Kerala

കാലിക്കറ്റ് സർവകലാശാലയിൽ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കാലിക്കറ്റ് സർവകലാശാലയിൽ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു. തിരഞ്ഞെടുത്തവരിലെ 25 പേരിൽ 22 പേരാണ് ആദ്യദിനം ജോലിയിൽ പ്രവേശിച്ചത്. സർവകലാശാല രൂപവത്കൃതമായി അരനൂറ്റാണ്ടിനുശേഷമാണ് വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം നടപ്പിലായത്. പരീക്ഷാഭവൻ, ടാഗോർ നികേതൻ, ഭരണകാര്യാലയം, വനിതാ ഹോസ്റ്റൽ, പ്രവേശനകവാടം തുടങ്ങിയ പ്രധാന ഇടങ്ങളിലാണ് വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്. രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് സേവനം. ജീവനക്കാരും വിദ്യാർഥികളുമടക്കം കാമ്പസിൽ 75 ശതമാനത്തോളം വനിതകളാണുള്ളത്. […]

Kerala

കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡോക്ടറേറ്റ് നല്‍കണമെന്ന് ആവശ്യം; കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രമേയത്തെച്ചൊല്ലി തര്‍ക്കം

കാലിക്കറ്റ് സര്‍വകലാശാലയിലെ ഡി ലിറ്റ് പ്രമേയം വിവാദത്തില്‍. കാന്തപുരം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് ബഹുമതി നല്‍കണമെന്നായിരുന്നു പ്രമേയം. ഇടത് സിന്‍ഡിക്കേറ്റ് അംഗമായ ഇ. അബ്ദുറഹീമാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെച്ചൊല്ലി ഇടതുപക്ഷ അംഗങ്ങള്‍ തമ്മില്‍ തന്നെ തര്‍ക്കങ്ങളുണ്ടാകുകയായിരുന്നു. യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇടതുപക്ഷ അനുകൂലിയായ ഇ. അബ്ദുറഹീം വൈസ് ചാന്‍സലറുടെ അനുവാദത്തോടെ പ്രമേയം അവതരിപ്പിച്ചത്. സ്വന്തം കുടുംബത്തിലേക്ക് പണം സ്വരൂപിക്കുന്ന […]

Kerala

കാലിക്കറ്റ് സർവകലാശാല നിയമനം; ദലിത് ഉദ്യോഗാർത്ഥി നൽകിയ പരാതിയിൽ ഒന്നരവർഷമായിട്ടും നടപടിയില്ല

സർവകലാശാല നിയമനങ്ങിൽ കർശന നടപടി സ്വീകരിക്കുന്ന ഗവർണർ കാലിക്കറ്റ് സർവകലാശാലയിലെ നിയമനത്തിൽ ദലിത് ഉദ്യോഗാർത്ഥി നൽകിയ പരാതിയിൽ ഒന്നരവർഷമായിട്ടും നടപടിയെടുത്തില്ല. നൽകിയ പരാതിക്ക് മറുപടി പോലും ലഭിച്ചില്ലെന്ന് ഉദ്യോഗാർത്ഥി. മുൻവർഷങ്ങളിലെ നിയമനങ്ങൾ അന്വേഷിക്കുമ്പോൾ തന്റെ പരാതിയിലും നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥി. 2021ൽ സർവകാലാശാലയിലെ കംപാരറ്റിവ് ലിറ്ററേച്ചർ വിഭാഗത്തിൽ നടന്ന അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനത്തിനെതിരെയാണ് അഭിമുഖത്തിൽ പങ്കെടുത്ത ആൻസി ഭായ് പരാതി നൽകിയത്. നിയമനം ലഭിച്ചയാളുടെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് തെളിവുസഹിതം മുഖ്യമന്ത്രിക്കും, […]

Kerala

ബിഎഡ് സെന്ററുകളുടെ അംഗീകാരം നഷ്ടപ്പെട്ടതിനെതിരെ കാലിക്കറ്റ് സർവകലാശാല ഹൈക്കോടതിയിലേക്ക്

ബിഎഡ് സെന്ററുകളുടെ അംഗീകാരം നഷ്ടപ്പെട്ടതിനെതിരെ കാലിക്കറ്റ് സർവകലാശാല ഹൈക്കോടതിയിലേക്ക് .പതിനൊന്ന് ബിഎഡ് പഠനകേന്ദ്രങ്ങളിൽ കോഴ്സ് നടത്തിപ്പിന് അനുമതി തേടിയാണ് യൂണിവേഴ്സിറ്റി കോടതിയെ സമീപിക്കുന്നത്. കാലിക്കറ്റ് സർവകലാശാലാ ബി.എഡ്. സെന്ററുകളുടെ അംഗീകാരം 2014 മുതൽ മുൻകാല പ്രാബല്യത്തോടെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ പിൻവലിച്ച നടപടി കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നു. 2022-വരെയുള്ള സെന്ററുകളുടെ അംഗീകാരമാണ് പുനസ്ഥാപിച്ചത്. എന്നാൽ പുതിയ പ്രവേശനവും ക്ലാസും നടത്തരുതെന്ന എൻ.സി.ടി.ഇ. അപ്പ്‌ലറ്റ് അതോറിറ്റി ഉത്തരവ് അതു പോലെ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോഴ്സ് […]

Kerala

കാലിക്കറ്റ് സർവകലാശാല വിദൂരപഠന വിഭാഗ കോഴ്സുകളിലേക്കുള്ള വിലക്ക്; അടിയന്തര യോഗം വിളിച്ച് സർവകലാശാല

