മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. മെഡിക്കൽ ബോർഡിന്‍റേതാണ് തീരുമാനം. സി.എം രവീന്ദ്രന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. സി.എം രവീന്ദ്രന്‍റെ ആരോഗ്യനില സംബന്ധിച്ച് ഫിസിക്കൽ മെഡിസിൻ വിഭാഗം നൽകിയ റിപ്പോർട്ടിന്‍റ അടിസ്ഥാനത്തിലാണ് ഇന്ന് മെഡിക്കൽ ബോർഡ് വീണ്ടും യോഗം ചേർന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. സ്പോണ്ടിലൈറ്റീസിന്‍റെ പ്രശ്നങ്ങൾ ഉണ്ടായതിനാൽ ഒരാഴ്ചത്തെ വിശ്രമം വേണമെന്നും ബോർഡ് നിർദേശിച്ചു. രണ്ടാഴ്ചക്ക് ശേഷം പോസ്റ്റ്കോവിഡ് സെന്‍ററിലും […]
Tag: C. M. Raveendran
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഇ.ഡി നോട്ടീസ്
മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നോട്ടീസ്. വരുന്ന വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഐടി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൂടുതല്‍ അന്വേഷണം എന്ന് വ്യക്തമാക്കുന്നതാണ് ഇ.ഡിയുടെ ഇടപെടല്‍. ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സി.എം രവീന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത്.