World

ബ്രസീലിലെ സ്കൂളുകളിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, 11 പേർക്ക് പരുക്ക്

തെക്കുകിഴക്കൻ ബ്രസീലിലെ രണ്ട് സ്കൂളുകൾക്ക് നേരെ തോക്കുധാരി നടത്തിയ വെടിവയ്‌പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ അരാക്രൂസിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്കൂളിലും മറ്റൊരു സ്വകാര്യ സ്കൂളിലുമാണ് വെടിവയ്പ്പ് നടന്നത്. വെള്ളിയാഴ്ച രാവിലെയോടെ സ്കൂളിൽ അതിക്രമിച്ചു കയറിയ അക്രമി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പിന്നീട് ഇയാൾ സമീപമുള്ള മറ്റൊരു സ്കൂളിൽ എത്തി, […]

Sports

ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; ഫിലിപ്പ് കുട്ടീഞ്ഞോ പുറത്ത്

ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. നെയ്‌മറും ജെസ്യൂസും ഡാനി ആൽവ്സും തിയാഗോ സിൽവയും 26 അംഗ ടീമിൽ ഇടംപിടിച്ചു. ലിവർപൂൾ താരം റോബർട്ടോ ഫിർമിനോയെ ടീമിൽ നിന്ന് ഒഴിവാക്കി. ആർസനൽ താരം ഗബ്രിയേൽ മേഗാലസും ടീമിലില്ല. ഫിലിപ്പ് കുട്ടീഞ്ഞോയുടെ അസാന്നിധ്യവും ശ്രദ്ധേയമാണ്. ലോകകപ്പിൽ ആദ്യമായി മത്സരിക്കുന്ന 16 താരങ്ങളെ ഉൾപ്പെടുത്തിയാണ് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. മൂന്ന് ഗോൾകീപ്പർമാർ, എട്ട് പ്രതിരോധനിര താരങ്ങൾ, ആറ് മിഡ്ഫീൽഡർമാർ, ഒൻപത് ഫോർവേഡുകൾ എന്നിങ്ങനെയാണ് ടിറ്റെയുടെ ടീം.

National

അതിർത്തിയിലെ കരാറുകൾ ചൈന ലംഘിക്കുന്നു, പ്രകോപനമുണ്ടാക്കരുത്; മന്ത്രി എസ്. ജയശങ്കർ

ഇന്ത്യ – ചൈന ബന്ധം ഏറ്റവും ദുഷ്കരമായ ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സ്ത്രീ രാഷ്ട്ര സന്ദർശനത്തിനിടെ ബ്രസീലിലെ സാവോ പോളോയിൽ ആണ് ജയശങ്കർ നിലപാട് വ്യക്തമാക്കിയത്.1990 മുതൽ അതിർത്തിയിലെ സേനാവിന്യാസം സംബന്ധിച്ച് ഉണ്ടാക്കിയ കരാറുകൾ ചൈന ഏകപക്ഷീയമായി ലംഘിക്കുകയാണ്. ഗാൽവൻ വാലിയിൽ അടക്കം പ്രകോപനപരമായ നിലപാടാണ് ചൈന പിന്തുടർന്നതെന്നും അത് അനസാനിപ്പിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  മികച്ച അയൽക്കാരൻ ആകണമെന്ന് ഇന്ത്യ താല്പര്യപ്പെടുമ്പോൾ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് ചൈന ചെയ്യുന്നത്. ഇന്ത്യയും ചൈനയും […]

Football

ഖത്തർ ലോകകപ്പിനൊരുങ്ങി ബ്രസീൽ; ജഴ്സി പുറത്തിറക്കി

ഖത്തർ ലോകകപ്പിനുള്ള ജഴ്സി പുറത്തിറക്കി ബ്രസീൽ. പരമ്പരാഗത നിറങ്ങളായ മഞ്ഞ, നീല നിറങ്ങളിലാണ് ജഴ്സികൾ. ഹോം ജഴി മഞ്ഞയും എവേ ജഴ്സി നീലയും. പ്രമുഖ സ്പോർട്സ് വിയർ ബ്രാന്റായ നൈകി ആണ് ജഴ്സിയുടെ നിർമാതാക്കൾ. സെപ്തംബർ 15 മുതൽ നൈകി സ്റ്റോറുകൾ വഴി ആരാധകർക്ക് ജഴ്സി വാങ്ങാം. (qatar world cup brazil jersey) കഴിഞ്ഞ മാസം ഖത്തർ ലോകകപ്പിനുള്ള അർജന്റീനയുടെ ഹോം കിറ്റും അവതരിപ്പിച്ചു. വെള്ളയും ആകാശ നീലയുമുള്ള ജഴ്‌സി ഡിസൈൻ ചെയ്തിരിക്കുന്നത് അഡിഡാസാണ്. ലോകകപ്പിൽ […]

