കോഴിക്കോട് തൊട്ടിൽപ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് തുടരുന്നു. കഴിഞ്ഞ ദിവസം ബസ് ഡ്രൈവറെ മർദിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്നാരോപിച്ചാണ് സ്വകാര്യ ബസുകൾ പണിമുടക്കുന്നത്. സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തു. ( strike in kozhikode thottappalam ) ഇന്നലെ വൈകീട്ട് കുറ്റ്യാടി ടൗണിലെ ബ്ലോക്കിനിടെയാണ് വടകര-തൊട്ടിൽപ്പാലം റൂട്ടിലോടുന്ന കൂടലെന്ന സ്വകാര്യ ബസിലെ ഡ്രൈവർക്ക് മർദനമേറ്റത്. മുന്നിലുണ്ടായിരുന്ന കാറിൽ ബസ് തട്ടിയതിനെ തുടർന്നായിരുന്നു മർദനം. നാട്ടുകാർ ബസ് തടഞ്ഞെങ്കിലും പോലീസെത്തി പ്രശ്‌നം […]
Tag: Bus Strike
ബസ് സമരം രണ്ടാം ദിവസത്തിലേക്ക് ; യാത്രാദുരിതത്തിൽ നട്ടംതിരിഞ്ഞ് ജനം
മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ നടത്തുന്ന ബസ് സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. എൽ.ഡി.എഫ് യോഗത്തിന് ശേഷം നിരക്ക് വർദ്ധനയിൽ തീരുമാനമെടുക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തിയില്ലെങ്കിൽ ജനജീവിതംഇന്നും ദുരിതത്തിലാവും. സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ പ്രതികരിച്ചിരുന്നു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് […]
തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി
ബസ് സമരം ഭാഗികമെന്ന സൂചന നൽകി തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു. മറ്റ് ജില്ലകളിലെ സമരം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ സമരവും. ചാര്‍ജ് വര്‍ധനവിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സമരക്കാര്‍ക്ക് അറിയാം. പക്ഷേ ഈ പരീക്ഷാസമയത്ത് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരം ശരിയാണോ […]