കാലിക്കറ്റ് സർവകലാശാല വിദൂരപഠന വിഭാഗത്തിലെ കോഴ്സുകളിലേക്കുള്ള സർക്കാർ വിലക്കിൽ അടിയന്തര യോഗം വിളിച്ച് സർവകലാശാല. പ്രവേശനം തടഞ്ഞ സർക്കാർ തീരുമാനത്തിൽ പുനപരിശോധന ആവശ്യപ്പെട്ട് വൈസ് ചാൻസിലർ ഉൾപ്പെടെയുള്ളവർ അടുത്ത ദിവസം മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും കാണും. പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ ഭാഗസ്റ്റിൽ സ്വീകരിക്കാനിരിക്കെയാണ് പ്രവേശനം വിലക്കി സർക്കാർ ഉത്തരവിറക്കിയത്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ നടത്താൻ യുജിസി വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ വിദൂരപഠന കേഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് തടഞ്ഞത്. എന്നാൽ പൊടുന്നനെയുള്ള […]

Kerala

കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കാണാതായതിൽ സ്ഥിരീകരണം

കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയിൽ 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതായതായി സ്ഥിരീകരണം. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. ഫലം നഷ്‌ടമായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ തീരുമാനം. 2020 ഏപ്രിലിൽ പരീക്ഷ എഴുതിയ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടത്.ബി.എയില്‍ 23 ഉം ബി.എ. അഫ്‌സര്‍ ഉലമയില്‍ 60 ഉം ഉത്തരക്കടലാസുകളാണ് കാണാതായത്.എണ്‍പത്തിമൂന്ന് വിദ്യാർത്ഥികളുടെ ഉത്തരക്കാടലാസുകള്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ കിട്ടിയില്ലെന്ന് ചെയര്‍പേഴ്‌സണ്‍മാര്‍ പരീക്ഷ ഭവനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ […]

Education Kerala

കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

കാലിക്കറ്റ് സർവകലാശാല ഇന്ന് (നവംബർ 15) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബുവാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീടറിയിക്കും. തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യവും കനത്ത മഴയും കണക്കിലെടുത്താണ് പരീക്ഷാ മാറ്റം. ( calicut university exams postponed ) കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ […]

Kerala

ബിരുദപഠനം: സ്വകാര്യ കോളജുകളെ ആശ്രയിക്കേണ്ട അവസ്ഥയിൽ വിദ്യാർത്ഥികൾ

ഉന്നത മാർക്ക് നേടിയിട്ടും ബിരുദപഠനത്തിനായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ. സീറ്റ് വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടും കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ ഗവൺമെൻറ് എയ്ഡഡ് കോളജുകൾ നിർദേശം നടപ്പിലാക്കാത്തതാണ് വിദ്യാർത്ഥികളെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയത്. പ്രവേശനം ലഭിക്കാത്തവരിൽ ഉന്നത മാർക്ക് നേടിയ പതിനായിരത്തോളം വിദ്യാർത്ഥികളും ഉൾപ്പെടുന്നുണ്ട്. 22,000 ഓളം വിദ്യാർത്ഥികൾക്കാണ് കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ സർക്കാർ എയ്ഡഡ് കോളജുകളിൽ ഉന്നത പഠനത്തിന് പ്രവേശനം ലഭിച്ചത്. 90 ശതമാനത്തിലധികം മാർക്ക് നേടിയ 33,000ൽ അധികം വിദ്യാർത്ഥികൾ അപേക്ഷ നൽകിയിരുന്നു. […]

Education Kerala

കാലിക്കറ്റ് സർവകലാശാലയിൽ തുടർ പഠനം വഴിമുട്ടി വിദ്യാർഥികൾ

കൊവിഡ് സാഹചര്യം മൂലം പരീക്ഷയെഴുതാൻ കഴിയാതെ കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥികൾ പ്രതിസന്ധിയിൽ. പരീക്ഷയെഴുതാൻ മറ്റ് സംവിധനങ്ങൾ ഒരുക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ അത് നടപ്പായിട്ടില്ല. പല സ്ഥലങ്ങളിലും പി.ജി. ബി.എഡ് പ്രവേശന നടപടികൾ പൂർത്തിയാകാൻ ദിവസങ്ങൾ ശേഷിക്കേ സര്വകാലാശാല അധികൃതരിൽ നിന്ന് അനുകൂല നടപടികൾ ഒന്നും തന്നെ ലഭിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്. പരീക്ഷ നടക്കാത്തതിനെ തുടർന്ന് മുന്നോട്ടുള്ള ഉപരിപഠനത്തിൽ ആശങ്കയിലാണ് വിദ്യാർഥികൾ. കൊവിഡ് ബാധിതരായ വിദ്യാർഥികൾ പി.പി.ഇ കിറ്റ് ധരിച്ച് പ്രത്യേക മുറിയിൽ ഇരുന്ന് […]

Kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എൽഎൽബി പരീക്ഷ നടത്താൻ അനുമതി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ത്രിവത്സര എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷ നടത്താൻ അനുമതി. പരീക്ഷ തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തു. നടപടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നൽകിയ അപ്പീലിൽ. പരീക്ഷ മാറ്റി വെക്കണമെന്ന് വിദ്യാർത്ഥികൾ നൽകിയ ഹർജി നൽകിയിരുന്നു. നാളെ തുടങ്ങേണ്ട പരീക്ഷകളാണ് ജസ്റ്റിസ് അമിത് റാവലിന്റെ സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്‌തത്‌. അതേസമയം കാലിക്കറ്റ് സര്‍വ്വകലാശശാലാ എന്‍ട്രന്‍സ് പരീക്ഷ മാറ്റി- കാലിക്കറ്റ് സര്‍വ്വകലാശാലാ പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് യുജി, […]