Kerala

ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങല്‍; കേസില്‍ കേന്ദ്ര ഇടപെടലുണ്ടാകുന്നു

ജഡ്ജിക്ക് കൊടുക്കാനെന്ന പേരില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുണ്ടാകുന്നു. സൈബി ജോസിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്. വിഷയം സ്ഥീരീകരിച്ച് അഡ്വ ജോസഫ് ജോണ്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. കേസില്‍ കൃത്യമായ അന്വേഷണാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ സെക്രട്ടറിക്ക് കത്ത് ലഭിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ കത്ത് വിശദമായി ചര്‍ച്ച ചെയ്തു. നടപടിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വിശദീകരണമാവശ്യപ്പെട്ട് അസോസിയേഷന്‍ സൈബി […]

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയർ ക്ലാർക്ക് ചന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്. പതിനായിരം രൂപ വാങ്ങുന്നതിനിടെ ആണ് വിജിലൻസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ കുറച്ചുകാലമായി ചന്ദ്രന്‍ കൈക്കൂലി ആവശ്യപ്പെടുന്നുണ്ട് എന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. കൈക്കൂലി നൽകിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് നൽകാറില്ലെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. എന്നാല്‍ ആരുടെ പരാതിയിലാണ് അറസ്റ്റ് നടന്നത് എന്ന വിവരം വിജിലന്‍സ് പുറത്ത് വിട്ടിട്ടില്ല.

Kerala

മഞ്ചേശ്വരം കോഴക്കേസ്; കെ.സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച്

മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തി. ക്രൈംബ്രാഞ്ചിന്റെ ഇടക്കാല റിപ്പോര്‍ട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയത്. പട്ടിക ജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് നടപടി. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പ്രതികളാണുള്ളത്. കെ. സുരേന്ദ്രനാണ് കേസിലെ മുഖ്യപ്രതി. കാസര്‍ഗോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകള്‍ക്ക് പുറമെ അന്യായമായി […]

Kerala

ഭൂമി അളന്ന് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടു; 4 പേരെ വിജിലൻസ് പിടികൂടി

ഭൂമി അളന്ന് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടതിന് 4 പേർ വിജിലൻസിന്റെ പിടിയിലായി. പാലക്കാടാണ് സംഭവം. സ്ഥലമുടമ തന്നെ നൽകിയ പരാതിയിലാണ് വിജിലൻസിന്റെ നടപടി. ഇദ്ദേഹത്തിന് 12 ഏക്കർ സ്ഥലമാണുള്ളത്. ഈ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ 50000 രൂപയാണ് സർക്കാർ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടത്. തുടർന്ന് ഇദ്ദേഹം രഹസ്യമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു.