ബഫർ സോൺ വിധിയിൽ പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ. കേന്ദ്ര എംപവർ കമ്മറ്റി മുഖാന്തിരം കേന്ദ്ര സർക്കാരിലൂടെ സുപ്രിംകോടതിയെ സമീപിക്കാമെന്നാണ് എന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ഈ വഴിയിലൂടെ സഞ്ചരിച്ച് പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വനം മന്ത്രി പറഞ്ഞു. 1 കിലോമീറ്റർ ബഫർ സോൺ എന്നായിരുന്നു സുപ്രിംകോടതി നിർദ്ദേശം. “വിധിന്യായത്തിന് എതിരായി സുപ്രിംകോടതിയെ സമീപിക്കുക എന്നാണ് ഒരു വഴി. അത് ആലോചിച്ചപ്പോൾ അങ്ങനെ ഒരു വഴിയുണ്ട് എന്നാണ് ഇപ്പോഴത്തെ നിഗമനം. രണ്ടാമത്തെ വഴി […]
Tag: buffer zone
വനമേഖലയിലെ ബഫര്‍ സോണ്‍; ഉത്തരവിനെതിരെ വയനാട്ടില്‍ പ്രതിഷേധം കടുക്കുന്നു
സംരക്ഷിത വനാതിര്‍ത്തിയിലെ ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രിംകോടതി ഉത്തരവിനെതിരെ വയനാട്ടില്‍ പ്രതിഷേധം വ്യാപകം. ജനവാസ മേഖലകളെ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ഈ മാസം 12ന് മനുഷ്യമതില്‍ സംഘടിപ്പിക്കും. കോടതി ഉത്തരവിനെതിരെ ബത്തേരി നഗരസഭ പ്രമേയം പാസാക്കി. നഗരസഭയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ഒന്നിച്ച് പ്രതിഷേധം ശക്തമാക്കാനും തീരുമാനിച്ചു. പരിസ്ഥിതി ലോലമേഖലയിലെ നിയന്ത്രണം സംബന്ധിച്ച സുപ്രിംകോടതി ഉത്തരവില്‍ വലിയ ആശങ്കയാണ് ജില്ലയിലുള്ളത്. ബത്തേരി നഗരവും കൂടുതല്‍ ജനവാസ കേന്ദ്രങ്ങളും ബഫര്‍ സോണ്‍ നിര്‍ദേശം […]
സംരക്ഷിത വനമേഖലയുടെ 1 കി.മീ ബഫര്‍സോണാക്കും; ഉത്തരവിനെതിരെ ബത്തേരി നഗരസഭ
സംരക്ഷിത വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണാക്കിയുള്ള സുപ്രിംകോടതി ഉത്തരവിനെതിരെ സുല്‍ത്താന്‍ ബത്തേരി നഗരസഭ രംഗത്ത്. വിഷയത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കും. ഉത്തരവിനെതിരെ നഗരസഭ കൗണ്‍സിലില്‍ പ്രമേയം പാസാക്കി കേസില്‍ കോടതിയില്‍ കക്ഷി ചേരുന്നതിനെ കുറിച്ച് ആലോചിക്കും. കോടതി നിര്‍ദ്ദേശം നടപ്പായാല്‍ വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരിയെയാണ് അത് കൂടുതലായി ബാധിക്കുക. ബത്തേരി നഗരം കടുത്ത ആശങ്കയിലാണ്. സംരക്ഷിത വനാതിര്‍ത്തിക്ക് തൊട്ടടുത്ത് കൂടിയാണ് നഗരം നിലകൊള്ളുന്നത്. ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോ മുതല്‍ ബീനാച്ചി വരെയുള്ള […]
ബഫർ സോണിൽ വ്യക്തതവരുത്തി കെ റെയിൽ; നിർമ്മാണപ്രവർത്തനങ്ങൾക്ക് വിലക്ക് അഞ്ച് മീറ്ററിൽ മാത്രം
സിൽവർ ലൈൻ ബഫർ സോണിൽ വിശദീകരണവുമായി കെ റെയിൽ രംഗത്ത്. വികസന പ്രവർത്തനങ്ങൽ മുൻനിർത്തി റെയിൽവേ ലൈനുകൾക്ക് 30 മീറ്റർ ബഫർ സോൺ നിലവിലുണ്ട്. എന്നാൽ സിൽവർ ലൈനിന്റെ ബഫർ സോൺ 10 മീറ്റർ മാത്രമാണ്. അലൈൻമെന്റിന്റെ അതിർത്തിയിൽ നിന്ന് ഇരുവശത്തേയ്ക്കും 10 മീറ്റർ മാത്രമാണ് ബഫർ സോൺ. ആ 10 മീറ്ററിൽ ആദ്യത്തെ അഞ്ച് മീറ്ററിൽ മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കുള്ളത്. ബാക്കി അഞ്ച് മീറ്ററിൽ മുൻകൂർ അനുമതി വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താമെന്നും കെ […]
ബഫർസോൺ; തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യം
ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ബഫര്‍ സോണിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. ബഫര്‍ സോണ്‍ നിർണയിക്കുന്നത് സംബന്ധിച്ച് കർഷകരോട് ഒരിക്കല്‍ കൂടി ചര്‍ച്ച നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു. വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടേയും സംരക്ഷണം ഉറപ്പാക്കുന്നതിനായി വനമേഖലയോട് ചേര്‍ന്ന പ്രദേശം ബഫര്‍ സോണായി പ്രഖ്യാപിക്കുന്നതിന് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനം വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകളും ഉണ്ടായി, എന്നാൽ ജനവാസ മേഖലയും കൃഷിയടങ്ങളും പൂര്‍ണ്ണമായി ബഫര്‍ സോണുകളില്‍ […]