സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടാന്‍ സാധ്യത. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും പത്ത് രൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഉടന്‍ കൂട്ടില്ലെന്നാണ് സൂചന. ഇന്നലെ രാത്രി നടന്ന ചര്‍ച്ചയില്‍ ഗതാഗതമന്ത്രി ആന്‍റണി രാജു അനുഭാവപൂര്‍ണമായ നിലപാടെടുത്തതോടയാണ് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാലസമരം പിന്‍വലിച്ചത്. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കണമെന്നായിരുന്നു ആവശ്യമെങ്കിലും യാത്രക്കാരുടെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മിനിമം നിരക്കില്‍ രണ്ടു രൂപയുടെവര്‍ധന വരുത്താനാണ് സര്‍ക്കാരിന്റെ ആലോചന. ഈ മാസം 18നകം തീരുമാനമുണ്ടാകും. […]
Tag: bus charge hike
മിനിമം ചാര്‍ജ് 10 രൂപയാക്കണം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ
കോവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാർശയാണ് കമ്മീഷൻ സർക്കാരിന് കൈമാറിയത്. സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ജ. രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. കോവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാർശയാണ് കമ്മീഷൻ സർക്കാരിന് കൈമാറിയത്. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഇന്നലെയാണ് കമ്മീഷന്‍ ഗതാഗത കമ്മീഷണർക്ക് കൈമാറിയത്. റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനമെടുക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 11 ന് ഉന്നതതല യോഗം ചേരും. […]