Education Kerala

അറബിക് കോളജുകള്‍ക്ക് അനുവദിച്ച കോഴ്സുകൾ റദ്ദാക്കാന്‍ കാലിക്കറ്റ് യൂണിവെഴ്സിറ്റി നീക്കം

അറബിക് കോളജുകള്‍ക്ക് അനുവദിച്ച കോഴ്സുകൾ റദ്ദാക്കാൻ കാലിക്കറ്റ് യൂണിവെഴ്സിറ്റി നീക്കം. നാളെ നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിഷയം പരിഗണിക്കുന്നതിനായി നോട്ട് തയാറാക്കി. 2014 ല്‍ അനുവദിച്ച കോഴ്സ് റദ്ദാക്കണമെന്നും അറബിക് കോളജുകളെ ആർട് ആന്‍റ് സയന്‍സ് കോളേജായി മാറ്റണമെന്നുമാണ് ശിപാർശ. കോഴ്സ് അനുമതിക്കുള്ള ശിപാർശയില്‍ ഗവർണർ ഭേദഗതി നിർദേശിച്ച സാഹചര്യം മുതലാക്കിയാണ് നീക്കം.

Kerala

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഭിന്നശേഷിക്കാരുടെ സംവരണം അട്ടിമറിച്ചെന്ന് പരാതി

യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെ നടത്തുന്ന അധ്യാപക നിയമനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യു.ഡി.എഫ് സെനറ്റേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവരണ ക്രമം അട്ടിമറിച്ച് വീണ്ടും നിയമനം എന്ന് ആരോപണം. ഭിന്നശേഷിക്കാര്‍ക്കായി നീക്കിവെച്ച സംവരണ തസ്തികകള്‍ അട്ടിമറിച്ചാണ് നിയമനമെന്നാണ് പരാതി. യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെ നടത്തുന്ന അധ്യാപക നിയമനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യു.ഡി.എഫ് സെനറ്റേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. 19 വകുപ്പുകളിലാണ് നിലവില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമനം പൂര്‍ത്തിയാക്കിയത്. ഇതില്‍ 116 അധ്യാപക തസ്തികയില്‍ ഭിന്നശേഷിക്കാര്‍ക്കായി നാല് […]

Kerala

രണ്ട് വര്‍ഷത്തെ പിജി കോഴ്സ് ആറ് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി

രണ്ട് വര്‍ഷത്തെ പിജി കോഴ്സ് 6 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി. 2015ല്‍ എം.എസ്.സി കൌണ്‍സലിങ് സൈക്കോളജി കോഴ്സിന് ചേര്‍ന്ന 120 ഓളം പഠിതാക്കള്‍ക്ക് ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. പകരം എല്ലാവരെയും കൂട്ടത്തോടെ തോൽപ്പിച്ചതോടെ പഠിതാക്കള്‍ വൈസ് ചാന്‍സലറുടെ ഓഫീസ് ഉപരോധിച്ചു. കാലിക്കറ്റ് സര്‍വകലാശാല 2015ലാണ് വിദൂര വിദ്യാഭ്യാസ സംവിധാനമനുസരിച്ച് എം.എസ്.സി കൌണ്‍സിലിങ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചത്. 120 പഠിതാക്കളുമായി ക്ലാസ് ആരംഭിച്ചെങ്കിലും രണ്ട് വര്‍ഷം കൊണ്ട് തീരേണ്ട കോഴ്സ് ഇനിയും പൂര്‍ത്തിയായില്ല. ഒന്നും […]

Kerala

കാലിക്കറ്റ് സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ റദ്ദാക്കി

2020-21 അധ്യയന വര്‍ഷത്തേക്ക് കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകള്‍/സെന്ററുകള്‍/അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ റദ്ദാക്കി. നേരത്തേ വിജ്ഞാപനം ചെയ്ത പ്രകാരം പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി ചേര്‍ക്കുവാന്‍ ഒക്‌ടോബര്‍ 30 വരെ അവസരമുണ്ട്. ബി.എച്ച്.എം., ബി.കോം. ഓണേഴ്‌സ്, ബി.പി.എഡ്., ബി.പി.എഡ്. ഇന്റഗ്രേറ്റഡ് എന്നീ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവര്‍ മാര്‍ക്ക് ലിസ്റ്റിലെ അതേ ക്രമത്തില്‍ തന്നെ മാര്‍ക്കുകള്‍ രേഖപ്പെടുത്തേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് രേഖപ്പെടുത്താത്തവരെ […]