Kerala

വിനോദ സഞ്ചാരികള്‍ക്ക് വില്‍ക്കാനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവെത്തിച്ച ആലപ്പുഴ സ്വദേശികള്‍ പിടിയില്‍

വിനോദ സഞ്ചാര മേഖലയില്‍ വില്‍പ്പന നടത്തുന്നതിനായി അന്യസംസ്ഥാനത്ത് നിന്ന് ആലപ്പുഴയില്‍ കഞ്ചാവെത്തിച്ച രണ്ട് ചേര്‍ത്തല സ്വദേശികള്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും 6 കിലോ കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്.  ആലപ്പുഴ എക്‌സൈസ് ഇന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി എത്തിച്ച കഞ്ചാവ് പിടികൂടിയത്. ആറ് ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ആലപ്പുഴ, ചേര്‍ത്തല വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായാണ് എത്തിച്ചത്. എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച […]

Kerala

പാലക്കാട് വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ പിടിയില്‍

പാലക്കാട് കഞ്ചിക്കോട് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറില്‍ നിന്ന് നാല് ചാക്ക് കഞ്ചാവ് പിടികൂടി. എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനയ്ക്കിടെയാണ് കാര്‍ നിര്‍ത്താതെ പോയത്. അമിത വേഗതയില്‍ പോയ കാര്‍ ടാങ്കറിലും ബൈക്കിലും ഇടിച്ചു. ടയര്‍ പൊട്ടിയതോടെ ഡിവൈഡറില്‍ ഇടിച്ചുനിന്ന കാര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി സ്വദേശികളായ രാജേഷ്, ശിഹാബ് എന്നിവരാണ് പിടിയിലായത്. അപകടത്തില്‍പ്പെട്ട സ്വിഫ്റ്റ് കാര്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. നാലുചാക്കുകളിലായി നൂറുകിലോയോളം കഞ്ചാവാണ് പിടികൂടിയത്. എക്‌സൈസ് സംഘം അന്വേഷണം […]