ബീഹാറിലെ ബെഗുസാരായി ജില്ലയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നു. 13 കോടിയിലേറെ രൂപ ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അപകടം. അതേസമയം ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ സാഹേബ്പൂർ കമാലിൽ ബുർഹി ഗന്ദക് നദിക്ക് കുറുകെയുള്ള പാലത്തിൻ്റെ നിർമ്മാണ ചുമതല സംസ്ഥാന സർക്കാരിന്റെ റോഡ് നിർമ്മാണ വകുപ്പിന് കീഴിൽ ബെഗുസരായിലെ മാ ഭഗവതി കൺസ്ട്രക്ഷൻ എന്ന കമ്പനിക്കാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാലത്തിന് വിള്ളലുകൾ ഉണ്ടായതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
Tag: BRIDGE COLLAPSED
റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു; മഹാരാഷ്ട്രയിൽ നിരവധി പേർക്ക് പരുക്ക്
മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ബല്ലർ ഷാ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു. പ്ലാറ്റ്ഫോം ഒന്നും നാലും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ആളുകൾ നടന്നുപോകുമ്പോൾ തകർന്നുവീണത്. അഞ്ച് മണിയോടെ നടന്ന അപകടത്തിൽ പത്തോളം ആളുകൾക്ക് പരുക്കേറ്റെന്നാണ് റിപ്പോർട്ട്. പാലം തകർന്ന് ആളുകൾ റെയിൽവേ ട്രാക്കിൽ വീഴുകയായിരുന്നു. ഈ സമയത്ത് പാളത്തിലൂടെ ട്രെയിനുകൾ സഞ്ചരിച്ചില്ലെന്നതിനാൽ വൻ ദുരന്തം ഒഴിവായി.
മാഹിയില്‍ നിര്‍മാണത്തിലിരിക്കെ പാലം തകര്‍ന്ന സംഭവം; നിര്‍മാണ കമ്പനികളെ വിലക്കി കേന്ദ്രം
നിര്‍മാണത്തിലിരിക്കെ തകര്‍ന്നു വീണ തലശേരി മാഹി പാലത്തിന്റെ നിര്‍മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്. ജി.എച്ച്.വി ഇന്ത്യ, ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളെയാണ് വിലക്കിയത്. പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നടപടി. ദേശീയപാത അതോറിറ്റിയുടെ നിര്‍മാണങ്ങളില്‍ ഇനി കമ്പനിയെ ഉള്‍പ്പെടുത്തില്ല. തലശേരി മാഹി ബൈപ്പാസില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന സംഭവത്തില്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബീമുകള്‍ക്ക് കൊടുത്ത താങ്ങ് ഇളകിയതാണ് അപകടകാരണമെന്നും നിര്‍മാണത്തില്‍ […]