ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. കേസിന്റെ കൂടുതൽ രേഖകൾ ശേഖരിക്കാനും, സാക്ഷികളുടെ മൊഴിയെടുക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിൽ പ്രതികളുടെ അറസ്റ്റടക്കം നിർണായക നീക്കങ്ങൾഉണ്ടായേക്കുമെന്ന സൂചനകൾക്കിടെയാണ്സിബിഐ സംഘം കേരളത്തിൽ എത്തുന്നത്. നമ്പി നാരായണനിൽ നിന്ന് അന്വേഷണ സംഘം വിശദമായി മൊഴിയെടുക്കും. ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഡിജിപി സിബി മാത്യൂസ് ഉൾപ്പെടെ 18 പേരെ പ്രതി ചേർത്ത് അടുത്തിടെയാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചത്. ഗൂഡാലോചന, കൃത്രിമ തെളിവുണ്ടാക്കൽ […]
Tag: CBI
കരിപ്പൂര്‍ റെയ്ഡ്; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് അനുമതി തേടി സിബിഐ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരിയില്‍ നടന്ന റെയ്ഡിനോട് അനുബന്ധമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് അനുമതി തേടി സിബിഐ. കേന്ദ്ര ധനകാര്യ മന്ത്രാലയത്തോടാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് അനുമതി തേടിയത്. അറസ്റ്റിന് ശേഷം ചോദ്യം ചെയ്യലുമുണ്ടായേക്കാം. പ്രതികളായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ് തല നടപടികള്‍ക്കും ശുപാര്‍ശയുണ്ട്. കള്ളക്കടത്ത് സംഘത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് പണവും സമ്മാനങ്ങളും ലഭിച്ചിരുന്നുവെന്നും വിവരം. തുടര്‍ന്നും റെയ്ഡുകള്‍ പ്രതീക്ഷിക്കാമെന്നും കൊവിഡ് സാഹചര്യത്തില്‍ വളരെയധികം കള്ളക്കടത്ത് നടന്നത് കരിപ്പൂരാണെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് നടക്കുന്ന വിമാനത്താവളം […]
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന സിബിഐ അന്വേഷിക്കും
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന അന്വേഷണം സിബിഐക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് ഖാൻ വിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസ് ഡി കെ ജെയിൻ സമിതി റിപ്പോർട്ടിലെ ശിപാർശ അംഗീകരിച്ചാണ് തീരുമാനം. ഉത്തരവിനെ സ്വാഗതം ചെയ്യുന്നു എന്ന് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പ്രതികരിച്ചു. ഐഎസ്ആര്‍ഒ ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ കേരള പൊലീസ് ഗൂഢാലോചന നടത്തിയോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ അന്വേഷണ പരിധിയിൽ വന്നേക്കും. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും […]
പെരിയ ഇരട്ടക്കൊലക്കേസ് : റിമാൻഡ് പ്രതികളെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
പെരിയ ഇരട്ട കൊലപാതകക്കേസിൽ റിമാൻഡ് പ്രതികളെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. കണ്ണൂർ സെൻട്രൽ ജയിലിലെത്തി അന്വേഷണസംഘ തലവൻ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുക. റിമാൻഡിലുള്ള 11 പേരെയും സംഘം ചോദ്യം ചെയ്യും.പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസം എറണാകുളം സിബിഐ കോടതി അനുമതി നൽകിയിരുന്നു. മുഴുവൻ പ്രതികളേയും ചോദ്യം ചെയ്യുന്നതിനാൽ കൂടുതൽ ദിവസമെടുത്താവും സിബിഐ ചോദ്യം ചെയ്യൽ പൂർത്തിയാക്കുക.
