World

കനേഡിയൻ പൗരന്മാർക്കുള്ള വീസ സേവനങ്ങൾ ഇന്ത്യ ഇന്നുമുതൽ പുനരാരംഭിക്കും

കനേഡിയൻ പൗരന്മാർക്കുള്ള വീസ സേവനങ്ങൾ ഇന്ത്യ ഇന്നുമുതൽ പുനരാരംഭിക്കും. കാനഡയിൽ ഉള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വിലയിരുത്തിയ ശേഷമാണ് വീസ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനമെടുത്തത്. ടൂറിസ്റ്റ്, മെഡിക്കൽ, ബിസിനസ്, കോൺഫറൻസ് വീസകളാണ് പുനരാരംഭിക്കുക. സാഹചര്യം കൂടുതൽ വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനങ്ങൾ തുടർന്ന് കൈക്കൊള്ളുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. (canada citizens visa india) ഖാലിസ്ഥാൻ നേതാവ് ഹർദീപ്സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന്റെ പേരിൽ ഉണ്ടായ നയതന്ത്ര സംഘർഷത്തിന്റെ ഭാഗമായി, കഴിഞ്ഞ മാസമാണ് കനേഡിയൻ പൗരന്മാർക്കുള്ള […]

National World

കടുത്ത നടപടിയുമായി ഇന്ത്യ; കാന‍ഡ പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി

കടുത്ത നടപടിയുമായി ഇന്ത്യ. കാന‍ഡ പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചു. അനിശ്ചിതകാലത്തേക്കാണ് വിസ​ നൽകുന്നത് നിർത്തിയത്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ വീസ നല്‍കില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. വിസ അപേക്ഷ പോർട്ടലായ ബി.എൽ.എസിലൂടെയാണ് സേവനങ്ങൾ നിർത്തുന്ന വിവരം അറിയിച്ചത്.(Indian visa services in canada suspended amid diplomatic row) ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിസ സേവനങ്ങൾ ഉണ്ടാവില്ലെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. ഹർദീപ് സിങ് നിജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും […]

HEAD LINES World

ഖലിസ്ഥാന്‍ നേതാവിന്റെ മരണത്തില്‍ ഇന്ത്യക്ക് പങ്കെന്ന് ആരോപണം; നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ

ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നു. കാനേഡിയന്‍ പൗരനായ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയയുടെ ആരോപണം. കാനഡയുടെ മണ്ണില്‍ കനേഡിയന്‍ പൗരനെ വധിക്കാന്‍ മറ്റൊരു രാജ്യം ഇടപ്പെട്ടത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ആരോപണത്തിന് പിന്നാലെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. സംഭവത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. കഴിഞ്ഞ ജൂണിലാണ് ഹര്‍ദീപ് […]

HEAD LINES National

‘ഖാലിസ്ഥാന്‍ നേതാവിന്റെ കൊലയില്‍ പങ്കില്ല’; കാനഡയ്‌ക്കെതിരെ ഇന്ത്യ

നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നടപടിയ്‌ക്കെതിരെ ഇന്ത്യ. ഖാലിസ്ഥാന്‍ ഭീകരവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് കാനഡയുടെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു. ഖലിസ്ഥാന്‍ നേതാവിന്റെ കൊലയില്‍ ഇന്ത്യക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകത്തില്‍ കാനഡയുടെ അസംബന്ധമായ പ്രസ്തവനയാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി വിഷയം ഇന്ത്യന്‍ പ്രധാനമന്ത്രിയോട് സംസാരിച്ചെന്നും ഇക്കാര്യം നിഷേധിച്ചതാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിയമവാഴ്ചയോട് ശക്തമായ പ്രതിബദ്ധതയുള്ള രാജ്യമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡ ഇടം നല്‍കുന്നത് ആദ്യമല്ലെന്നും […]

Football

36 വർഷങ്ങൾക്കു ശേഷം കാനഡയ്ക്ക് ലോകകപ്പ് യോഗ്യത

6 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം കാനഡയ്ക്ക് ഫിഫ ലോകകപ്പ് യോഗ്യത. കോൺകാഫ് യോഗ്യതാ മത്സരത്തിൽ ജമൈക്കയെ മടക്കമില്ലാത്ത 4 ഗോളുകൾക്ക് തകർത്താണ് കാനഡ ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. ഇതോടെ, വടക്കേ അമേരിക്കയിൽ നിന്ന് ഖത്തർ ലോകകപ്പിന് സീറ്റുറപ്പിക്കുന്ന ആദ്യ ടീമായി കാനഡ മാറി. 1986ലാണ് അവസാനമായി കാനഡ ലോകകപ്പ് കളിച്ചത്. അന്ന് ഒരു ഗോൾ പോലും നേടാനാവാതെ ഗ്രൂപ്പ് ഘട്ടത്തിൽ അവസാന സ്ഥാനക്കാരായി കാനഡ ലോകകപ്പ് അവസാനിപ്പിക്കുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളടിച്ച കാനഡ രണ്ടാം പകുതിയിൽ […]

