ബുറേവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയെങ്കിലും കനത്ത മഴയിൽ തമിഴ്‍നാട്ടിൽ നാല് പേർ മരിച്ചു. ചിദംബരത്തും കടലൂരിലും വൻ നാശനഷ്ടം. മഴക്കുള്ള സാധ്യത കണക്കിലെടത്ത് കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരത്തു നിന്നും 40 കിലോമീറ്റർ അകലെയുള്ള ന്യൂനമർദം ഇന്ന് പുലർച്ചെ വരെ നിലവിലുള്ളിടത്ത് തുടരും. പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് 160 കി.മീ ദൂരത്തിലുമാണ് അതിതീവ്ര ന്യൂനമർദ്ദം. ഇതിന്‍റെ സ്വാധീനം മൂലം തമിഴ്‌നാടിന്‍റെ തീരജില്ലകളിൽ കനത്ത മഴയുണ്ട്. […]
Tag: Burevi
ബുറേവി ആശങ്കയൊഴിഞ്ഞ് കേരളം: ഒറ്റപ്പെട്ട മഴക്ക് സാധ്യത
ബുറേവി ആശങ്കയൊഴിഞ്ഞ് കേരളം. ചുഴലിക്കാറ്റ് കേരളത്തിലേക്ക് കടക്കുന്നതിന് മുമ്പേ ന്യൂനമർദ്ദമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. തമിഴ്‍നാട് തീരം കടന്ന് കേരളത്തിലെത്തുമ്പോള്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്ററ്‍ വരെ മാത്രമായിരിക്കും വേഗത. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴക്കുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ആശങ്കയൊഴിഞ്ഞെങ്കിലും ജാഗ്രതക്ക് കുറവില്ല. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരും. ന്യൂനമര്‍ദത്തിന്‍റെ വികാസവും സഞ്ചാരപഥവും വിലയിരുത്തിയ ശേഷമാകും […]
ശ്രീലങ്കയില്‍ നാശം വിതച്ച് ബുറെവി; കേരളത്തില്‍ അതീവ ജാഗ്രത
ബുറെവി ചുഴലിക്കാറ്റിന്‍റെ ആശങ്കയിലാണ് കേരളം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും കനത്ത മഴക്ക് സാധ്യത. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് രാത്രിയിലാണ് ശ്രീലങ്കൻ തീരം തൊട്ടത്. ഇന്ന് രാവിലെയോടെ ഗൾഫ് ഓഫ് മാന്നാർ വഴി കന്യാകുമാരി തീരത്ത് എത്തുമെന്നാണ് പ്രവചനം. പാമ്പൻ തീരത്തെത്തുമ്പോൾ ചുഴലിക്കാറ്റിന് മണിക്കൂറിൽ ഏകദേശം 70 മുതൽ 80 കിമീ വരെ വേഗതയുണ്ടാകും. നാളെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമാകുമെന്നാണ് വിലയിരുത്തൽ. തമിഴ്നാട് […]