Sports

‘സ്വാഗതം മകളേ, നീ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവൾ’; നെയ്മറിനും കാമുകിക്കും പെൺകുഞ്ഞ് പിറന്നു

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നു. ഇരുവരും ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തങ്ങൾക്ക് പെൺകുഞ്ഞ് പിറന്നുവെന്ന സന്തോഷ വാർത്ത പങ്കുവെച്ചത്. ‘ഞങ്ങളുടെ മാവി ഞങ്ങളുടെ ജീവിതം പൂർത്തിയാക്കാൻ വന്നു, സ്വാഗതം മകളേ!, നീ ഇതിനോടകം തന്നെ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവൾ’.- നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ബ്രൂണയും നെയ്നമറുമൊത്തുള്ള ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് സൂപ്പര്‍താരം നെയ്മര്‍ തന്‍റെ കാമുകി ബ്രൂണ ഗര്‍ഭിണിയാണെന്ന വിവരം സമൂഹമാധ്യമത്തിലൂടെ […]

Football Latest news

അവസാനം നിമിഷം വരെ നീണ്ട ആവേശം; പെറുവിനെ തോൽപ്പിച്ച് ബ്രസീൽ

സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൻ്റെ 90-ാം മിനിറ്റിൽ പെറുവിനെ തോൽപ്പിച്ച് ബ്രസീൽ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒരു ഗോളിനാണ് ബ്രസീൽ പെറുവിനെ തോൽപ്പിച്ചത്. രണ്ട് മത്സരങ്ങളും ജയിച്ച ബ്രസീൽ ആണ് യോ​ഗ്യതാ റൗണ്ട് പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒന്നാമതുള്ളത്. ലോകചാമ്പ്യന്മാരായ അർജന്റീനയാണ് രണ്ടാമത്.(Brazil beat peru in 90th minute goal) മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്രസീലിനായിരുന്നു മുൻതൂക്കം. നെയ്മറും റിച്ചാർലിസണും കാസിമെറോയും വിനീഷ്യസ് ജൂനിയറും കളം നിറഞ്ഞു. രണ്ടാം പകുതിയുടെ തുട‌ക്കം ഇരുടീമുകളും ആക്രമണവുമായി മുന്നേറി. മത്സരത്തിലുടനീളം ശക്തമായ […]

World

യുഎസിൽ തുടരാൻ അനുമതി തേടി ബ്രസീൽ മുൻ പ്രസിഡന്റ്

അമേരിക്കയിൽ തുടരാൻ അനുമതി തേടി ബ്രസീൽ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ. ആറ് മാസത്തേക്ക് കൂടി വിസ അനുവദിക്കണമെന്നാണ് ആവശ്യം. സ്വന്തം നാട്ടിൽ അന്വേഷണം നേരിടുന്നതിനിടെ ഡിസംബർ അവസാനത്തോടെയാണ് ബോൾസോനാരോ ഫ്ലോറിഡയിൽ എത്തിയത്. സ്ഥാനം ഒഴിഞ്ഞ ബോൾസോനാരോ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ സ്ഥാനാരോഹണത്തിന് മുമ്പ് ഫ്ലോറിഡയിൽ എത്തി. ലോകനേതാക്കളെ സന്ദർശിക്കുന്നതിനുള്ള വിസയിലാണ് അമേരിക്കയിൽ എത്തിയത്. വിസയുടെ കാലാവധി ഇന്ന് അവസാനിക്കും. ലുലയുടെ വിജയം അംഗീകരിക്കാൻ വിസമ്മതിച്ച ബോൾസോനാരോയുടെ അനുയായികൾ ജനുവരി 8 ന് […]

World

ബ്രസീലും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണം; ലുലയ്ക്ക് കത്തയച്ച് ഷി ജിന്‍പിങ്

ബ്രസീലും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് കത്തയച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. ബ്രസീലിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഇടതുനേതാവായ ലുലയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു കത്ത്. തനിക്ക് ചൈനീസ് പ്രസിഡന്റില്‍ നിന്ന് കത്ത് ലഭിച്ചതായി ലുല സ്ഥിരീകരിച്ചിട്ടുണ്ട്. (Brazil’s New President Lula Gets Letter From China’s Xi Jinping) ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള സന്നദ്ധത ചൈനീസ് പ്രസിഡന്റ് പ്രകടിപ്പിച്ചതായി ലുല പറഞ്ഞു. നിലവില്‍ […]

Sports

ബ്രസീലിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

ഫുട്‌ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ജെയർ ബോൾസനാരോ. ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെയാണെന്ന് അദ്ദേഹം കുറിച്ചു. പെലെയെ പോലൊരു കളിക്കാരൻ ലോകത്ത് തന്നെയില്ലെന്ന് നിയുക്ത ബ്രീസിൽ പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു. ‘അദ്ദേഹത്തെ പോലെ ഒരു പത്താം നമ്പർ താരം ഉണ്ടായിട്ടില്ല. ബ്രസീൽ എന്ന രാജ്യത്തിന്റെ പേര് അദ്ദേഹം ലോകത്തിന് മുന്നിലേക്ക് എത്തിച്ചത് പോലെ മറ്റാർക്കും സാധിച്ചിട്ടില്ല…അദ്ദേഹം കളിക്കുക മാത്രമായിരുന്നില്ല, മൈദാനത്ത് ഒരു പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. […]

