ബസ് ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവും ബസുടമകള്‍ മുന്നോട്ടുവച്ചു. നിരക്ക് വര്‍ധനവ് ചൂണ്ടിക്കാട്ടി ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി. കഴിഞ്ഞ പതിനെട്ട് മാസമായി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് ബസുടമകള്‍ പറയുന്നത്. പല ബസുകളും കട്ടപ്പുറത്താണ്. സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിട്ടും 60 ശതമാനം ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. ബാക്കിയുള്ളവ നഷ്ടത്തിലാണ്. പലര്‍ക്കും ഭീമമായ നഷ്ടമുണ്ടെന്നും ബസ് ചാര്‍ജ് വര്‍ധനയാണ് […]
Tag: Bus fare
കോവിഡ് കാലത്ത് വര്‍ധിപ്പിച്ച കെ.എസ്.ആർ.ടി.സി യാത്രാ നിരക്ക് കുറക്കാൻ തീരുമാനം
കോവിഡ് കാലത്ത് ഉയർത്തിയ കെ.എസ്.ആർ.ടി.സി യാത്രാ നിരക്ക് കുറക്കാൻ തീരുമാനം. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനോട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെടും. എന്നാൽ കോവിഡിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് നിരക്ക് കുറക്കില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. കോവിഡ് കാരണം യാത്രക്കാർ കുറഞ്ഞപ്പോഴാണ് നഷ്ടം നികത്താൻ കെ.എസ്.ആർ.ടി.സി ടിക്കറ്റ് ചാർജ് കൂട്ടിയത്. ജൂൺ മാസം നിലവിലുണ്ടായിരുന്ന നിരക്കിൽ നിന്ന് 25 % ചാർജ് വർധിപ്പിച്ചു. ഇപ്പോൾ ഇളവുകൾ പ്രഖ്യാപിച്ചതോടെ യാത്രക്കാരുടെ എണ്ണം കൂടി. ഇതേ തുടർന്നാണ് ചാർജ് കുറക്കാൻ സർക്കാർ തീരുമാനിച്ചത്. ജനുവരിയിൽ […]