Kerala

തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം; തെരഞ്ഞെടുപ്പ് പ്രഖ്യാപനശേഷം മതിയെന്ന് നേതൃത്വം

തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തീരുമാനിച്ചാല്‍ മതിയെന്ന് നേതൃത്വം. എന്നാല്‍ജില്ലയിലെ നേതാക്കളോട് കൂടി ആലോചിച്ചതിന് ശേഷമേ കെപിസിസി നേതൃത്വം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുകയുള്ളുവെന്ന്ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ട്വന്റിഫോറിനോട് പറഞ്ഞു. കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും സാന്നിധ്യത്തില്‍ ഇന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ചേരും. ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തും. പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസിനെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍കെപിസിസി നേതൃത്വം ഏകപക്ഷീയമായി ശ്രമിക്കുന്നുവെന്നാരോപിച്ച് ജില്ലയിലെ മുതിര്‍ന്ന […]

India National

മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തി ബി.ജെ.പി

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാമണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് വന്‍ നേട്ടം. മധ്യപ്രദേശിൽ ബി.ജെ.പി സർക്കാർ ഭരണം നിലനിർത്തുമെന്ന് ഉറപ്പായി. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിലും ബിജെപി ജയിച്ചു. 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും കൂടുതൽ സീറ്റുകളുള്ള മധ്യപ്രദേശിൽ 28 – ൽ 19 സീറ്റുകളിൽ ബിജെപിയ്ക്കാണ് വിജയം. 9 സീറ്റിൽ കോൺഗ്രസും ജയിച്ചു. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിലും ബിജെപിക്കാണ് ജയം. യു.പിയിൽ ഏഴുസീറ്റുകളിൽ 6ലും ബി.ജെ.പിയും ഒന്നിൽ സമാജ്‍വാദി […]

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെച്ചേക്കും

തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെയ്ക്കുന്നത് നാളത്തെ സര്‍വ്വകക്ഷിയോഗം ചര്‍ച്ച ചെയ്യും. നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്നുണ്ടെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പും നീട്ടണമെന്നാണ് യു.ഡി.എഫ് ആവശ്യം. യു.ഡി.എഫിന്‍റെ ആവശ്യം പരിഗണിച്ച് മൂന്നാഴ്ചയിലേക്കെങ്കിലും തദ്ദേശതെരഞ്ഞെടുപ്പ് നീട്ടാമെന്ന ധാരണ ഉണ്ടായേക്കും. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലനിലപാട് സ്വീകരിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് വേണ്ട എന്നാവശ്യം കമ്മീഷന് മുന്നിലേക്ക് വെയ്ക്കാന്‍ കഴിയൂ. ഉപതെരഞ്ഞെടുപ്പ് മാറ്റുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റണമെന്നാണ് യു.ഡി.എഫ് നിലപാട്. യു.ഡി.എഫിനെ അനുനയിപ്പിക്കാന്‍ വേണ്ടി തദ്ദേശതെരഞ്ഞെടുപ്പ് മൂന്നാഴ്ചക്കെങ്കിലും […]

Kerala

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി; ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഇന്ന് മുതൽ ഈ മാസം പതിമൂന്ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി. ടിക്കാറാം മീണ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകനാകും. ഈ മാസം 24-ാം തീയതിയാണ് തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം, രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടിയാണ് സ്ഥാനാർത്ഥി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എം വി ശ്രേയാംസ് കുമാർ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. […]