Kerala

കിഫ്ബിക്കെതിരായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചു; അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിഫ്ബിക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത് എന്തിനാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശബരിമലയില്‍ തീര്‍ത്ഥാടനം സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്യോഗസ്ഥരും മന്ത്രിമാരുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയില്ലെന്നും ഒരു തയ്യാറെടുപ്പും ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മുല്ലപ്പെരിയാര്‍ മരംമുറിക്കല്‍ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത്, തീരുമാനം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേത് കൊണ്ടുമാത്രമല്ല. ഉദ്യോഗസ്ഥരെടുത്ത തീരുമാനം മന്ത്രിമാര്‍ അറിഞ്ഞില്ലെങ്കില്‍ റോഷി അഗസ്റ്റിന്‍ […]

Kerala

സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രതിപക്ഷവാദം ശരിവയ്ക്കുന്നതെന്ന് ചെന്നിത്തല

സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രതിപക്ഷവാദം പൂര്‍ണമായും ശരിവയ്ക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രളയം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. 483 പേരുടെ മരണത്തിനും നാശനഷ്ടങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയ മുന്നൊരുക്കത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നാണ് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ദേശീയ ജലനയം അനുസരിച്ച് കേരള സംസ്ഥാന ജലനയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും, പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകള്‍ സംസ്ഥാന ജല നയത്തില്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഗുരുതരമായ […]

Kerala

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോർട്ട്; പൊതുകടം 32.07 % ആയി ഉയർന്നു

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം പൊതുകടം 32.07 ശതമാനമായി ഉയർന്നു. മുൻ വർഷത്തെക്കാൾ 1.02 ശതമാനമാണ് കടം വർധിച്ചത്. ( kerala financial crisis CAG report ) സംസ്ഥാനത്തിന്റെ മൊത്തം കടം 2,74,136 കോടി രൂപയാണ്. കടം വാങ്ങുന്നത് തുടരുകയാണെങ്കിൽ ഭാവി തലമുറക്ക് ഭാരമാകുമെന്ന് സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാർ റവന്യു ധന കമ്മികൾ നിയന്ത്രിക്കണമെന്നും സിഎജി റിപ്പോർട്ടിൽ നിർദേശിച്ചു. റവന്യു വരുമാനത്തിൽ വലിയ വർധനയാണ് സംസ്ഥാനത്തുണ്ടായത്. […]

India

2ജി കേസിലെ വിവാദ പരാമർശം; മുൻ സിഎജി വിനോദ് റായ് മാപ്പ് പറഞ്ഞു

മാനനഷ്ടക്കേസിൽ മുൻ സി.എ.ജി വിനോദ് റായ് തന്നോട് നിരുപാധികം മാപ്പ് പറഞ്ഞതായി കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ എം.പിയുമായ സഞ്ജയ് നിരുപം. 2ജി സ്‌പെക്‌ട്രം റിപ്പോർട്ടിൽ നിന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ മാറ്റിനിർത്താൻ നിരുപമും മറ്റ് എംപിമാരും സമ്മർദം ചെലുത്തിയെന്ന് 2014ൽ റായ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നിരുപം കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്. ‘ഡൽഹി പാട്യാല കോടതിയിൽ ഞാൻ സമർപ്പിച്ച അപകീർത്തി കേസിൽ ഒടുവിൽ മുൻ സിഎജി വിനോദ് റായ് നിരുപാധികം മാപ്പുപറഞ്ഞിരിക്കുന്നു. യുപിഎ […]

Kerala

നെല്ല് സംഭരണത്തില്‍ വീഴ്ച പറ്റി: സംസ്കരണശേഷി ഉപയോഗിച്ചില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്

നെല്ല് സംഭരിക്കുന്നതിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വീഴ്ചയുണ്ടായെന്ന് സി.എ.ജി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ നെല്ല് സംസ്കരണ ശേഷി കാര്യമായി ഉപയോഗിച്ചില്ല. 21.85 കോടി രൂപയ്ക്ക് സ്ഥാപിച്ച നെല്ല് സംസ്കരണ ശേഷിയാണ് ഉപയോഗിക്കാത്തതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പൊതുവിതരണ സംവിധാനത്തിലൂടെ കാര്യമായി അരി വിതരണം ചെയ്തില്ലെന്നും, ഇതുമൂലം നെല്ല് കർഷകർക്ക് ന്യായമായ വിലയും ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ അരിയും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2019 മാർച്ച് 31 വരെയുള്ള വിവിധ വകുപ്പുകളുടെ റിപ്പോർട്ടാണ് സി.എ.ജി നിയമസഭയിൽവെച്ചത്. കെ.എസ്.ആർ.ടി.സി യുടെ കെടുകാര്യസ്ഥതയും സി.എ.ജി. അക്കമിട്ട് […]

Kerala

ധ​ന​മ​ന്ത്രി സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം ന​ട​ത്തി, രാജിവെക്കണമെന്ന്​ ചെന്നിത്തല

നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്കിന് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യ സെക്രട്ടറിക്ക് കിട്ടുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കാണ് നല്‍കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തോ​മ​സ് ഐ​സ​ക് രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഭരണഘടനയുടെ അടിസ്ഥാനപരമായ തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരു മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയിരിക്കുന്ന ഗുരുതരമായ കുറ്റമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഒ​രു മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​വ​ഹേ​ളി​ച്ചി​രി​ക്കു​ന്നു എ​ന്ന​ത് ച​ർ​ച്ച ചെ​യ്യേ​ണ്ട​താ​ണ്. ഒ​റി​ജ​ന​ലും ക​ര​ടും […]

Kerala

സി.എ.ജി വിവാദം; പ്രതിപക്ഷാരോപണത്തിൽ സർക്കാർ പ്രതിരോധത്തിൽ

സി.എ.ജി റിപ്പോർട്ട് വെളിപ്പെടുത്തിയെന്ന പ്രതിപക്ഷാരോപണത്തിൽ സർക്കാർ പ്രതിരോധത്തിൽ. 2018-19ലെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചുവെന്ന് സി.എ.ജി വാർത്താക്കുറുപ്പിൽ പറയുന്നു. കിഫ്ബി പരാമർശം കരട് റിപ്പോർട്ടിലാണോ അന്തിമ റിപ്പോർട്ടിലാണോയെന്നാണ് നിലവിൽ ആശയക്കുഴപ്പം. അതേസമയം കിഫ്ബിക്കെതിരായ കേസിന് പിന്നിൽ ആർ.എസ്.എസാണെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. റാം മാധവുമായി ചർച്ച നടത്തിയ ശേഷമാണ് മൂന്നാമത്തെ ഹർജി തയ്യാറാക്കിയതെന്നും ധനമന്ത്രി ആരോപിച്ചു. ആരോപണങ്ങൾ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ പറഞ്ഞു. കിഫ്ബിക്കെതിരായ നീക്കത്തിന് പിന്നിൽ […]