വായ്പാ തട്ടിപ്പ് കേസില്‍ അസം മുന്‍ മുഖ്യമന്ത്രി ഹിതേശ്വര്‍ സൈകിയയുടെ മകന്‍ അശോക് സൈകിയയെ സിബിഐ അറസ്റ്റുചെയ്തു. ഗുവാഹത്തിയില്‍ വെച്ച് അറസ്റ്റ് ചെയ്ത് സൈകിയയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. 1996ലെ വായ്പാ കേസിലാണ് നടപടി. സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നതോടെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. അശോക് സൈകിയയുടെ സഹോദരന്‍ ദേബബ്രത സൈകിയ അസം നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസില്‍ വിധി നേരത്തെ തീര്‍പ്പാക്കിയതാണെന്നും ബാങ്കിന് തെറ്റ് സംഭവിച്ചതാണെന്നുമാണ് ദേബബ്രത സൈകിയയുടെ പ്രതികരണം. […]
Tag: CBI
തലശേരി ഫസൽ വധക്കേസ്; കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് അല്ലെന്ന് സി.ബി.ഐ
തലശേരി ഫസൽ വധക്കേസിലെ തുടരന്വേഷണ റിപ്പോർട്ട് സി.ബി.ഐ സമർപ്പിച്ചു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് അല്ലെന്ന് സി.ബി.ഐ. ഫസലിന്റെ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം ശരിയല്ലെന്നും ആർ.എസ്.എസ്സാണെന്ന സുബീഷിന്റെ വെളിപ്പെടുത്തൽ കസ്റ്റഡിയിൽവെച്ച് പറയിപ്പിച്ചതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൊലപാതകത്തിന് പിന്നിൽ കൊടി സുനി ഉൾപ്പെട്ട സംഘമാണ്, കൊലപാതകത്തിൽ കാരായി രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്നും തുടരന്വേഷണ റിപ്പോർട്ടിലുണ്ട്. ഇതോടെ ആദ്യ അന്വേഷണ റിപ്പോർട്ട് ശരിയാണെന്നാണ് സി.ബി.ഐ വിലയിരുത്തൽ. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു സിബിഐ തുടരന്വേഷണം. ആർഎസ്എസ് പ്രവർത്തകരും താനുമുൾപ്പെട്ട സംഘമാണ് […]
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണം; സിബിഐ സുപ്രിംകോടതിയിൽ
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ സുപ്രിംകോടതിയെ സമീപിച്ചു. എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, പി എസ് ജയപ്രകാശ്, ആർ ബി ശ്രീകുമാർ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും നാല് പേരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും സി ബി ഐ സുപ്രിം കോടതിയിൽ ആവശ്യപ്പെട്ടു.. ഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് ആർ ബി ശ്രീകുമാർ. എസ്. വിജയൻ ഒന്നാം പ്രതിയും, തമ്പി എസ്. ദുർഗാദത്ത് രണ്ടാം […]
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങൾ; ഏഴ് പേർ അറസ്റ്റിൽ
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട് ഏഴ് പേർ അറസ്റ്റിൽ. അക്രമങ്ങൾക്കിടെയുണ്ടായ കൊലപാതകക്കേസിൽ പ്രതിചേർത്താണ് സിബിഐ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗാളിലെ കൂച്ച് ബെഹാറിൽ വച്ചുണ്ടായ അക്രമങ്ങൾക്കിടെയായിരുന്നു കൊലപാതകം. ഹർധൻ റോയ് എന്നയാളാണ് കൊല്ലപ്പെട്ടത്. (CBI Arrests Bengal Violence) തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട കൊലപാതകക്കേസുകളിൽ മറ്റ് നാല് പേരെക്കൂടി സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ്. ശനിയാഴ്ച ആയിരുന്നു അറസ്റ്റ്.
