ഭരണസമിതിക്ക് പകരം സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ നവംബര്‍ 12 ന് ശേഷം ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകും. ഭരണസമിതിക്ക് പകരം സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം. ഉദ്യോഗസ്ഥ ഭരണത്തിന് ആറ് മാസത്തെ കാലാവധിയാണുള്ളത്. പഞ്ചായത്തീരാജ് ആക്ടിലെ സെക്ഷന്‍ 151 (2)ലാണ് ഉദ്യോഗസ്ഥ ഭരണത്തെക്കുറിച്ച് പറയുന്നത്. ഒരു ഭരണസമിതിയുടെ കാലാവധി തീരുന്നതിന്‍റെ പിറ്റേദിവസം പുതിയ ഭരണസമിതി അധികാരമേറ്റില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥഭരണത്തിലേക്ക് പോകണമെന്നാണ് ചട്ടം. അതായത് […]