National

ഓപ്പറേഷൻ ചക്ര: രാജ്യത്ത് 105 ഇടങ്ങളിൽ സിബിഐ സൈബർ ക്രൈം വിഭാഗത്തിന്റെ റെയ്‌ഡ്‌

രാജ്യത്ത് 105 ഇടങ്ങളിൽ സിബിഐ സൈബർ ക്രൈം വിഭാഗത്തിന്റെ റെയ്‌ഡ്‌. അഞ്ച് രാജ്യാന്തര ഏജൻസികളുമായി സഹകരിച്ച് ഓപ്പറേഷൻ ചക്ര എന്ന പേരിലാണ് റെയ്‌ഡ്‌. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌. 13 സംസ്ഥാനങ്ങളിലെ റെയ്‌ഡ്‌ യുഎസ് കോൾ സെന്ററുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലാണ്. സിബിഐ വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നാല് സ്ഥലങ്ങളിലും ഡൽഹിയിലെ അഞ്ച് സ്ഥലങ്ങളിലും ചണ്ഡീഗഡിലെ മൂന്ന് സ്ഥലങ്ങളിലും പഞ്ചാബ്, കർണാടക, അസം എന്നിവിടങ്ങളിലെ രണ്ട് സ്ഥലങ്ങളിലും തിരച്ചിൽ നടന്നിട്ടുണ്ട്. ഒന്നര […]

National

പി. ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. മകന്‍ കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. ചിദംബരത്തിന്റെ ചെന്നൈയിലേയും ഡല്‍ഹിയിലേയും വീടുകളിലാണ് സിബിഐ പരിശോധന നടത്തുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ 2010-14 കാലയളവില്‍ വിദേശത്തേക്ക് പണമയച്ചെന്ന പരാതിയില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത പുതിയ കേസിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇപ്പോള്‍ പരിശോധന നടത്തുന്നത്. 2019ല്‍ ഐഎന്‍എക്‌സ് മീഡിയ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ അദ്ദേഹത്തിന്റെ […]

India National

സി.ബി.ഐ ആസ്ഥാനത്ത് റെയ്ഡ് നടത്തി സി.ബി.ഐ

സ്വന്തം ആസ്ഥാനത്ത് റെയ്ഡ് നടത്തി സി.ബി.ഐ. കൈക്കൂലി വാങ്ങിയ സഹപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ആസ്ഥാനത്ത് നടന്ന റെയ്ഡില്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സി.ബി.ഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് കേസെടുത്തത്. ബാങ്ക് തട്ടിപ്പ് ആരോപിക്കപ്പെടുന്ന കമ്പനിക്ക് അനുകൂലമായി നടപടി സ്വീകരിച്ചുവെന്നും എല്ലാ മാസവും നല്‍കുന്ന കൈക്കൂലിക്ക് പകരമായി കേസ് വിവരങ്ങള്‍ കൈമാറി എന്നുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം. വ്യാഴാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് ഗാസിയാബാദിലെ സി.ബി.ഐ അക്കാദമയില്‍ റെയ്ഡ് നടന്നിരുന്നു. ഡി.വൈ.എസ്.പിമാരായ ആര്‍.കെ റിഷി, ആര്‍.കെ സാങ്‌വാന്‍, സ്റ്റെനോഗ്രാഫര്‍ സമീര്‍ കുമാര്‍ […]

India Kerala

കരിപ്പൂരിലെ സിബിഐ റെയ്ഡ്: കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ ക്രമക്കേട് കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി. കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണമാണ് സി.ബി.ഐ പിടിച്ചെടുത്തത്. മൂന്നര ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും കണ്ടെടുത്തു. സി.ബി.ഐ റെയ്ഡ് 24 മണിക്കൂർ നീണ്ടു. ഇന്നലെ പുലർച്ചെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ഇന്ന് പുലർച്ചെ ആയിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. വിദേശ സിഗരറ്റ് പെട്ടികളും സി.ബി.ഐ […]