World

രാജിവച്ചെങ്കിലും ബോറിസ് ജോൺസന്റെ വിവാഹ സത്കാരം സർക്കാർ വസതിയിൽ; ബ്രിട്ടൻ സാക്ഷ്യം വഹിക്കുക വൻ വിരുന്നിന്

അത്യുഗ്രൻ വിവാഹ സത്കാര വിരുന്നിനൊരുങ്ങി ബ്രിട്ടൻ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രാജിവച്ചുവെങ്കിലും കെയർടേക്കർ പ്രധാനമന്ത്രിയായി തുടരുന്ന ബോറിസ് ജോൺസൺ തന്റെ ഔദ്യോഗിക വസതിയിലാകും വിരുന്ന് ഒരുക്കുക. 1920 മുതൽ ബ്രിട്ടീഷ് പ്രധാന മന്ത്രിമാരുടെ അവധിക്കാല വിഹാരകേന്ദ്രമായ ചെക്കേഴ്‌സിലാകും വിവാഹ സത്കാര വിരുന്ന് നടക്കുക. ജൂലൈ 30നാണ് വിൻസ്റ്റൺ ചർചിലിന്റെ വസതിയായിരുന്ന ചെക്കേഴ്‌സിൽ ചടങ്ങ് സംഘടിപ്പിക്കുന്നത്. എന്നാൽ ബോറിസ് ജോൺസണ് അൽപമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ വിവാഹം മറ്റൊരു സ്ഥലത്ത് നടത്തണമെന്നാണ് കൺസർവേറ്റിവ് പാർട്ടി പ്രതിനിധികളുടെ നിലപാട്. എന്നാൽ പുതിയ […]

World

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നത് വരെ ബോറിസ് ജോണ്‍സണ്‍ സ്ഥാനത്ത് തുടരും. ബ്രിട്ടന്റെ പ്രതിരോധമന്ത്രിയുടെ പേരാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. ഒക്ടോബര്‍ വരെ ബോറിസ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് സൂചന. ആകെ 50ലധികം മന്ത്രിമാരാണ് 48 മണിക്കൂറിനുള്ളില്‍ രാജി സമര്‍പ്പിച്ചത്. മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്. ഇന്ന് രണ്ട് മണിക്കൂറിനിടെ മാത്രം എട്ട് മന്ത്രിമാര്‍ രാജിവച്ചു. കഴിഞ്ഞ മാസം നടന്ന വിശ്വാസ […]

National

ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും; പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും . ഗുജറാത്ത് സന്ദർശനത്തിൽ ഗൗതം അദാനിയടക്കമുള്ള വ്യവസായികളെ കാണും.വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. യുക്രൈൻ യുദ്ധമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. നാളെ ഡൽഹിയിൽ വച്ചാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച .വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയും വൈകിട്ട് അക്ഷർധാം ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് […]

World

റഷ്യ-യുക്രൈന്‍ യുദ്ധം; ചൈനയെ വിമർശിച്ച് ബോറിസ് ജോൺസൺ

യുക്രൈൻ-റഷ്യ യുദ്ധത്തിൽ ശരിയായ വശം തെരഞ്ഞെടുക്കണമെന്ന് ചൈനയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രൈൻ വിഷയത്തിൽ ചൈനയുടെ നിലപാടിൽ ചില മാറ്റങ്ങളുടെ സൂചനയുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു. പുതിയ ലോകക്രമം സൃഷ്ടിക്കാനാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ശ്രമമെന്നും തെറ്റായ വശത്തുനിൽക്കുന്നതിന്റെ പേരിൽ ചൈന ഖേദിക്കേണ്ടിവരുന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചർച്ചകൾ തുടരുമ്പോഴും യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കുകയാണ്. മരിയുപോൾ നഗരം പിടിക്കാനുള്ള നീക്കത്തിനിടെ 400 ഓളം പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന മരിയുപോളിലെ സ്കൂൾ കെട്ടിടം റഷ്യ […]

International

യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ഇന്ത്യന്‍ സന്ദര്‍ശനം മാറ്റിവെച്ചു

രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്ത്യന്‍ സന്ദര്‍ശനം മാറ്റിവെച്ചു. ഈ മാസം അവസാനമാണ് ബോറിസ് ജോണ്‍സന്‍റെ ഇന്ത്യന്‍ സന്ദര്‍ശനം നടക്കേണ്ടിയിരുന്നത്. ജനുവരി 26ന് നടക്കുന്ന റിപബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ബോറിസ് ജോണ്‍സണെയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി വക്താക്കള്‍ അറിയിക്കുന്നു. കഴിഞ്ഞ രാത്രി പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൌണിന്‍റെയും ജനിതകമാറ്റം വന്ന […]