Football Sports

ലോകകപ്പിന് മുമ്പ് വീണ്ടും അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം

അര്‍ജന്റീനയോടും ബ്രസീലിനോടും ലോകകപ്പ് യോഗ്യതാ മത്സരം വീണ്ടും കളിക്കാന്‍ നിര്‍ദേശിച്ച് ഫിഫ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21ന് ബ്രസീലില്‍ നടന്ന അര്‍ജന്റീന-ബ്രസീല്‍ യോഗ്യതാ മത്സരം അര്‍ജന്റീന താരങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യപ്രവര്‍ത്തകര്‍ ഇടപെട്ട് നിര്‍ത്തിവെച്ചിരുന്നു. കിക്കോഫ് കഴിഞ്ഞ് മിനിറ്റുകള്‍ക്കകമായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ നാടകീയ ഇടപെടലുണ്ടായത്. പിന്നീട് ഈ മത്സരം നടത്തിയില്ല. ഫിഫ നിര്‍ദേശപ്രകാരം വീണ്ടും മത്സരിക്കാന്‍ സന്തോഷമേയുളളൂവെന്ന് അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ഫുട്‌ബോള്‍ അസോസിയേഷനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുടീമുകളും ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന […]

Football Sports

പോർച്ചുഗലിനു സമനില; ജയത്തോടെ ബ്രസീലിന് ലോകകപ്പ് യോഗ്യത

ലോകകപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗലിനു ഗോൾരഹിത സമനില. യൂറോപ്പ് മേഖലയിലെ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ അയർലൻഡാണ് കരുത്തരായ പോർച്ചുഗലിനെ പിടിച്ചുകെട്ടിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഗോൾ മുഖം ഭേദിക്കാൻ കഴിഞ്ഞില്ല. 81ആം മിനിട്ടിൽ പെപ്പെ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് പോർച്ചുഗൽ അവസാന 9 മിനിട്ട് കളിച്ചത്. സമനില വഴങ്ങേണ്ടിവന്നെങ്കിലും ഗ്രൂപ്പിൽ പോർച്ചുഗലാണ് ഒന്നാമത്. സെർബിയക്കും പോർച്ചുഗലിനും 17 പോയിൻ്റുകൾ വീതമുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ പോർച്ചുഗൽ ഒന്നാമത് നിൽക്കുകയാണ്. ഗ്രൂപ്പിൽ […]

Football Sports

ലോകകപ്പ് യോഗ്യതാ മത്സരം; അർജന്റീനയ്ക്കും ബ്രസീലിനും ജയം

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനും അർജന്റീനയ്ക്കും ജയം. അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് പെറുവിനെയും ബ്രസീൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് യുറുഗ്വായെയുമാണ് തോൽപ്പിച്ചത്. പോയിന്റ് പട്ടികയിൽ പതിനൊന്ന് മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തും, അത്രയും തന്നെ മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി അർജന്റീന രണ്ടാം സ്ഥാനത്തുമാണ്. പെറുവിനെതിരെ നടന്ന മത്സത്തിൽ ലൗത്താരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. ബ്രസീലിനായി റഫീന്യ രണ്ടും നെയ്മറും ബർബോസ ഓരോ ഗോളുകളും നേടി. സുവാരസാണ് യുറുഗ്വായുടെ ആശ്വാസ ഗോൾ […]