വാളയാർ കേസ് സിബിഐക്ക് വിട്ടു
വാളയാർ കേസ് സിബിഐക്ക് വിട്ടു. ഹൈക്കോടതിയുടേതാണ് ഉത്തരവ്. സിബിഐക്ക് എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. നേരത്തെ കേസ് സിബിഐക്ക് വിട്ടുക്കൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയെങ്കിലും ഇതിൽ ചില അവ്യക്തതകൾ നിലനിന്നിരുന്നു. ഇതിൽ തുടരന്വേഷണമാണോ, പുനരന്വേഷണമാണോ വേണ്ടത് എന്ന അവ്യക്തതയാണ് നിലനിന്നിരുന്നത്. ഈ അവ്യക്തകൾ നീക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല, കോടതി മേൽനോട്ടത്തിലൊരു അന്വേഷണമാണ് മാതാവ് ആവശ്യപ്പെട്ടിരുന്നത്. ഈ ഘട്ടത്തിലാണ് കോടതി ഇടപെടൽ. ഇനിയും അന്വേഷണം ഏറ്റെടുക്കുന്നത് വൈകിയാൽ അകേസിനെ […]
വാളയാര്‍ കേസിലെ രേഖകള്‍ 10 ദിവസത്തിനകം സി.ബി.ഐക്ക് കൈമാറണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
വാളയാര്‍ കേസിലെ രേഖകള്‍ പത്തുദിവസത്തിനകം സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അന്വേഷണം എത്രയും പെട്ടെന്ന് ഏറ്റെടുക്കാന്‍ സി.ബി.ഐയ്ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സി.ബി.ഐ അന്വേഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. കുട്ടികളുടെ അമ്മ നല്‍കിയ ഹരജി നേരത്തെ പരിഗണിക്കുന്ന വേളയില്‍ അപാകതകള്‍ പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുതുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികള്‍ […]
വടക്കാഞ്ചേരി ലൈഫ്മിഷന്‍ ഇടപാടില്‍ ഗുരുതര ക്രമക്കേടുകളെന്ന് സി.ബി.ഐ
വടക്കാഞ്ചേരി ലൈഫ്മിഷൻ ഇടപാടിൽ ഗുരുതര ക്രമക്കേടുകളുണ്ടെന്ന് സി.ബി.ഐ സുപ്രീംകോടതിയിൽ. സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് സി.ബി.ഐ മറുപടി നൽകിയിരിക്കുന്നത്. ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് വരെ കൈക്കൂലി ലഭിച്ചിട്ടുണ്ട്. കരാർ ലഭിച്ച സന്തോഷ് ഈപ്പന്റെ മൊഴിയിൽ നിന്ന് ഇത് വ്യക്തമാണെന്നും അന്വേഷണം തുടരണമെന്നും സി.ബി.ഐ വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്ത് കേസിൽ പ്രതി ചേർക്കപ്പെട്ട സന്തോഷ് ഈപ്പനും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടിയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ യുകെ കോടതിയുടെ ഉത്തരവ്. നീരവ് മോദിക്കെതിരെ മതിയായ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. നീരവ് മോദിക്കെതിരെ ഇന്ത്യയിലുള്ള കേസ് ശക്തമാണെന്ന് ബോധ്യപ്പെട്ടതായി കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെത്തിയാല്‍ നീതി നിഷേധിക്കപ്പെടുമെന്ന മോദിയുടെ വാദം സ്ഥാപിക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കിയ ഉറപ്പ് വിശ്വസനീയമാണെന്ന് കോടതി വിധിയില്‍ പറയുന്നു. ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവ് […]
ജെസ്‌ന തിരോധാന കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി
ജെസ്‌ന തിരോധാന കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി. കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. കേസ് ഡയറി ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് നൽകണം. സി.ബി.ഐക്ക് വേണ്ട സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കണമെന്നും കോടതി നിർദേശിച്ചു. 2018 മാര്‍ച്ച് 20നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു ആദ്യം ലോക്കൽ പൊലീസും പിന്നീട് […]
”ഒരു കേസും സിബിഐക്ക് വിടില്ലെന്ന നിലപാടില്ല” സോളാര്‍ കേസില്‍ മുഖ്യമന്ത്രി
ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി ഒരു കേസും സിബിഐക്ക് വിടില്ലെന്ന നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടിയാണെന്നും രാഷ്‍ട്രീയ ദുരുദ്ദേശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.