Kerala

ബഫർ സോൺ; സുപ്രിംകോടതിയിലെ ഹർജിയിൽ കക്ഷി ചേരാൻ കെ.സി.ബി.സി

ബഫർ സോൺ വിഷയത്തിൽ സുപ്രിംകോടതിയിലെ ഹർജിയിൽ കക്ഷി ചേരാൻ കെ.സി.ബി.സി. ബിഷപ്പുമാരുടെ യോഗത്തിലാണ് തീരുമാനം. കർഷകരുടെ ആശങ്ക അകന്നിട്ടില്ലെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കേന്ദ്ര – സംസ്ഥാന സർക്കാരുടെ നിലപാടുകളിൽ വ്യക്തതയില്ല. ഹർജിയിൽ കക്ഷി ചേരാൻ നിയമ നടപടി ആരംഭിച്ചെന്നും മാർ ജോസഫ് പാംപ്ലാനി ട്വന്റി ഫോറിനോട് പറഞ്ഞു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പനെ ചുമതലയേൽപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകാരിക്കാനാവില്ലെന്ന് കെ സി […]

Kerala

ബഫര്‍സോണ്‍: ഉപഗ്രഹസർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധനയും നടത്തും

ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവര ശേഖരണത്തിന് ഉപഗ്രഹസർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. സാങ്കേതികവിദ്യാ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങള്‍ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. ഇക്കാര്യങ്ങള്‍ പഠിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമതി രൂപീകരിക്കും. സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. തദ്ദേശ […]

Kerala

ബഫര്‍ സോണിനായി സമിതി രൂപീകരിക്കണം; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് ജോസ് കെ.മാണി

ബഫര്‍ സോണിനായി സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടെന്ന് ജോസ് കെ. മാണി എം.പി. പരിസ്ഥിതി ലോല പ്രദേശത്തുള്ള വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ കണക്ക് ശേഖരിക്കാന്‍ സമിതി രൂപീകരിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. ഈക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു.പരിസ്ഥിതിലോല മേഖല വനത്തിനുള്ളില്‍ തന്നെ പുനര്‍നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റി ചെയര്‍മാന് നിവേദനവും നല്‍കി. കേരളം നല്‍കിയ പുന പരിശോധനാ ഹര്‍ജിക്കെതിരെ താമരശേരി രൂപത രംഗത്തെത്തി. നിര്‍ദിഷ്ട ബഫര്‍ സോണില്‍ താമസിക്കുന്നവര്‍ വനം കയ്യേറിയവരും ആദിവാസികളുമാണെന്ന പ്രസ്താവന […]

Kerala

സിറോ മലബാര്‍സഭ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബഫര്‍സോണ്‍ വിഷയത്തിലുള്‍പ്പെടെ ചര്‍ച്ച

സിറോ മലബാര്‍സഭയുടെ സിനഡ് സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം. ബഫര്‍സോണ്‍, കുര്‍ബാന പരിഷ്‌കരണം തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനം കാക്കനാടാണ് നടക്കുക. ഭൂമി വില്‍പ്പന വിവാദവും കുര്‍ബാന പരിഷ്‌കരണത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും കീറാമുട്ടിയായി തുടരുന്നതിനിടെയാണ് മുപ്പതാമത് സിനഡിന്റെ രണ്ടാംപാദ സമ്മേളനം നടക്കുന്നത്. 61 ബിഷപ്പുമാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കാര്‍ഷിക പ്രശ്‌നങ്ങളാണ് സിനഡിന്റെ പ്രധാന അജണ്ട. ഒപ്പം എറണാകുളം അങ്കമാലി അതിരൂപതയും സിനഡും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതയും ചര്‍ച്ചയാകും. വിവിധ വിഷയങ്ങളില്‍ അതിരൂപത സംരക്ഷണ […]

Kerala

ബഫർസോൺ അതിർത്തി നിശ്ചയിക്കാൻ സർക്കാരിന് ആകും; ഒളിച്ചുകളി പുറത്ത്

ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി പുറത്ത്. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കുമായി അന്തിമവിജ്ഞാപനമായില്ല. ഈ സാഹചര്യത്തിൽ ബഫർസോൺ അതിർത്തി നിശ്ചയിക്കാൻ സർക്കാരിന് ആകും. ഇക്കാര്യം മറച്ചുവച്ചാണ് ഇപ്പോഴത്തെ നീക്കം. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള നടപടികൾ പൂർത്തീകരിച്ചാൽ മാത്രമേ ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും വിജ്ഞാപനം പൂർത്തിയാകൂ. എന്നാൽ കേരളത്തിലെ 23 സംരക്ഷിത പ്രദേശങ്ങളിൽ കൊട്ടിയൂർ ഒഴികെ ഒരിടത്തും വന്യജീവിത സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ല.വന്യജീവി സംരക്ഷണ നിയമത്തിന്റെ […]