Football Sports

ലോകകപ്പ് യോഗ്യത: അർജന്റീനയ്ക്ക് ജയം; ബ്രസീലിന്റെ വിജയക്കുതിപ്പിനു തടയിട്ട് കൊളംബിയ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജൻ്റീനയ്ക്ക് തകർപ്പൻ ജയം. ദക്ഷിണ അമേരിക്കൻ ക്വാളിഫയർ പോരാട്ടത്തിൽ ഉറുഗ്വെക്കെതിരെയാണ് അർജൻ്റീന വിജയിച്ചത്. മറുപടിയില്ലാത്ത 3 ഗോളുകൾക്കായിരുന്നു കോപ്പ അമേരിക്ക ജേതാക്കളുടെ ജയം. അർജൻ്റീനക്കായി ലയണൽ മെസി, റോഡ്രിഗോ ഡിപോൾ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ സ്കോർ ഷീറ്റിൽ ഇടം നേടി. മറ്റൊരു മത്സരത്തിൽ ബ്രസീൽ കൊളംബിയയോട് ഗോൾരഹിത സമനില വഴങ്ങി. ലോകകപ്പ് യോഗ്യതാ ഘട്ടത്തിൽ ബ്രസീലിൻ്റെ ജയമില്ലാത്ത ആദ്യ മത്സരമായിരുന്നു ഇത്. 9 മത്സരങ്ങളായി ബ്രസീൽ വിജയക്കുതിപ്പ് തുടരുകയായിരുന്നു. (world cup argentina […]

Football Sports

കോപ്പ അമേരിക്ക ഫൈനല്‍; കാണികളെ പ്രവേശിപ്പിക്കില്ല

കോപ്പ അമേരിക്ക ഫൈനലിന് കാണികളെ പ്രവേശിപ്പിക്കില്ല. പത്ത് ശതമാനം കാണികളെ അനുവദിക്കണമെന്ന സംഘാടകരുടെ നിര്‍ദേശം ബ്രസീല്‍ സര്‍ക്കാര്‍ തളളി. ഫൈനലിന് മുന്‍പുളള അവസാന ഘട്ട ഒരുക്കത്തിലാണ് ടീമുകള്‍. അര്‍ജന്റീന-ബ്രസീല്‍ ഫൈനല്‍ മത്സരം കാണാന്‍ 10 ശതമാനം കാണികളെ അനുവദിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ തളളിയത്. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ചരിത്രഫൈനല്‍ നേരില്‍കാണാമെന്നുളള ആരാധകരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. അര്‍ജന്റീന നിരയില്‍ പരുക്കിന്റെ പിടിയിലുളള ക്രിസ്റ്റ്യന്‍ റൊമേറോ ഫൈനല്‍ കളിക്കാന്‍ സാധ്യതയില്ല. ക്വാര്‍ട്ടറിലും, സെമിയിലും മികച്ച പ്രകടനം […]

Football Sports

കോപ്പ അമേരിക്ക: പെറുവിന്റെ വെല്ലുവിളി മറികടന്ന് ബ്രസീൽ; മറക്കാനയിൽ ഫൈനൽ ടിക്കറ്റുറപ്പിച്ചു

കോപ്പ അമേരിക്ക ആദ്യ സെമിഫൈനലിൽ ബ്രസീലിന് ജയം. പെറുവിനെതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിൻ്റെ വിജയം. ഇതോടെ നിലവിലെ ചാമ്പ്യന്മാർ ഫൈനൽ ടിക്കറ്റുറപ്പിച്ചു. 35ആം മിനിട്ടിൽ ലൂകാസ് പക്വേറ്റയാണ് വിജയഗോൾ നേടിയത്. നാളെ പുലർച്ചെ നടക്കുന്ന അർജൻ്റീന-കൊളംബിയ മത്സരവിജയികളെ ബ്രസീൽ ഫൈനലിൽ നേരിടും. ബ്രസീലിൻ്റെ തുടരൻ ആക്രമണങ്ങളോടെയാണ് കളി ആരംഭിച്ചത്. നിർഭാഗ്യവും ക്രോസ് ബാറിനു കീഴിൽ പെറു ഗോളി പെഡ്രോ ഗല്ലീസിൻ്റെ അസാമാന്യ പ്രകടനവും കൂടിച്ചേർന്നപ്പോൾ ബ്രസീലിന് കാര്യങ്ങൾ കടുപ്പമായി. 8ആം മിനിട്ടിൽ ലഭിച്ച […]