മുട്ടിൽ മരംമുറിക്കൽ കേസിൽ സി.ബി.ഐ അന്വേഷണമില്ല; ഹർജി ഹൈക്കോടതി തള്ളി
മുട്ടിൽ മരം മുറിക്കൽ കേസിൽ സി ബി ഐ അന്വേഷണമില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി ഹൈക്കോടതി തള്ളി.കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങൾക്ക് തോന്നുകയാണെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ അവസരമുണ്ടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനുള്ള മാർഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. പട്ടയഭൂമികളിലെ മരംമുറി കേസുകളുടെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മരംമുറി കേസുമായി ബന്ധപ്പെട്ട് കേസ് ഡയറി അടക്കമുള്ള രേഖകൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ […]
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് കലാപങ്ങളില്‍ അന്വേഷണമാരംഭിച്ച് സി ബി ഐ
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന കലാപങ്ങളില്‍ അന്വേഷണമാരംഭിച്ച് സി ബി ഐ. ഒന്‍പത് കേസുകളില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ ഇട്ടു. ബിജെപി പ്രവർത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളാണ് കലാപത്തിന് വഴിവെച്ചത്. കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സി.ബി.ഐ നടപടി. ബംഗാള്‍ പൊലീസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചശേഷം കൂടുതല്‍ കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. ഇതിനിടെ അഭിജിത്ത് സര്‍ക്കാര്‍ കൊലപാതകക്കേസിലും എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ട്. കലാപത്തിനിരയായ കുടുംബങ്ങളുടെ മൊഴിയും രേഖപ്പെടുത്തി തുടങ്ങി. 4 അംഗങ്ങള്‍ വീതമുള്ള ടീമുകളാണ് […]
സിബിഐയെ സ്വതന്ത്ര സ്ഥാപനമാക്കണമെന്ന് മദ്രാസ് ഹൈകോടതി
സിബിഐ ക്ക് സ്വയം ഭരണം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മദ്രാസ് ഹൈ കോടതി. കൂട്ടിലടച്ച തത്ത യെ സ്വതന്ത്രമാക്കണമെന്ന് കേന്ദ്ര സർക്കാരിന് നിർദേശം. തെരെഞ്ഞെടുപ്പ് കമ്മിഷൻ,സിഎജി എന്നി സ്ഥാപനങ്ങൾ പോലെ സിബിഐക്കും സ്വയം ഭരണം നൽകണമെന്ന് കോടതി. കേന്ദ്ര സർക്കാരിന് നിർദേശം നൽകിയത് ജസ്റ്റിസ് എൻ കൃപാകരൻ അധ്യക്ഷനായ ബെഞ്ച്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന അന്വേഷണ ഏജൻസിയാണ് സി.ബി.ഐ.1941ൽ സ്ഥാപിതമായ സ്പെഷ്യൽ പോലീസിൽ നിന്നാണ് സി.ബി.ഐ.യുടെ തുടക്കം.1963 ഏപ്രിൽ 1-നാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ സി.ബി.ഐ. […]
പെരിയ ഇരട്ടകൊലപാത കേസ് ; സി ബി ഐ അന്വേഷണം നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കണം: ഹൈക്കോടതി
പെരിയ ഇരട്ടകൊലപാത കേസുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിർദേശം. രണ്ട് വർഷത്തിലധികമായി പ്രതികൾ ജയിലിൽ കഴിയുകയാണ്. സി ബി ഐ അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്നുമാണ് പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളികൊണ്ട് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടെയാണ് കല്യോട്ടുവച്ച് കൃപേഷും, ശരത് ലാലും മൃഗീയമായി കൊല ചെയപ്പെട്ടത്. സിപിഐഎം പെരിയ ലോക്കൽ കമ്മറ്റി അംഗമായിരുന്ന എ. […]
ഐഎസ്ആർഒ ചാരക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയെ പ്രതിരോധിക്കാൻ സിബിഐ
ഐഎസ്ആർഒ ചാരക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയെ പ്രതിരോധിക്കാൻ സിബിഐ. കേസിൽ സോളിസിറ്റർ ജനറലോ അഡീഷണൽ സോളിസിറ്റർ ജനറലോ ഹൈക്കോടതിയിൽ ഹാജരാകും. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വാദമായിരിക്കും സിബിഐ ഉന്നയിക്കുക. ഹൈക്കോടതിയിൽ സിബിഐക്ക് സ്ഥിരം സ്റ്റാൻഡിംഗ് കോൺസൽ ഇല്ലാത്ത കാരണത്താൽ ചാരക്കേസ് ഗൂഢാലോചനയിലെ മുൻകൂർ ജാമ്യാപേക്ഷ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രിംകോടതി അഭിഭാഷകരെ ഇറക്കാൻ സിബിഐ തീരുമാനിച്ചത്. കേസിൽ അടുത്ത തിങ്കളാഴ്ച സോളിസിറ്റർ ജനറലോ അഡീഷണൽ സോളിസിറ്റർ ജനറലോ ഹൈക്കോടതിയിൽ ഹാജരാകും. […]
ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സിബിഐ പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന ഫസലിന്‍റെ സഹോദരന്‍ അബ്ദുല്‍ സത്താറിന്റെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. താനുള്‍പ്പെട്ട സംഘമാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുപ്പി സുബീഷ് കണ്ണവം പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അബ്ദുള്‍ സത്താര്‍ ഹര്‍ജി നല്‍കിയത്. ഇരിങ്ങാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരകൻ ഉൾപ്പെടെയുളളവര്‍ തലശ്ശേരിയിൽ വച്ച് ഫസലിനെ കൊലപ്പെടുത്തി എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ […]