ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്ലാന്റിലെ ഖരമാലിന്യ സംസ്‌കരണ കരാർ സംബന്ധിച്ച് അമിക്കസ്ക്യൂറി സമർപ്പിച്ച റിപ്പോർട്ടാണ് പരിശോധിക്കുക. പ്രധാന നഗരങ്ങളിൽ ഫലപ്രദമായ മാലിന്യ സംസ്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് തദ്ദേശ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടും കോടതി ഇന്ന് പരിഗണിക്കും. അതേസമയം തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തില്‍ കൊച്ചി മേയര്‍ എം അനില്‍ കുമാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുത്തില്ല. കോറം തികഞ്ഞില്ല എന്നതിനാലാണ് അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാതിരുന്നത്. 28 […]
Tag: brahmapuram fire
ബ്രഹ്മപുരത്തെ തീയും പുകയും പൂർണ്ണമായും ശമിച്ചു; 48 മണിക്കൂർ നിതാന്ത ജാഗ്രതയെന്ന് ജില്ലാ കളക്ടർ
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയും പുകയും പൂർണ്ണമായും ശമിച്ചെന്ന് ജില്ലാ ഭരണകൂടം. അടുത്ത 48 മണിക്കൂർ നിതാന്ത ജാഗ്രത തുടരും. വായുവിന്റെ ഗുണ നിലവാര സൂചികയും മെച്ചപ്പെട്ടു. പ്രദേശവാസികൾക്കായി അഞ്ചിടങ്ങളിൽ കൂടി ഇന്ന് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ആരംഭിക്കും. കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേയും ഇന്ന് മുതൽ ആരംഭിക്കും. ബ്രഹ്മപുരത്തെ തീ പിടിത്തത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് രമേശ് ചെന്നിത്തലയുടെ […]
ബ്രഹ്മപുരം തീപിടുത്തം: കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ തേടി കെ സുരേന്ദ്രന്റെ കത്ത്
ബ്രഹ്മപുരം തീപിടുത്തതി കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ തേടി സംസ്ഥാന ബിജെപി. വിഷയത്തിൽ കേന്ദ്ര ഇടപെടൽ അഭ്യർത്ഥിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കത്തയച്ചു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കണമെന്നും ഒരു വിദഗ്ദ്ധസംഘത്തെ കൊച്ചിയിലേക്കയയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. Brahmapuram fire: K Surendran’s letter seeking central government’s intervention മാലിന്യ പ്ലാന്റിന് തീപ്പിടിച്ചിട്ട് ഒരാഴ്ചയിലധികമായിട്ടും കൊച്ചി കോർപ്പറേഷനും സംസ്ഥാന സർക്കാരിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. കൊച്ചിക്കാർ ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്നി പർവ്വതത്തിന് പുറത്താണ് […]
ബ്രഹ്മപുരം തീപിടിത്തത്തിന് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ജില്ലാ കളക്ടർ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ജില്ലാ കളക്ടർ രേണുരാജ് ഹൈക്കോടതിയെ അറിയിച്ചു. ചൂട് കൂടുന്നതിനാൽ ജാഗ്രതവേണമെന്ന നിർദേശം കോർപറേഷന് നൽകിയിരുന്നുവെന്നാണ് കളക്ടറുടെ വാദം. സമഗ്രമായ റിപ്പോർട്ട്വെള്ളിയാഴ്ച്ച സമർപ്പിക്കാൻ കളക്ടർക്ക് നിർദേശം നൽകി. ( Brahmapuram fire: High Court criticizes Collector Renu Raj ). രൂക്ഷമായ വിമർശനമാണ് കളക്ടർക്ക് എതിരെ ഹൈക്കോടതി നടത്തിയത്. രണ്ട് ദിവസം കൊണ്ട് പുക അണയ്ക്കുമെന്ന് പറഞ്ഞിരുന്നോ എന്ന് കോടതി ആരാഞ്ഞു. അങ്ങനെയുള്ള റിപ്പോർട്ടാണ് ഫയർ […]
ബ്രഹ്മപുരം തീപിടിത്തം; ഹിറ്റാച്ചികളെയും ഡ്രൈവർമാരെയും അടിയന്തരമായി വേണമെന്ന് ജില്ലാ കളക്ടർ, ഉടൻ ബന്ധപ്പെടണം
ബ്രഹ്മപുരം തീപിടിത്തത്തിൽ കൂടുതൽ ഹിറ്റാച്ചികളുടേയും ഡ്രൈവർമാരുടേയും സേവനം ആവശ്യമുണ്ടെന്ന് കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റുമായി എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജ്. സേവന സന്നദ്ധർ കളക്ടറേറ്റിൽ ബന്ധപ്പെടണമെന്നാണ് കളക്ടർ അറിയിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിന് ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ( Brahmapuram fire Hitachis and drivers urgently needed ). തീയണയ്ക്കല്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ ഹിറ്റാച്ചികള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നും കൂടുതല്‍ ഹിറ്റാച്ചികളുടെയും ഡ്രൈവര്‍മാരുടെയും സേവനം ഈ ഘട്ടത്തില്‍ […]