Sports

ബ്രസീൽ പരിശീലക സ്ഥാനത്തേക്ക് സിദാനെ പരിഗണിക്കുന്നു എന്ന് റിപ്പോർട്ട്

ബ്രസീൽ പുരുഷ ഫുട്ബോൾ ടീം പരിശീലകനായി ഫ്രാൻസിൻ്റെ മുൻ താരവും റയൽ മാഡ്രിഡിൻ്റെ മുൻ പരിശീലകനുമായ സിനദിൻ സിദാനെ പരിഗണിക്കുന്നു എന്ന് റിപ്പോർട്ട്. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പുറത്തായതിനു പിന്നാലെ മുൻ പരിശീലകൻ ടിറ്റെ രാജിവച്ചിരുന്നു. ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളിൽ സൂപ്പർ പരിശീലകനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മൗറീഷ്യോ പോച്ചെറ്റിനോ, തോമസ് ടുച്ചൽ, റാഫേൽ ബെനിറ്റസ് തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് പ്രമുഖർ. കാർലോ ആഞ്ചലോട്ടിയെയും ബ്രസീൽ പരിഗണിക്കുന്നുണ്ടെങ്കിലും റയൽ മാഡ്രിഡ് വിടില്ലെന്ന് ആഞ്ചലോട്ടി അറിയിച്ചിരുന്നു എന്നാണ് സൂചന. […]

Sports

ലോക ചാമ്പ്യന്മാരായിട്ടും അർജന്‍റീനയല്ല മുന്നില്‍; ഫിഫ റാങ്കിങിൽ ‘നമ്പർ 1’ ബ്രസീൽ തന്നെ

ലോകകപ്പിലെ ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകജേതാക്കളായെങ്കിലും ഫിഫ റാങ്കിങ്ങിൽ ഒന്നാമത് ബ്രസീൽ തന്നെ. ബ്രസീൽ ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് അർജന്റീന. ഒരു സ്ഥാനം കടന്ന് ഫ്രാൻസ് മൂന്നിലേക്ക് മുന്നേറിയപ്പോൾ ഏറെക്കാലം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയം രണ്ടു സ്ഥാനം പിന്നോട്ടുപോയി നാലിലെത്തി. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും നെതർലൻഡ്‌സ് ആറാം സ്ഥാനത്തുമാണ്. റാങ്കിങ്ങിൽ വൻ കുതിപ്പുണ്ടാക്കിയ ടീമുകളിലൊന്ന് ക്രൊയേഷ്യയാണ്. 12-ാം സ്ഥാനത്തുണ്ടായിരുന്ന ലൂക്കാ മോഡ്രിച്ചിന്റെ സംഘം അഞ്ചു സ്ഥാനം മുന്നോട്ട് […]

World

ആരോഗ്യം നേരുന്നു; ആശുപത്രിയില്‍ തുടരുന്ന പെലെയ്ക്ക് ഖത്തറില്‍ നിന്നും ടീം ബ്രസീലിന്റെ സ്‌നേഹ സന്ദേശം

അര്‍ബുദ ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ കഴിയുന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ആശ്വാസം പകരാന്‍ ലോകകപ്പ് ആവേശം മാത്രം മുഴങ്ങുന്ന ഖത്തറില്‍ നിന്നും ടീം ബ്രസീലിന്റെ സ്‌നേഹ സന്ദേശം. അദ്ദേഹത്തിന് നല്ല ആരോഗ്യമുണ്ടാകാന്‍ എല്ലാവരും ആശംസ നേരുന്നുവെന്ന സന്ദേശമാണ് ബ്രസീല്‍ കോച്ച് ടൈറ്റ് അയച്ചത്. പെലെ ആരോഗ്യത്തോടെ ഇരിക്കണമെന്നതാണ് ടീമിലെ ഓരോരുത്തരുടേയും ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.  കുടലില്‍ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് പെലെയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. നീര്‍ക്കെട്ടിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് പെലെയുടെ […]

World

ഇതിഹാസ താരം പെലെ ആശുപത്രിയിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മകൾ

ബ്രസീലിൻ്റെ ഇതിഹാസ ഫുട്ബോൾ താരം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകൾ കെലി നാസിമെൻ്റോ പ്രതികരിച്ചു. 82കാരനായ പെലെയുടെ വൻകുടലിൽ നിന്ന് കഴിഞ്ഞ വർഷം ട്യൂമർ നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം അദ്ദേഹം പതിവായി ആശുപത്രിയിൽ പരിശോധനയ്ക്ക് എത്താറുണ്ട്.

Sports

അലിസൺ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് പനി; ബ്രസീലിന് ആശങ്ക

ഖത്തർ ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിനൊരുങ്ങുന്ന ബ്രസീൽ ക്യാമ്പിൽ ആശങ്ക. ഗോൾ കീപ്പർ അലിസൺ ബെക്കർ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് പനി ആയതാണ് ബ്രസീലിനെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. അലിസണൊപ്പം മധ്യനിര താരം ലൂക്കാസ് പക്കേറ്റ, ഫോർവേഡ് ആൻ്റണി എന്നിവർ പനിയോട് സമാനമായ ലക്ഷണങ്ങൾ ഉള്ളതിനാൽ പരിശീലനത്തിനിറങ്ങിയില്ല. സെർബിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ സൂപ്പർ താരം നെയ്‌മറും റൈറ്റ് ബാക്ക് ഡാനിലോയും ഇന്ന് കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. നെയ്‌മർക്കൊപ്പം ഈ താരങ്ങൾക്ക് കൂടി ഇന്ന് കളത്തിലിറങ്ങാൻ കഴിയാതെ വന്നാൽ അത് ബ്രസീലിന് […]