ബി.എസ്.സി. നഴ്സിംഗ് പരീക്ഷാ നടത്തിപ്പിൽ ആശങ്ക പങ്കുവച്ച് വിദ്യാർഥികൾ. പി.പി.ഇ. കിറ്റ് ധരിച്ച് പരീക്ഷാ എഴുതണമെന്ന അധികൃതരുടെ നിർദേശത്തിൽ വിദ്യാർഥികൾ എതിർപ്പ് പ്രകടിപ്പിച്ചു. പരീക്ഷ എഴുതേണ്ട പകുതിയോളം വിദ്യാർഥികൾ ക്വാറന്റൈനിൽ ആണെന്ന് വിദ്യാർഥികൾ അറിയിച്ചു. കൊവിഡ് ബാധിതരായവരും ക്വാറന്റൈനിൽ കഴിയുന്നവരും ഒരേ ഹോസ്റ്റലിലാണ് താമസം. ബുധനാഴ്ച നടത്താനിരിക്കുന്ന ബി.എസ്.സി. നഴ്സിംഗ് പരീക്ഷ സാഹചര്യം മനസിലാക്കി മാറ്റി വെക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ പരീക്ഷ മാറ്റുന്നത് പരിഗണനയിലില്ലെന്നാണ് കേരള ഹെൽത്ത് യൂണിവേഴ്സിറ്റി അറിയിച്ചത്.
Tag: Bsc Nursing
എം.ജി യൂണിവേഴ്‌സിറ്റി ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ പരീക്ഷ നീളുന്നതിൽ പ്രതിഷേധം
കേരള ആരോഗ്യ സർവകലാശാല ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ പരീക്ഷ ഉടൻ നടത്തുകയോ ഫലം പ്രഖ്യാപിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ രംഗത്ത് എത്തിയതിന് പിന്നാലെ എം.ജി യൂണിവേഴ്‌സിറ്റി ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്ത്. ആരോഗ്യ സർവകലാശാല അവസാന വർഷത്തിലെ നാലിൽ ഒരു പരീക്ഷ നടത്തിയെങ്കിലും എം.ജിയിൽ ഒന്നുപോലും നടന്നിട്ടില്ല. 2020 ആഗസ്ത് മാസം കോഴ്സ് പൂർത്തിയാക്കണ്ട വിദ്യാർത്ഥികലാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്. പലകുറി യൂണിവേഴ്സിറ്റിയെ സമീപിച്ചെങ്കിലും കോവിഡ് കാരണം പൂർത്തീകരിക്കാത്ത പ്രാക്ടിക്കൽ പൂർത്തീകരിക്കാനും ശേഷം […]