന്വേഷണവും നടത്തിയിരുന്നു. ഈ […]

India National

സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാരുകളുടെ അനുമതി നിര്‍ബന്ധമെന്ന് സുപ്രീംകോടതി

സി.ബി.ഐ അന്വേഷണത്തിന് അതത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിലെ ആറാം വകുപ്പ് പ്രകാരം സംസ്ഥാനത്തിന്‍റെ അധികാര പരിധിയിലുള്ള കേസുകളില്‍ ചട്ടം ബാധകമാണെന്ന് ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സർക്കാരുകളെ മറികടന്നു കേസ് അന്വേഷിക്കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാകുമെന്നും കോടതി നിരീക്ഷിച്ചു. സി.ബി.ഐ അന്വേഷണത്തിനു സംസ്ഥാന സർക്കാർ പൊതുവായ അനുമതി നൽകിയില്ലെങ്കിൽ കേസന്വേഷണവുമായി മുന്നോട്ട് പോകാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട കേസിൽ […]

Kerala

സംസ്ഥാനത്ത് സി.ബി.ഐക്ക് വിലക്ക് ഏർപ്പെടുത്താൻ തീരുമാനം

സംസ്ഥാനത്ത് കേസുകള്‍ ഏറ്റെടുക്കാന്‍ സി.ബി.ഐക്ക് നല്‍കിയിരുന്ന പൊതുസമ്മതം പിന്‍വലിച്ചു. സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഇനി മുതല്‍ സി.ബി.ഐക്ക് കേസുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. നിലവിലെ കേസുകള്‍ക്ക് ഉത്തരവ് ബാധകമല്ല.ഇന്നത്തെ മന്ത്രിസഭയോഗത്തിന്‍റെതാണ് തീരുമാനം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസുകള്‍ സി.ബി.ഐ ഏറ്റെടുക്കുകയും ഉദ്യോഗസ്ഥരെ നിരന്തരമായി ചോദ്യം ചെയ്യുകയും ചെയ്ത് പശ്ചാത്തലത്തിലാണ് കേസുകള്‍ ഏറ്റെടുക്കാന്‍ സി.ബി.ഐക്ക് നേരത്തെ നല്‍കിയിരുന്ന അനുമതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബി.ജെ.പി ഇതരസംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പൊതുസമ്മതം പിന്‍വലിച്ച് ഉത്തരവിറക്കിയിരുന്നു. ഇതോടെ നിയമോപദേശവും അനുകൂലമായി ലഭിച്ചു. നേരത്തെ നല്‍കിയിരുന്ന […]

Kerala

മന്ത്രിസഭ യോഗം ഇന്ന്

തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികള്‍ക്ക് പകരമുള്ള ഉദ്യോഗസ്ഥ ഭരണ സംവിധാനത്തിനു ഇന്നത്തെ മന്ത്രിസഭായോഗം രൂപം നല്‍കും. സിബിഐയുടെ പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനവും ഇന്നുണ്ടായേക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പുള്ള അവസാനത്തെ മന്ത്രിസഭായോഗത്തില്‍ വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയും മന്ത്രിസഭായോഗം അംഗീകരിക്കാനാണ് സാധ്യത. തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഭരണ സമിതികളുടെ കാലാവധി നവംബര്‍ 11 അര്‍ദ്ധരാത്രി അവസാനിക്കുന്നത് കൊണ്ട് ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിന്നു.ഇന്നത്തെ മന്ത്രിസഭായോഗത്തിന്‍റെ […]

Kerala

സിബിഐയെ സിപിഎമ്മിന് ഭയമെന്ന് കോണ്‍ഗ്രസ്

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസ് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നറിഞ്ഞപ്പോഴാണ് സിപിഎം നേതാക്കള്‍ക്ക് നെഞ്ചിടിപ്പ് കൂടിയതെന്ന് ചെന്നിത്തല സംസ്ഥാനത്ത് സിബിഐയെ വിലക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസ് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നറിഞ്ഞപ്പോഴാണ് സിപിഎം നേതാക്കള്‍ക്ക് നെഞ്ചിടിപ്പ് കൂടിയത്. സിബിഐയെ വിലക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സിബിഐയെ സിപിഎം ഭയപ്പെടുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഖിലേന്ത്യാ തലത്തിലും ഇതേ നിലപാട് തന്നെയാണോ സിപിഎമ്മിനുള്ളതെന്ന് വ്യക്തമാക്കണം. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകൾ കേന്ദ്ര […]