Kerala

ബഫർ സോൺ; സർക്കാർ ശ്രമിക്കുന്നത് ജനവാസ മേഖലയെ ഒഴിവാക്കാൻ: എ കെ ശശീന്ദ്രൻ

ബഫർ സോൺ ആശങ്കയിൽ പരിഹാരം കാണേണ്ടത് സമര മാർഗത്തിളുടെ അല്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. നിരന്തരമായ സമരം അവശ്യം ഉണ്ടോ എന്നു ആലോചിക്കണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിധി വന്ന ദിവസം മുതൽ എടുത്ത നിലപാട് ന്യായമല്ല. 2019 ലെ ഉത്തരവ് ജനവസ മേഖല ഒഴിവാക്കി ബഫർ സോൺ പ്രഖ്യാപിക്കാനുള്ള കരട് തയാറാക്കാനാണ്. അതോടെ ആ ഉത്തരവിന്റെ പ്രസക്തി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 23 വൈൽഡ് ലൈഫ് സാങ്കേതങ്ങളിലെ ബഫർസോൺ മാത്രാണ് […]

Kerala

ബഫർ സോൺ ഉത്തരവ് തിരുത്തി മന്ത്രിസഭ; പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും

ബഫർ സോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന ഉത്തരവാണ് തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.ബഫർ സോണിൽ സുപ്രിം കോടതയിൽ തുടർനടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയർന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്. സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കിലോമീറ്റർ പരിസ്ഥിതി മേഖല […]

Kerala

ബഫര്‍ സോണില്‍ നിര്‍ണായക തീരുമാനം ഇന്ന്; ജനവാസമേഖലയെ ഒഴിവാക്കുന്നത് പരിഗണനയില്‍

ബഫര്‍ സോണ്‍ വിഷയത്തിലെ മുന്‍ സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. സംരക്ഷിത വനങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ ബഫര്‍സോണ്‍ ആക്കാമെന്നായിരുന്നു 2019ലെ ഉത്തരവ്. ഇത് പിന്‍വലിക്കണോ ഭേദഗതി ചെയ്യണോ എന്നതില്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും. നിയന്ത്രണങ്ങളില്‍ നിന്നും ജനസാന്ദ്രതയുള്ള മേഖലകളെ ഒഴിവാക്കണമെന്ന 2020ലെ മന്ത്രിതല തീരുമാനം ഭേദഗതികളോടെ അംഗീകരിക്കുന്നതും പരിഗണയില്‍ ഉണ്ട്. ബഫര്‍സോണ്‍ പരിധിയില്‍ നിന്നും ജനവാസമേഖലയെ മുഴുവനായി ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. വിഷയം ഇന്ന് ചെരുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണയില്‍ വരാനാണ് […]

Kerala

ബഫര്‍ സോണ്‍ സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം; ജനകീയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടറിയിക്കും

പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും.. ജനകീയ വിഷയങ്ങള്‍ മുന്‍നിറുത്തി അടിയന്തരപ്രമേയം അവതരപ്പിക്കാനാണ് തീരുമാനം. ആദിവാസി ഊരുകളിലെ ശിശു മരണങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഇന്ന് വ്യക്തമാക്കും. എം എം മണിക്കെതിരായ പ്രതിപക്ഷ സംഘടനകളുടെ അധിക്ഷേപവും സഭയില്‍ ഉയര്‍ന്ന് വന്നേക്കും. അതേസമയം, തുടര്‍ച്ചയായി സഭ സ്തംഭിപ്പിച്ചാല്‍ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യത ഇല്ലാതാകുമെന്നിരിക്കെ സഭാ നടപടികളുമായി സഹകരിക്കാനാണ് യു.ഡി.എഫ് തീരുമാനം. ചോദ്യോത്തര വേളയില്‍ ദേവസ്വം, ഫിഷറീസ്, വനം, ജലവിഭവ വകുപ്പ് […]

Kerala

ബഫര്‍ സോണില്‍ തിരുത്തലിനൊരുങ്ങി സര്‍ക്കാര്‍; 1 കി.മീ സംരക്ഷിത വനമേഖലയാക്കുമെന്നത് പുനഃപരിശോധിക്കും

ബഫര്‍ സോണ്‍ വിഷയത്തില്‍ 2019 ലെ മന്ത്രിസഭ തീരുമാനം തിരുത്താനൊരുങ്ങി സര്‍ക്കാര്‍. വനാതിര്‍ത്തിയ്ക്ക് പുറത്ത് ഒരു കിലോമീറ്റര്‍വരെ സംരക്ഷിത മേഖലയാക്കാമെന്ന മന്ത്രിസഭ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ വ്യാപക ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുന്നത്. അതിനിടെ, വിഷയത്തില്‍ ജനങ്ങളുടെ പരാതി കേള്‍ക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നെയ്യാര്‍ ഡാം മേഖലയില്‍ സന്ദര്‍ശനം നടത്തി. ബഫര്‍ സോണ്‍ നിശ്ചയിച്ചപ്പോള്‍ ജനവാസ മേഖലയെ ഒഴിവാക്കാത്ത സംസ്ഥാന […]