India International

”കോവിഡിനെ അതിജീവിക്കാൻ ഇന്ത്യയും ബ്രിട്ടനും ഒന്നിച്ച് പോരാടുകയാണ്”; റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

മനുഷ്യരെ കോവിഡ് മഹാമാരിയിൽ നിന്നും കരകയറ്റാൻ ഇന്ത്യയും ബ്രിട്ടനും കൈകോർത്ത് പരിശ്രമിക്കുകയാണെന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വീഡിയോ സന്ദേശത്തിലൂടെ ഇന്ത്യക്ക് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ എഴുപത്തിയൊന്നാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ബോറിസ് ജോൺസൺ ആയിരുന്നു വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ടത്. എന്നാൽ ബ്രിട്ടനിൽ അതിവേഗ കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വമേധയാ യാത്ര വേണ്ടെന്നു വെക്കുകയായിരുന്നു. ”എന്റെ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഈ സുപ്രധാന ദിനത്തിൽ നിങ്ങളോടൊപ്പം ചേരാൻ ഞാൻ […]

India National

റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യയുടെ വിശിഷ്ടാഥിതി ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ റിപ്പബ്ലിക്ക് ദിനത്തിൽ വിശിഷ്ടാതിഥിയായി എത്തും. ഇന്ത്യയുടെ ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വീകരിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് സ്ഥിരീകരിച്ചു. ബ്രെക്സിറ്റിന് ശേഷമുള്ള ഇന്ത്യ യു.കെ ഉഭയകക്ഷി ബന്ധത്തിന്റെ പുതിയ ചുവടുവെപ്പുകൾക്കുള്ള തുടക്കമാകും ബോറിസ് ജോൺസന്റെ റിപ്പബ്ലിക്ക് ദിന സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ നവംബർ 27നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ സംഭാഷണത്തിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ റിപ്പബ്ലിക്ക് ദിനത്തിനായി ക്ഷണിച്ചത്. സ്വാതന്ത്ര ദിനത്തിലെന്ന പോലെത്തന്നെ റിപ്പബ്ലിക്ക് ദിനത്തിലും ആഘോഷപരിപാടികൾ ലഘൂകരിക്കുമെങ്കിലും […]