International

ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് തിരികെ തരൂ; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ന്യൂസിലാന്‍റിലും പ്രതിഷേധം

കാനഡക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കും വാക്സിനേഷനുമെതിരെ പ്രതിഷേധവുമായി ന്യൂസിലാന്‍റും. കാനഡയിലെ സമാനമായ പ്രകടനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചൊവ്വാഴ്ച വെല്ലിംഗ്ടണിലെ ന്യൂസിലാന്‍റിലെ പാർലമെന്‍റിന് സമീപം ട്രക്കുകളുടെയും ക്യാമ്പർ വാനുകളുടെയും ഒരു സംഘം തെരുവുകൾ തടഞ്ഞു. ‘ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങൾക്ക് തിരികെ തരൂ’, ‘നിർബന്ധം സമ്മതമല്ല’ തുടങ്ങിയ സന്ദേശങ്ങള്‍ എഴുതിയ വാഹനങ്ങൾ ദ ബീഹൈവ് എന്നറിയപ്പെടുന്ന പാർലമെന്‍റ് മന്ദിരത്തിന് ചുറ്റുമുള്ള തെരുവുകളിൽ പാർക്ക് ചെയ്തിരുന്നു. ആയിരത്തിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ […]

International

കാനഡയില്‍ കണ്‍വേര്‍ഷന്‍ തെറാപ്പി ഇനി നിയമവിരുദ്ധം; നിയമം ലംഘിച്ചാല്‍ 5 വര്‍ഷം വരെ തടവ്

കാനഡയില്‍ കണ്‍വേര്‍ഷന്‍ തെറാപ്പി ഇനി നിയമവിരുദ്ധം. നിയമം ലംഘിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ട ആളുകളുടെ സെക്‌സ് ഓറിയന്റേഷന്‍, ജെന്‍ഡര്‍ ഐഡന്റിറ്റി, ജെന്‍ഡര്‍ എക്‌സ്പ്രഷന്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി നടത്തുന്ന ചികിത്സയാണ് കണ്‍വേര്‍ഷന്‍ തെറാപ്പി. എല്‍ജിബിടിക്യു വിഭാഗത്തിന്റെ അവകാശങ്ങളും മനുഷ്യാവകാശങ്ങളാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു. ഇതിനോടകം പന്ത്രണ്ടോളം രാജ്യങ്ങളിലാണ് കണ്‍വേര്‍ഷന്‍ തെറാപ്പി നിരോധിച്ചിട്ടുള്ളത്. കാനഡയില്‍ പുറത്തിറക്കിയ പുതിയ നിയമം പ്രകാരം കണ്‍വേര്‍ഷന്‍ തെറാപ്പിയെ പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. കണ്‍വേര്‍ഷന്‍ തെറാപ്പിയെ പ്രോത്സാഹിപ്പിക്കുന്നത്, […]

International

താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ തയാറല്ല: കാനഡ

താലിബാനെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കാനാകില്ലെന്ന് കാനഡ. താലിബാനെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വിവിധ ലോകരാജ്യങ്ങൾക്കിടയിൽ സജീവ വിഷയമായിരിക്കുമ്പോഴാണ് നിലപാട് വ്യക്തമാക്കി കാനഡ രംഗത്തുവന്നത്. താലിബാൻ സായുധ സംഘത്തെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. ഒരു ഭീകര സംഘടനയെ എങ്ങനെയാണ് സർക്കാരായി അംഗീകരിക്കാൻ കഴിയുക, താലിബാൻ ബലം പ്രയോഗിച്ചാണ് അഫ്ഗാന്റെ ഭരണം കരസ്ഥമാക്കിയതെന്നും ഇസ്ലാമിക മതയാഥാസ്ഥിതിക സംഘടനയെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിൽ നിന്ന് ആളുകളെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും […]

India National

കോവിഡ്: ഇന്ത്യക്ക് പത്ത് മില്യണ്‍ ഡോളറിന്‍റെ സഹായവുമായി കാനഡ

ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കാനഡ. ഇന്ത്യക്ക് പത്ത് മില്യൺ ‍‍‍ഡോളറിന്റെ സഹായം നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. സ്ഥിതി​ഗതികൾ വിലയിരുത്താൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കാനേഡിയന്‍ വിദേശകാര്യ മന്ത്രി നേരിട്ട് ബന്ധപ്പെട്ടതായി ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്ത് സഹായം ചെയ്യാൻ കഴിയുമെന്നതിനെ കുറിച്ചും ചർച്ചയുണ്ടായി. മെഡിക്കൽ ഉപകരണങ്ങളും ആംബുലൻസ് സജ്ജീകരണങ്ങളും കാന‍ഡ വാ​ഗ്ദാനം ചെയ്തവയിലുണ്ട്. മഹാമാരിക്കെതിരെ പോരാടുന്ന സുഹൃത്തുക്കൾക്കായി നിലകൊള്ളണമെന്നാണ് തങ്ങളാ​ഗ്രഹിക്കുന്നതെന്ന് ട്രൂഡോ പറഞ്ഞു. നേരത്തെ […]