Kerala

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുറുകുന്നതിനിടെ സി.ബി.ഐക്ക് പൂട്ടിടാന്‍ സി.പി.എമ്മിന്‍റെ രാഷ്ട്രീയ നീക്കം

സംസ്ഥാനത്ത് കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐയ്ക്ക് സര്‍ക്കാര്‍ നല്‍കിയ പൊതുസമ്മതം ഒഴിവാക്കിയുള്ള ഉത്തരവ് കേരളം ഉടന്‍ പുറത്തിറക്കും. സി.ബി.ഐയുടെ ദുരുപയോഗമാണ് ചോദ്യം ചെയ്യുന്നതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ നീക്കത്തിന് സി.പി.എമ്മിന് പിന്നാലെ സി.പി.ഐയും പിന്തുണയുമായി രംഗത്ത് വന്നു. ലൈഫ് മിഷന്‍ അന്വേഷത്തില്‍ സി.ബി.ഐ ഇടപെട്ടതിലുള്ള ഭയം മൂലമാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനമെടുക്കുന്നത് കേന്ദ്ര മന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി. ഡല്‍ഹിക്ക് പുറത്ത് കേസുകള്‍ എടുക്കണമെങ്കില്‍ സി.ബി.ഐയ്ക്ക് അതാത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണം. അല്ലെങ്കില്‍ ഹൈക്കോടതിയോ […]

Kerala

സംസ്ഥാനത്ത് സിബിഐയെ വിലക്കാന്‍ നീക്കം

സിപിഎമ്മും ഇടത് മുന്നണിയുടെ പച്ചക്കൊടി കാട്ടിയതോടെ വരും ദിവസങ്ങളില്‍ നിയമോപദേശം തേടി സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കും സംസ്ഥാനത്ത് സിബിഐയെ വിലക്കാന്‍ നീക്കം. സിബിഐക്ക് സംസ്ഥാനത്തെ ഏതും കേസ് അന്വേഷിക്കാൻ നൽകിയ അനുമതി പിൻവലിക്കുന്ന കാര്യം സർക്കാർ പരിശോധിക്കണമെന്ന് സിപിഎം. സർക്കാർ ഇക്കാര്യത്തിൽ നിയമോപദേശം തേടണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ ആവശ്യപ്പെട്ടു. സി.ബി.ഐക്ക് വിലക്കു കൽപ്പിച്ച കോണ്‍ഗ്രസ് സംസ്ഥാനങ്ങളുടെ മാതൃക പിന്തുടാനുള്ള നീക്കത്തിലാണ് സംസ്ഥാനസര്‍ക്കാര്‍. സി.ബി.ഐയെ രാഷ്ട്രീയമായി കേന്ദ്രം ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി വിലക്കേർപ്പെടുത്തിയ സംസ്ഥാനങ്ങളുടെ മാതൃകയാകും […]

Kerala

‘ലൈഫി’ല്‍ സര്‍ക്കാരിന് താത്കാലിക ആശ്വാസം: സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തെ സ്റ്റേ

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ. രണ്ട് മാസത്തേക്കാണ് അന്വേഷണം ഹൈക്കോടതി തടഞ്ഞത്. കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന യൂണിടാക്കിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. യൂണിടാകിനെതിരായ സിബിഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷനുവേണ്ടി സിഈഒ യു.വി ജോസും യൂണിടാക് എം ഡി സന്തോഷ് ഈപ്പനുമാണ് കോടതിയെ സമീപിച്ചിരുന്നത്. വിശദമായ വാദം കേട്ട ജസ്റ്റിസ് വി.ജി അരുൺ കേസ് ഡയറി […]