Kerala

ലഗേജ് പരിശോധനയ്ക്കിടെ ബോംബ് ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിമുഴക്കിയ യുവാവ് പിടിയില്‍. ലഗേജില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രന്‍ ആണ് പിടിയിലായത്. ഇന്നലെ രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിക്ക് പോകാനെത്തിയതാണ് രാകേഷ്. രാകേഷിന്റെ ലഗേജിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായിരുന്നു. ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. എയര്‍പോര്‍ട്ട് അധികൃതര്‍ രാകേഷിനെ നെടുമ്പാശേരി പൊലീസിന് കൈമാറി.

Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം റൺവേയിൽ വെച്ച് തിരിച്ചുവിളിച്ച് ബോംബ് സ്ക്വാഡിന്റെ പരിശോധന

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ബംഗളൂരുവിലേക്ക് തിരിച്ച ഇൻഡിഗോ വിമാനം റൺവേയിൽ വെച്ച് തിരിച്ചുവിളിച്ച് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. ഈ വിമാനത്തിൽ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പരിശോധന. കഴിഞ്ഞമാസം രണ്ട് തവണ വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധന നടത്തിയിരുന്നു. ആ സംഭവത്തിൽ രണ്ട് പേരെ അന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇപ്പോഴത്തെ സംഭവം വ്യാജമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ല. വളരെ ​ഗൗരവത്തോടെയാണ് ഈ സംഭവത്തെ വിമാനത്താവള അധികൃതരും ബോംബ് സ്ക്വാഡും കാണുന്നത്. […]

Kerala

കോഴിക്കോട് നാദാപുരത്ത് റോഡരികത്ത് പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കോഴിക്കോട് നാദാപുരം പെരുമുണ്ടച്ചേരിയിൽ റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് ബോംബുകൾ കണ്ടെത്തിയത്. ( Steel bombs kept in plastic bottles found in Kozhikode ). തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന് പിന്നിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സി.ഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് ബോംബുകൾ കസ്റ്റഡിയിലെടുത്തു. സ്റ്റീൽ […]

Kerala

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. പ്രധാന കവാടത്തിന് മുന്നിൽ പോസ്റ്റർ ഒട്ടിച്ച വസ്‌തു ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. സ്ഥലത്ത് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തുന്നു. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പൊലീസ് നടത്തിവരികെയാണ്.

National

മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി; സന്ദേശം പാകിസ്താനിൽ നിന്ന്

മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. മുംബൈ പൊലീസ് ട്രാഫിക്ക് കണ്‍ട്രോള്‍ സെല്ലിന്റെ വാട്‌സാപ്പ് നമ്പരിലേക്ക് സന്ദേശം എത്തിയത്. ആറു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തുകയെന്നും അജ്ഞാത സന്ദേശത്തിൽ പറയുന്നു. മുംബൈയില്‍ പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി. 26/11 പോലെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശമാണ് അയച്ചിരിക്കുന്നത്. ഉദയ്പുര്‍ കൊലപാതകം, സിന്ധു മൂസാവാല കൊലപാതകം എന്നിവയെക്കുറിച്ചു ഇതിൽ പരാമര്‍ശമുണ്ട്. മുൻപും സമാന രീതിയിലുള്ള സന്ദേശങ്ങൾ വന്നിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത് പാകിസ്താനിലെ നമ്പരിൽ നിന്നായതിനാൽ […]

Kerala

കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി; ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഇ-മെയില്‍ സന്ദേശം

കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശത്തിലെ ഭീഷണി. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇന്ന് രാവിലയൊണ് ഇമെയില്‍ സന്ദേശം ലഭിച്ചതായുള്ള വിവരം പുറത്തുവന്നത്. ഐഎന്‍എസ് വിക്രാന്തിന് പുറമേ മറ്റ് കപ്പലുകളും തകര്‍ക്കുമെന്ന് ഭീഷണിയുണ്ട്. കപ്പല്‍ശാലയ്ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇ-മെയില്‍ ലഭിച്ചതിന് പിന്നാലെ കപ്പല്‍ശാല അധികൃതര്‍ പൊലീസിനെ സമീപിച്ചു. ഐ.ടി ആക്ട് 385 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇ-മെയിലിന്റെ ഉടവിടം പരിശോധിച്ച ശേഷം […]